For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്ക് ബൗളര്‍മാരുണ്ട്, പക്ഷെ കോലിക്കും രോഹിത്തിനും ശേഷമാര്? ചോദ്യമുയര്‍ത്തി സഞ്ജയ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൈയടി നേടിയിരിക്കുകയാണ്. ആദ്യ മത്സരം 28 റണ്‍സിന് തോറ്റ ശേഷം പിന്നീടുള്ള നാല് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ ടെസ്റ്റ് പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായി. ഇംഗ്ലണ്ട് ശക്തരായ താരനിരയോടെയാണ് ഇറങ്ങിയതെങ്കിലും ഇന്ത്യ വീഴ്ത്തുകയായിരുന്നു.

ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന നിരവധി യുവതാരങ്ങള്‍ ഈ പരമ്പരയിലൂടെ ഉണ്ടായി. അഞ്ച് താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കി. ഇവരില്‍ മിക്കവരും തിളങ്ങുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ ഭാവിയിലേക്ക് നോക്കുമ്പോള്‍ ബൗളിങ് നിരയെക്കുറിച്ചോര്‍ത്ത് വലിയ ആശങ്കയില്ലെങ്കിലും ബാറ്റിങ് നിരയെയോര്‍ത്ത് ഭയമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. രോഹിത്തിനും കോലിക്കും ശേഷം ഇന്ത്യയുടെ ബാറ്റിങ് നിരയെ ആര് മുന്നോട്ട് കൊണ്ടുപോകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

'ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഭാവിയിലേക്ക് നോക്കുമ്പോള്‍ കുല്‍ദീപ് യാദവ് സ്പിന്‍ നിരയിലും ആകാശ് ദീപ് പേസ് നിരയിലും വലിയ പ്രതീക്ഷ നല്‍കുന്നു. രവീന്ദ്ര ജഡേജ വിശ്രമമെടുത്തപ്പോഴും ജസ്പ്രീത് ബുംറ വിശ്രമമെടുത്തപ്പോഴും ഇന്ത്യക്ക് ജയിക്കാനായി. എന്നെ സംബന്ധിച്ച് ഇന്ത്യയുടെ പ്രശ്‌നം ബാറ്റിങ് നിരയാണ്. ടെസ്റ്റില്‍ വലിയ പ്രകടനം നടത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരില്ല. സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍ എന്നിവരുടെ വരവ് പ്രതീക്ഷ നല്‍കുന്നതാണ്.

എന്നാല്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇവരുടെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഈ പ്രകടനം വിലയിരുത്തിയാണ് ഇവര്‍ക്ക് രോഹിത്തിന്റേയും കോലിയുടേയും പതാക കൈമാറി മുന്നോട്ട് പോകാന്‍ സാധിക്കുമോയെന്ന് വിലയുരുത്തേണ്ടത്' മഞ്ജരേക്കര്‍ പറഞ്ഞു. വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ ഇതിഹാസങ്ങളാണ്. ഇവരുടെ കാലം കഴിഞ്ഞാല്‍ പകരക്കാരായി ആരെന്നത് വലിയ ചോദ്യമായി തുടരുന്നു.

rohit sharma

ഇന്ത്യയുടെ ഭാവി ബാറ്റിങ് കരുത്തിലേക്ക് നോക്കുമ്പോള്‍ സര്‍ഫറാസ് ഖാനും ദ്രുവ് ജുറേലുമെല്ലാം പ്രതീക്ഷ നല്‍കുന്നവരാണ്. എന്നാല്‍ കോലിയുടേയും രോഹിത്തിന്റേയും വിടവ് നികത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വിദേശ പര്യടനങ്ങളിലെ താരങ്ങളുടെ പ്രകടം കണ്ടറിയണം. യശ്വസി ജയ്‌സ്വാള്‍ ഇന്ത്യയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്നു. എന്നാല്‍ ഇതേ മികവ് സെന രാജ്യത്ത് നടത്താന്‍ ഇവര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

പേസിനേയും ബൗണ്‍സിനേയും തുണക്കുന്ന സെന രാജ്യങ്ങളില്‍ തിളങ്ങുകയെന്നത് ബാറ്റ്‌സ്മാനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്. ശുബ്മാന്‍ ഗില്ലിനെ അടുത്ത വിരാട് കോലിയെന്ന് ഇതിനോടകം പലരും വിശേഷിപ്പിക്കുന്നുണ്ട്. വിദേശ പര്യടനങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിന് സാധിക്കുന്നുമുണ്ട്. നിലവില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന ഗില്‍ ഭാവിയിലേക്കും വലിയ പ്രതീക്ഷ നല്‍കുന്നവരിലൊരാളാണ്.

ഇന്ത്യയുടെ പല യുവതാരങ്ങളും തുടക്കത്തിലെ സ്ഥിരത പിന്നീട് കാട്ടുന്നില്ലെന്നതാണ് വസ്തുത. പല താരങ്ങളും ആഭ്യന്തര ക്രിക്കറ്റിന് വലിയ പ്രാധാന്യം നല്‍കാത്തതിനാല്‍ ടെസ്റ്റില്‍ വലിയ അനുഭവസമ്പത്തില്ല. ഇത് താരങ്ങളുടെ വലിയ കരിയറിനെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയുടെ യുവതാരങ്ങളില്‍ പലര്‍ക്കും ടെസ്റ്റ് കളിക്കാന്‍ താല്‍പര്യമില്ലെന്നതും വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരെ ഇനിയും വളര്‍ത്തണം.

ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ വലിയ വെല്ലുവിളിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ യുവതാരങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോവുമ്പോള്‍ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. നിലവിലെ യുവതാരങ്ങളുടെ പ്രകടനങ്ങള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Monday, March 11, 2024, 12:51 [IST]
Other articles published on Mar 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+