For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 60% ശതമാനം സാധ്യത അവര്‍ക്ക് !! മാഞ്ചസ്റ്ററില്‍ ജയിക്കുക ഈ ടീം, പ്രവചിച്ച് എഐ

മാഞ്ചസ്റ്റര്‍: ലോര്‍ഡ്‌സ് ടെസ്റ്റിലേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മാഞ്ചസ്റ്ററിലെ നാലാമങ്കത്തില്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. 193 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ബാറ്റിങ് നിര ചതിച്ചപ്പോള്‍ 22 റണ്‍സിന്റെ പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു. ഇനി മാഞ്ചസ്റ്റിലെ നിര്‍ണായകമായ അടുത്ത ടെസ്റ്റില്‍ ഈ പിഴവ് ആവര്‍ത്തിക്കാതിരിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

കഴിഞ്ഞ ടെസ്റ്റില്‍ തോല്‍വി രുചിച്ച ടീമില്‍ ചില മാറ്റങ്ങളോടെയാവും മാഞ്ചസ്റ്ററില്‍ ഇന്ത്യ കളിച്ചേക്കുക. പരമ്പരയില്‍ ബാറ്റിങില്‍ ഇനിയും വലിയ ഇംപാക്ടുണ്ടാക്കിയിട്ടില്ലാത്ത മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു പകരം മാഞ്ചസ്റ്ററില്‍ സായ് സുദര്‍ശനെ ഇന്ത്യ കളിപ്പിച്ചേക്കും. കൂടാതെ ജോലിഭാരം കുറയ്ക്കാന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമവും നല്‍കിയേക്കും.

SHUBMAN GILL

നേരത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ എജ്ബാസ്റ്റണില്‍ റെക്കോര്‍ഡ് ജയവുമായി തിരിച്ചടിക്കാന്‍ ഇന്ത്യക്കായിരുന്നു. സമാനമായൊരു തിരിച്ചിരുവരവ് മാഞ്ചസ്റ്ററിലും ഇന്ത്യ നടത്തുമോ? ആരാവും നാലാം ടെസ്റ്റില്‍ വിജയിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് എക്‌സിന്റെ (X) എഐ ടൂളായ ഗ്രോക്ക്് (Grok). ഇതേക്കുറിച്ച് അറിയാം.

ടീം ഫോമും നിര്‍ണായക താരങ്ങളും

ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ ചില താരങ്ങങ്ങളുടെ ഗംഭീര ഫോമിലാണ് മാഞ്ചസ്റ്റര്‍ ടെസറ്റിലെ വിജയപ്രതീക്ഷകള്‍. ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തന്നെയാണ് ബാറ്റിങില്‍ ടീമിന്റെ തുറുപ്പുചീട്ട്. മൂന്നു ടെസ്റ്റുകളില്‍ നിന്നും 607 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി കഴിഞ്ഞു. ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

ഗില്ലിനെക്കൂടാതെ വൈസ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്താണ് ബാറ്റിങില്‍ മറ്റൊരു നിര്‍ണായക താരം. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം 425 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഗില്ലിനു ശേഷം പരമ്പരയില്‍ കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരവും റിഷഭാണ്. ബൗളിങിലാവട്ടെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷകള്‍. സിറാജ് മൂന്നു ടെസ്റ്റില്‍ 13ഉം ബുംറ രണ്ടു ടെസ്റ്റില്‍ 12 വിക്കറ്റുകളും നേടിക്കഴിഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെ സംബന്ധിച്ച് അവരുടെ ഗെയിം ചേഞ്ചറെന്നത് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സാണ്. പ്രത്യേകിച്ചും ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ബാറ്റും ബോളും കൊണ്ട് അദ്ദേഹം നടത്തിയ മിന്നും പ്രകടനം എടുത്തു പറയേണ്ടതാണ്. രണ്ടിന്നിങ്‌സുകളിലുമായി 77 റണ്‍സും അഞ്ചു വിക്കറ്റുകളും സ്റ്റോക്‌സ് നേടിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇതു അദ്ദേഹത്തിനു നേടിക്കൊടുത്തു.

BEN STOKES

വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്താണ് ഈ പരമ്പരയില്‍ ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മറ്റൊരാള്‍. ഇംഗ്ലണ്ടിനായി കഴിഞ്ഞ മൂന്നു ടെസ്റ്റുകളില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് അദ്ദേഹമാണ്. മൂന്നു ടെസ്റ്റുകളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്്റ്റികളുമടക്കം 415 റണ്‍സ് സ്മിത്ത് നേടിക്കഴിഞ്ഞു. മാഞ്ചസ്റ്ററില്‍ അദ്ദേഹത്തെ വേഗത്തില്‍ പുറത്താക്കാന്‍ ഇന്ത്യക്കു പ്രത്യേക പ്ലാന്‍ തന്നെ ആവശ്യമായി വരും.

ആരു ജയിക്കും?

ഇതുവരെയുള്ള ചരിത്രവും കണക്കുകളുമെല്ലാം വിശകലനം ചെയ്യുമ്പോള്‍ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടായിരിക്കും വിജയിക്കുകയെന്നാണ് ഗ്രോക്കിന്റെ പ്രവചനം. ഈ മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ വിജസാധ്യത 60 ശതമാനമാണെങ്കില്‍ ഇന്ത്യയുടേത് 40 ശതമാനവുമാണ്.

ഇന്ത്യയേക്കാള്‍ നന്നായി സമ്മര്‍ദ്ദ ഘട്ടങ്ങളെ മറികടക്കാന്‍ തങ്ങള്‍ക്കാവുമെന്നു ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് തെളിച്ചിരുന്നു. കൂടാതെ ജോഫ്ര ആര്‍ച്ചറുടെ വരവോടെ ബൗളിങ് കൂടുതല്‍ സന്തുലിതമായിട്ടുണ്ട്. കൂടാതെ ഹോംഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും ഇംഗ്ലണ്ടിനു പ്ലസ് പോയിന്റാണ്. ഇന്ത്യക്കെതിരേ മാഞ്ചസ്റ്ററില്‍ ഇതുവരെ ഒരു ടെസ്റ്റിലും അവര്‍ തോല്‍ക്കുകയും ചെയ്തിട്ടില്ല.

Story first published: Wednesday, July 16, 2025, 12:37 [IST]
Other articles published on Jul 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+