Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിന് എത്ര റണ്‍സ് ലക്ഷ്യം നല്‍കണം? ഈ സ്‌കോറെടുത്താല്‍ ഇന്ത്യക്ക് ജയിക്കാം!

ലീഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അവസാന രണ്ടു ദിവസങ്ങളിലേക്കു കടക്കുകയാണ്. നിലവില്‍ ഇരുടീമുള്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യക്കു ഇംഗ്ലണ്ടിനും ജയിക്കാന്‍ തുല്യസാധ്യതയാണ് ഈ ടെസ്റ്റിലുള്ളത്. ലീഡ്‌സില്‍ 96 റണ്‍സിനു ലീഡ് ചെയ്യുകയാണ് ശുഭ്മന്‍ ഗില്ലും സംഘവും.

ആറു റണ്‍സിന്റെ നേരിയ ലീഡുമായാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ബാറ്റിനിറങ്ങിയത്. മൂന്നാംദിനത്തിലെ കളിന നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ 90 റണ്‍സും ടീമിന്റെ അക്കൗണ്ടിലുണ്ട്. എത്ര റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കുമെന്നതായിരിക്കും ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുള്ള ചോദ്യം. ലീഡ്‌സില്‍ ഇംഗ്ലണ്ട് ടീമിനു ഇന്ത്യ നല്‍കേണ്ട വിജയലക്ഷ്യത്തെ കുറിച്ച് പരിശോധിക്കാം.

STOKES GILL

എത്രയാവണം വിജയലക്ഷ്യം?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രമെടുത്താല്‍ പല അവിസ്മരണീയ റണ്‍ചേസുകള്‍ക്കും ലീഡ്‌ലിലെ ഹെഡിങ്‌ലേ വേദിയായിട്ടുണ്ടെന്നു കാണാം. റണ്‍ചേസ് ഇവിടെ അത്ര എളുപ്പമില്ലെങ്കിലും 400ന് മുകളില്‍ വരെ സ്‌കോര്‍ ഇവിടെ ചേസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നു കണക്കുകള്‍ പറയുന്നു. ഈ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന റണ്‍ചേസ് ഓസ്‌ട്രേലിയക്കു അവകാശപ്പെട്ടതാണ്.

1948ല്‍ ഇംഗ്ലണ്ടിനെതിരേ 404 റണ്‍സ് ചേസ് ചെയ്തു ജയിച്ചാണ് ഓസീസ് ഇവിടെ ചരിത്രം കുറിച്ചത്. അതിനു ശേഷം ഇവിടെ ഒരിക്കലും 400 പ്ലസ് സ്‌കോര്‍ ഒരു ടീമും വിജയകരമായി ചേസ് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഈ ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ടീം ലക്ഷ്യമിടേണ്ടതും അതു തന്നെയാണ്.

400 പ്ലസ് റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കാനായാല്‍ ഇന്ത്യക്കു വിജയമുറപ്പിക്കാം. പക്ഷെ അതു അത്ര എളുപ്പമായിരിക്കില്ല. ഒന്നാമിന്നിങ്‌സില്‍ ഗില്ലിനൊപ്പം റിഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ സെഞ്ച്വറികള്‍ നേടിയതു പോലെ രണ്ടാമിന്നിങ്‌സിലും ചില മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ ടീമിനു ആവശ്യമാണ്.

ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരനായജയ്‌സ്വാളിനെ (4) തുടക്കത്തില്‍ തന്നെ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. കൂടാതെ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും (30) പുറത്തായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനി ശേഷിക്കുന്നവര്‍ വലിയ സ്‌കോറുകള്‍ കണ്ടെത്തിയാല്‍ മാത്രമേ ഇന്ത്യക്കു ഈ ടെസ്റ്റില്‍ വിജയസാധ്യതയുള്ളൂ.

നിലവില്‍ 96 റണ്‍സിന്റെ ലീഡാണ് ഇന്ത്യയുടെ പക്കലുള്ളത്. ലീഡ് 400 കടത്തണമെങ്കില്‍ 305 റണ്‍സ് കൂടി ഇന്ത്യക്കു ആവശ്യമാണ്. കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മൂന്നാംദിനത്തില്‍ പരാമവധി റണ്‍സ് ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ക്കുകയെന്നതായിരിക്കണം ഇന്ത്യയുടെ പ്ലാന്‍. രണ്ടു സെഞ്ച്വറികളോ, മൂന്നോ, നാലോ ഫിഫ്റ്റി പ്ലസ് സ്‌കോറുകളോ വന്നാല്‍ ഇന്ത്യക്കു ഇതു സാധിച്ചെടുക്കാം.

INDIAN TEST TEAM

പക്ഷെ ലീഡ്‌സിലെ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമായി കൊണ്ടിരിക്കെ അതു എളുപ്പമാവില്ല. മികച്ച ബോളുകളെ ക്ഷമാപൂര്‍വ്വം നേരിട്ട് മോശം പന്തുകള്‍ക്കായി കാത്തിരിക്കുകയെന്നതു മാത്രമാണ് ഈ പിച്ചില്‍ അതിജീവിക്കാനുള്ള ഏക മാര്‍ഗം. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ ചെയ്തതും ഇതു തന്നെയാണ്.

അതേസമയം, ലീഡ്‌സിലെ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവുമുയര്‍ന്ന റണ്‍ചേസെന്നത് 2019ല്‍ 359 റണ്‍സ് ചേയ്‌സ് ചെയ്തു വിജയിച്ചുവെന്നതാണ്. ഓസ്‌ട്രേലിയയായിരുന്നു എതിരാളികള്‍. അതിനു മുമ്പ് ഓസീസിനെതിരേ തന്നെ 2001ല്‍ 315 റണ്‍സും വിജയകരമായി ചേസ് ചെയ്യാന്‍ ഇംഗ്ലണ്ടിനായിട്ടുണ്ട്.

വളരെ അഗ്രസീവായ ബാസ് ബോള്‍ ശൈലി പിന്തുടരുന്നതിനാല്‍ എത്ര വലിയ ടോട്ടലും ചേസ് ചെയ്യാമെന്ന ആത്മവിശ്വാസം ഇംഗ്ലണ്ടിനുണ്ടാവും. എങ്കിലും ചരിത്രം നോക്കിയാല്‍ 400 പ്ലസ് സ്‌കോറിന്റെ ലക്ഷ്യം നല്‍കാനായാല്‍ ഇന്ത്യന്‍ ടീം സേഫായെന്നു പറയാം.

Story first published: Monday, June 23, 2025, 11:34 [IST]
Other articles published on Jun 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+