Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 55% വിജയസാധ്യത ആ ടീമിന്!! ലോര്‍ഡ്‌സില്‍ ആരു നേടുമെന്നു എഐ പറയും

ലോര്‍ഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് എഐ (AI). വ്യാഴാഴ്ച മുതല്‍ ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ ജയം വീതം നേടി ഒപ്പമായതിനാല്‍ ലോര്‍ഡ്‌സില്‍ ജയിക്കുന്നവര്‍ക്കു 2-1ന് മുന്നില്‍ കയറാം.

ലീഡ്‌സിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്താണ് ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ ഇന്ത്യയെ തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ തുടക്കം. അഞ്ചു വിക്കറ്റിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. എന്നാല്‍ എജ്ബാസ്റ്റണില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 336 റണ്‍സിനു ഇംഗ്ലണ്ടിനെ ഇന്ത്യ തരിപ്പണമാക്കുകയായിരുന്നു.

ലോര്‍ഡ്‌സില്‍ കൂടുതല്‍ മികച്ച തയ്യാറെടുപ്പടെയാവും ശുഭ്മന്‍ ഗില്ലിന്റെ ഇന്ത്യന്‍ സംഘവുമെത്തുക. മറുഭാഗത്ത് ബൗളിങ് നിരയ്ക്കു മൂര്‍ച്ച കൂട്ടിയാണ് ഇംഗ്ലീഷ് ടീമിന്റെ പടയൊരുക്കം. കണക്കുകളുടെയും ഇരുടീമിലെയും കളിക്കാരുടെയും ഫോമിന്റെയും അടിസ്ഥാനത്തിലാണ് എഐ ടൂളായ ഗ്രോക്ക് (Grok) ലോര്‍ഡ്‌സില്‍ ആരാവും ജയിക്കുകയെന്നു പ്രവചിച്ചത്.

SHUBMAN GILL

നിര്‍ണായക താരങ്ങള്‍

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരങ്ങളായി എഐ തിരഞ്ഞെടുത്തിട്ടുള്ളത് അഞ്ചു പേരെയാണ്. ഇതില്‍ ഏറ്റവും മുന്നില്‍ തകര്‍പ്പന്‍ ഫോമിലുള്ള ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. രണ്ടു ടെസ്റ്റുകളില്‍ നിന്നും 500 പ്ലസ് റണ്‍സ് അദ്ദേഹം വാരിക്കൂട്ടി കഴിഞ്ഞു. ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടും.

ടീമിലേക്കു മടങ്ങിയെത്തുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് രണ്ടാത്തെ നിര്‍ണായക താരം. കഴിഞ്ഞ കളിയില്‍ വിശ്രമം അനുവദിക്കപ്പെട്ട അദ്ദേഹം ലോര്‍ഡ്‌സില്‍ ടീമില്‍ മടങ്ങിയെത്തുമെന്നുറപ്പായിരിക്കുകയാണ്. ലോര്‍ഡ്‌സിലെ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ബുംറ കൊടുങ്കാറ്റായി മാറിയേക്കും.

കഴിഞ്ഞ കളിയിലെ സര്‍പ്രൈസ് ഹീറോയായ ഫാസ്റ്റ് ബൗളര്‍ ആകാശ്ദീപാണ് ഇന്ത്യയുടെ മൂന്നാമത്തെ നിര്‍ണായക താരം. രണ്ടിന്നിങ്‌സുകളിലായി പത്തു വിക്കറ്റുകളാണ് എജ്ബാസ്റ്റണില്‍ അദ്ദേഹം പിഴുതത്. രണ്ടാമന്നിങ്‌സില്‍ ആറും ഒന്നാമിന്നിങ്‌സില്‍ നാലും വിക്കറ്റുകള്‍ ആകാശ്ദീപ് സ്വന്തമാക്കി.

വൈസ് ക്യാപ്റ്റന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഇന്ത്യയുടെ നാലാമത്തെ പ്രധാനപ്പെട്ട താരം. ഈ പരമ്പരയില്‍ അദ്ദേഹം മിന്നുന്ന ഫോമിലാണ്. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെ്ഞ്ച്വറികള്‍ കുറിച്ച റിഷഭ് രണ്ടാമങ്കത്തിലെ രണ്ടാമിന്നിങ്‌സില്‍ 65 റണ്‍സും നേടിയിരുന്നു.

സ്റ്റാര്‍ ബാറ്ററും ഓപ്പണിങിലെ പുതിയ സാന്നിധ്യവുമായ കെഎല്‍ രാഹുലാണ് ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ മറ്റൊരു നിര്‍ണായക താരം. 2021ല്‍ അവസാനമായി ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ ഇന്ത്യ ടെസ്റ്റ് കളിച്ചപ്പോള്‍ അദ്ദേഹം തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.

BEN STOKES

അതേസമയം, ഇംഗ്ലണ്ടിന്റെ അഞ്ചു പ്രധാനപ്പെട്ട കളിക്കാര്‍ നായകന്‍ ബെന്‍ സ്റ്റോക്‌സ്, സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്, പേസ് ത്രയങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍, ക്രിസ് വോക്‌സ് എന്നിവരാണ്. ബൗങില്‍ സ്‌റ്റോക്‌സ് തകര്‍പ്പന്‍ ഫോമിലാണെങ്കിലും ബാറ്റിങില്‍ കൂടി അദ്ദേഹം ലോര്‍ഡ്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ആവശ്യമാണ്.

റൂട്ടിന് ഈ പരമ്പരയില്‍ ഇതിനകം പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനായില്ലെങ്കിലും ലോര്‍ഡ്‌സിലെ തകര്‍പ്പന്‍ റെക്കോര്‍ഡ് ഇംഗ്ലണ്ടിനു സന്തോഷിക്കാന്‍ വക നല്‍കുന്നു. പരിക്കു കാരണം കഴിഞ്ഞ രണ്ടു ടെസ്റ്റും നഷ്ടമായ ശേഷമാണ് ആര്‍ച്ചറും അറ്റ്കിന്‍സണും ലോര്‍ഡ്‌സില്‍ ടീമിലേക്കു മടങ്ങിയെത്തുന്നത്.

പ്രവചനം

ലോര്‍ഡ്‌സിലെ ടെസ്റ്റില്‍ ഇന്ത്യയാണ് ഫേവറിറ്റുകളെന്നാണ് എഐയുടെ പ്രവചനം. ഇന്ത്യക്കു 55 ശതമാനം വിജയ സാധ്യതയുണ്ടെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ഇംഗ്ലണ്ട് ജയിക്കാനുള്ള സാധ്യത 40 ശതമാനവുമാണ്.

എന്നാല്‍ മല്‍സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യത വെറും അഞ്ചു ശതമാനം മാത്രമേയുള്ളൂ. ഈ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 400 പ്ലസ് റണ്‍സ് ഇന്ത്യക്കു നേടാനായാല്‍ വിജയസാധ്യത കൂടുതലാണെന്നും എഐ ചൂണ്ടിക്കാട്ടുന്നു.

Story first published: Wednesday, July 9, 2025, 15:29 [IST]
Other articles published on Jul 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+