IND vs ENG: മൂന്നാം നമ്പറില്‍ പുജാര വേണോ?, ഈ മൂന്ന് പേരിലൊരാളെ പരിഗണിക്കാം!, കസറും

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ പുനര്‍നിശ്ചയിക്കപ്പെട്ട അഞ്ചാം ടെസ്റ്റ് ജൂലൈ 1ന് ആരംഭിക്കുകയാണ്. ഇതിനോടകം ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം സന്നാഹ മത്സരവും കളിച്ച് ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ്. ഇതിന് ശേഷം മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നുണ്ട്.
ന്യൂസീലന്‍ഡ് പരമ്പര തൂത്തുവാരി മിന്നും ഫോമിലെത്തുന്ന ഇംഗ്ലണ്ട് കരുത്തുറ്റ ടീമിനെയാണ് ഇന്ത്യക്കെതിരായ മത്സരത്തിനായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയുടെ ടീം കരുത്തും മോശമല്ലെങ്കിലും സൂപ്പര്‍ താരങ്ങളുടെ അഭാവവും ഫോമും ഇന്ത്യയെ വേട്ടയാടുന്നു. കെ എല്‍ രാഹുലിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഞ്ചാം ടെസ്റ്റിനുണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി വെല്ലുവിളി മുന്നിലുള്ള ഇന്ത്യ മൂന്നാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നത് പ്രധാന ചോദ്യമാണ്. കൗണ്ടി ക്രിക്കറ്റില്‍ തുടര്‍ സെഞ്ച്വറികളോടെ തിളങ്ങിയ ചേതേശ്വര്‍ പുജാര സന്നാഹ മത്സരത്തില്‍ ഡെക്കായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ മൂന്നാം നമ്പറില്‍ ആരെ പരിഗണിക്കുമെന്നത് തലപുകയ്ക്കുന്ന ചോദ്യമാണ്. ഇന്ത്യ മൂന്നാം നമ്പറില്‍ പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശ്രേയസ് അയ്യര്‍
മധ്യനിരയില്‍ അജിന്‍ക്യ രഹാനെക്ക് പകരം ഇന്ത്യ പരിഗണിക്കുന്ന താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ഇന്ത്യക്ക് മൂന്നാം നമ്പറിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനാവുന്നതാണ്. അനുഭവസമ്പത്തുള്ള താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. നിലയുറപ്പിച്ച് കളിക്കുന്നതോടൊപ്പം റണ്‍സുയര്‍ത്താനുള്ള മികവും ശ്രേയസിനുണ്ട്.

ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ പുജാരയുടെ ഫോമിനെ വിശ്വസിക്കാന്‍ നിലവിലെ ഫോമില്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ശ്രേയസ് അയ്യരെ ഇന്ത്യ മൂന്നാം നമ്പറില്‍ പരീക്ഷിക്കാവുന്നതാണ്. സന്നാഹ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും ഇതിനോടകം ഇന്ത്യക്കായി ടെസ്റ്റില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

ഹനുമ വിഹാരി
ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കുന്ന താരമാണ് ഹനുമ വിഹാരി. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം മധ്യനിരയില്‍ ഇന്ത്യക്കായി ഗംഭീര ചെറുത്ത് നില്‍പ്പ് നടത്താന്‍ വിഹാരിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഹാരി ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വിഹാരിയെ മൂന്നാം നമ്പറിലേക്ക് ഇന്ത്യ പരിഗണിക്കുമോയെന്നത് കണ്ടറിയണം.

ആഭ്യന്തര ക്രിക്കറ്റില്‍ ടോപ് ഓഡറില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള താരമാണ് വിഹാരി. കൗണ്ടി ക്രിക്കറ്റില്‍ ഓപ്പണറായും മൂന്നാം നമ്പറിലുമെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കളിച്ച് അനുഭവസമ്പത്തുള്ള അദ്ദേഹം മൂന്നാം നമ്പറിലേക്കെത്തിയാല്‍ അത് ടീമിന് ഗുണം ചെയ്യാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വിഹാരി മൂന്നാമനായാല്‍ മധ്യനിര ദുര്‍ബലപ്പെടുമോയെന്ന ആശങ്കയുമുണ്ട്.
സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

കെ എസ് ഭരത്
ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് കെ എസ് ഭരത്. റിഷഭ് പന്തിന് പരിക്കേറ്റാല്‍ പകരം അവസരം ലഭിക്കുന്ന താരം. എന്നാല്‍ ഇങ്ങനെ മാത്രം ഒതുക്കിക്കളയേണ്ട പ്രതിഭയല്ല കെ എസ് ഭരത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹത്തെ വിശ്വസിച്ച് പരിഗണിക്കാം. സന്നാഹ മത്സരത്തില്‍ ഇന്ത്യക്കായി ഗംഭീര അര്‍ധ സെഞ്ച്വറിയാണ് ഭരത് നേടിയത്. നിലയുറപ്പിച്ച് കളിക്കുന്നതോടൊപ്പം മനോഹര ഷോട്ടുകള്‍ കളിക്കാനും കഴിവുണ്ട്.
അനുഭവസമ്പന്നനായ താരമല്ലെങ്കിലും ലഭിക്കുന്ന അവസരങ്ങളില്‍ തിളങ്ങി ഇതിനോടകം അദ്ദേഹം കരുത്തുകാട്ടിയിട്ടുണ്ട്. അവസരത്തിനായി കാത്തിരുന്ന് കരിയര്‍ നശിപ്പിക്കേണ്ട താരമല്ല അദ്ദേഹം. ക്ലാസിക് ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ഭരതിനെ ഇന്ത്യക്ക് മൂന്നാം നമ്പറില്‍ പരീക്ഷിക്കാവുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications