ഓവലില്‍ ജയം ഇന്ത്യക്കോ? അതോ ഇംഗ്ലണ്ടിനോ; 55% സാധ്യത ആ ടീമിന്!! എഐ പറയുന്നു
ഓവല്‍: ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആവേശകരമായ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. പരമ്പര വിജയികളെ തീരുമാനിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ നടക്കാനിരിക്കുകയാണ്. നിലവില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണെങ്കിലും ഓവലില്‍ ജയിച്ചാല്‍ 2-2ന്റെ സമനില പിടിച്ചു വാങ്ങാന്‍ ഇന്ത്യക്കു കഴിയും.
മാഞ്ചസ്റ്ററിലെ കഴിഞ്ഞ ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയത്തിന്റെ വക്കില്‍ നിന്നും വീരോചിത സമനില സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാവും ശുഭ്മന്‍ ഗില്ലു സംഘവും ഇനി ഓവലിലെത്തുക. ഈ മല്‍സരത്തില്‍ ആരാവും വിജയിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok). ഇരുടീമുകളുടെയും സാധ്യതയെയും പ്രവചനത്തെ കുറിച്ചും അറിയാം.

നിര്‍ണായക ഘടകങ്ങള്‍
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചുള്ള നിര്‍ണായക ഘടകങ്ങിലേക്കു വന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഗംഭീര ഫോം തന്നെയാണ്. സ്ഥിരം ടെസ്റ്റ് നായകനായ ആദ്യ പരമ്പരയില്‍ തന്നെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. എട്ടിന്നിങ്‌സുകളിലായി ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു സെഞ്ച്വറികളുമടക്കം 700ന് മുകളില്‍ റണ്‍സ് ഗില്‍ അടിച്ചെടുത്തു കഴിഞ്ഞു.
ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ സ്ഥിരതയാര്‍ന്ന പ്രകടനവും എടുത്തു പറയേണ്ടതാണ്. ഈ പരമ്പരയില്‍ ടീമിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി അദ്ദേഹം മാറിക്കഴിഞ്ഞു. കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ലെങ്കിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മറ്റൊരു പ്ലസ് പോയിന്റ്. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ 21.97 ശരാശരിയില്‍ 72 വിക്കറ്റുകളെടുത്തിട്ടുള്ള ബൗളറാണ് അദ്ദേഹം.
ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ ഇതിഹാസ പദവിയിലേക്കുയര്‍ന്നു കഴിഞ്ഞ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജോ റൂട്ടാണ് അവരുടെ വജ്രായുധം. ഇന്ത്യക്കെതിരേ മാത്രം റെഡ് ബോള്‍ ക്രിക്കറ്റില്‍ 3000ത്തിന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ കഴിഞ്ഞ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്.
ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സിന്റെ തകര്‍പ്പന്‍ ഫോമാണ് ഇംഗ്ലണ്ടിനു വിജയപ്രതീക്ഷ നല്‍കുന്ന മറ്റൊരു ഘടകം. കഴിഞ്ഞ ടെസ്റ്റില്‍ ഫൈഫറിനൊപ്പം സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിന്റെ ഈ പരമ്പരയിലെ പ്രകടനവും എടുത്തു പറയേണ്ടകാണ്. പരിക്കു മാറി തിരിച്ചെത്തിയ സ്പീഡ്സ്റ്റാര്‍ ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലീഷ് ടീമിന്റെ മറ്റൊരു കുന്തമുന.
പിച്ചും സാഹചര്യവും
അഞ്ചാം ടെസ്റ്റിന്റെ വേദിയായ ഓവലിലെ പിച്ചിന്റെ സ്വഭാവമെടുത്താല്‍ ബാറ്റിങിനെയും ബൗളിങിനെയും ഒരുപോലെ തുണയ്ക്കുന്ന സന്തുലിതമായ പിച്ചാണെന്നു കാണാം. ഈ പിച്ചില്‍ തുടക്കത്തില്‍ ബാറ്റിങ് എളുപ്പമായിരിക്കും. എന്നാല്‍ മല്‍സരം പുരോഗമിക്കവെ സ്പിന്നര്‍മാര്‍ക്കു സീമര്‍മാര്‍ക്കും പിച്ചിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.
അഞ്ചാമത്തെയും അവസാനത്തെയും ദിനം ഇവിടുത്തെ ബാറ്റിങ് ശരാശരി ഭേദപ്പെട്ടതാണ്. റണ്‍ചേസുകള്‍ ഇവിടെ സാധ്യതമാണെങ്കിലും വെല്ലുവിളിയുയര്‍ത്തുന്നതായിരിക്കും. ഇവിടെയും കാലാവസ്ഥ മല്‍സരത്തിനു ചെറിയ ഭീഷണിയായേക്കും. മഴ പെയ്യാനുള്ള സാധ്യത 20 ശതമാനമാണെന്നാണ് കാലാവസ്ഥാ പ്രവചനം.

പ്രവചനം ഇങ്ങനെ
എഐയുടെ പ്രവചനം ഇന്ത്യന്‍ ടീമിനു അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. കാരണം ഓവല്‍ ടെസ്റ്റില്‍ 55 ശതമാനം വിജയസാധ്യത ഇംഗ്ലണ്ടിനാണെന്നാണ് അവരുടെ പ്രവചനം. ഇന്ത്യയുടെ വിജയസാധ്യതയാവട്ടെ 40 ശതമാനവുമാണ്.
മഴ ഇടയ്ക്കു മല്‍സരം തടസ്സപ്പെടുത്തിയാല്‍ കളി സമനിലയാവാന്‍ 20 ശതമാനം സാധ്യതയുണ്ടെന്നും പ്രവചനത്തില്‍ പറയുന്നു. ശുഭ്മന്‍ ഗില്ലും കെഎല്‍ രാഹുലും ഫോം തുടരുകയും ജസ്പ്രീത് ബുംറ കളിക്കുകയും ചെയ്താല്‍ ജയമോ, സമനിലയോ നേടിയെടുക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നം എഐ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications