For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടെസ്റ്റ് പരമ്പര ആര്‍ക്ക്? ആ ടീം തൂത്തുവാരും! വമ്പന്‍ പ്രവചനവുമായി പാര്‍ഥീവ് പട്ടേല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയെക്കുറിച്ചു വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയിലാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യയും ബെന്‍ സ്‌റ്റോക്‌സിന്റെ ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുക. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ പരമ്പരയും കൂടിയാണിത്.

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ പോലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനുറച്ചായിരിക്കും ഇന്ത്യന്‍ ടീം ഇത്തവണയിറങ്ങുക. ഇന്ത്യയെ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിച്ച അവസാനത്തെ ടീം ഇംഗ്ലണ്ടാണ്. 2012-13 സീസണിലായിരുന്നു ഇത്.

INDIA

അലെസ്റ്റര്‍ കുക്കിന്റെ ക്യാപ്റ്റന്‍സിയില്‍ 2-1നായിരുന്നു ഇംഗ്ലീഷ് സംഘം ഇന്ത്യയെ സ്തബ്ധരാക്കിയത്. അതിനു ശേഷം രണ്ടു തവണ ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴും അവരെ ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങള്‍ വിജയകരമായി നടപ്പാക്കിയ ബാസ് ബോള്‍ ശൈലി ഇന്ത്യയിലെ സ്പിന്‍ സൗഹൃദ പിച്ചുകളിലും ആവര്‍ത്തിക്കുകയെന്നതാണ് ഇത്തവണ ഇംഗ്ലണ്ട് ടീമിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ അത്ര മിടുക്കരല്ല ഇംഗ്ലണ്ട് താരങ്ങള്‍. സ്ലോ, ടേണിങ് പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അവര്‍ എല്ലായ്‌പ്പോഴും പതറാറുണ്ട്. ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റനും ബ്രെന്‍ഡന്‍ മക്കെല്ലം കോച്ചുമായ ശേഷം ഒരു ടെസ്റ്റ് പരമ്പര പോലും ഇംഗ്ലീഷ് ടീം തോറ്റിട്ടില്ലെന്നതു ശ്രദ്ധേയമാണ്. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ ഇംഗ്ലീഷ് ടീമിനു ഇത്തവണ യാതൊരു സാധ്യതയുമില്ലെന്നാണ് പാര്‍ഥീവ് പട്ടേലിന്റെ പ്രവചനം. പരമ്പര ഇന്ത്യ തൂത്തുവാരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യക്കു ഈ നേട്ടം കൈവരിക്കാനായാല്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി തലപ്പത്തേക്കു കയറാനും സാധിക്കുകയും ചെയ്യും. ഈ കാരണത്താല്‍ തന്നെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ ഈ പരമ്പരയെ നോക്കിക്കാണുന്നത്.

ഇന്ത്യ 5-0നു ഇംഗ്ലണ്ടിനെ തൂത്തുവാരുമെന്നാണ് ഞാന്‍ കരുതുന്നത്. രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നതും ഇതു തന്നെയായിരിക്കും. ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു തലപ്പത്തേക്കു കയറണമെങ്കില്‍ പരമ്പര 4-0നു നേടേണ്ടതു ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. അവസാനത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളിലേക്കു നോക്കിയാല്‍ വിദേശത്തു ഒരുപാട് ടെസ്റ്റുകളില്‍ വിജയിക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. ഇന്ത്യ തങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തണമെന്നു ഞാന്‍ കരുതുന്നില്ല.

BEN STOKES

വ്യത്യസ്തമായ തന്ത്രങ്ങളുമായി വരേണ്ടത് സന്ദര്‍ശക ടീമുകളാണ്. ഇവിടെ ബാസ്‌ബോള്‍ വിജയിക്കുമോ ഇല്ലയോ എന്നതു കാത്തിരുന്നു തന്നെ കാണണം. ബോള്‍ സ്പിന്‍ ചെയ്യുകയാണെങ്കില്‍ ബാസ് ബോള്‍ ക്ലിക്കാവുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം അശ്വിന്‍, ജഡേജ, അക്ഷര്‍, കുല്‍ദീപ് എന്നിവരടങ്ങുന്ന വളരെ മികച്ച സ്പിന്‍ ബൗളിങ് അറ്റാക്ക് ഇന്ത്യക്കുണ്ടെന്നും പാര്‍ഥീവ് പട്ടേല്‍ വിലയിരുത്തി.

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഒന്നാമിന്നിങ്‌സിലെ സ്‌കോര്‍ നിര്‍ണായക പങ്കായിരിക്കും വഹിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വേദിക്കും അവരുടേതായ ഒരു പ്രത്യേക സ്വഭാവമുണ്ടെന്നു ഞാന്‍ കരുതുന്നു. നമുക്കു ഹൈദരാബാദിലും വിശാഖപട്ടണത്തും സമാനമായ ട്രാക്കുകളായിരിക്കും ലഭിക്കുക. നല്ലൊരു വിക്കറ്റ് അവര്‍ തയ്യാറാക്കുകയാണെങ്കില്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യുന്നതു നമുക്കു കാണാന്‍ കഴിയും.

ധര്‍മശാലയില്‍ പിച്ചില്‍ നിന്നും അല്‍പ്പം സഹായം ലഭിക്കുമെന്നു ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പ്രതീക്ഷിക്കാം. ഓരേ വേദിയിലും ഒന്നാമിന്നിങ്‌സില്‍ എത്ര റണ്‍സ് സ്‌കോര്‍ ചെയ്യുന്നുവെന്നത് വളരെ നിര്‍ണായകമായിരിക്കും. ടോസ് ജയിക്കുകയെന്നതും അവരെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും. ടോസ് നഷ്ടപ്പെടുകയാണെങ്കില്‍ അവരെ സംബന്ധിച്ച് തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കുമെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, January 21, 2024, 6:31 [IST]
Other articles published on Jan 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+