Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു അവന്‍ തലവേദന!! എന്തു ചെയ്യും? കുല്‍ദീപ് വേണം; ഇലവനെക്കുറിച്ച് ക്ലാര്‍ക്ക്

എജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായി ഈ വാഴാഴ്ച മുതല്‍ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം കോമ്പിനേഷന്‍ എങ്ങനെയാവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്ട്രലിയയുടെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍.

എജ്ബാസ്റ്റണില്‍ വമ്പന്‍ ജയം കൊയ്‌തെങ്കിലും അടുത്ത മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ മാറ്റങ്ങളുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്.

NITISH REDDY

അവന്റെ കാര്യത്തില്‍ സംശയം

ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യക്കു ഏറ്റവുമധികം ഒരാളുടെ കാര്യത്തില്‍ മാത്രമായിരിക്കുമെന്നാണ് മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നത്. യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യ എന്തു ചെയ്യുമെന്നാണ് ഞാന്‍ ആശ്ചര്യപ്പെടുന്നത്. അവനില്‍ തന്നെ അടുത്ത കളിയിലും അവര്‍ ഉറച്ചുനില്‍ക്കുമോ? ഈ മല്‍സരത്തില്‍ നിതീഷിനു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ അവനു എന്തു ചെയ്യാന്‍ സാധിക്കുമെന്നു നമ്മള്‍ കണ്ടിട്ടുള്ളതാണ്.

തീര്‍ച്ചയായും ചില വിലപ്പെട്ട റണ്‍സ് നേടാന്‍ നിതീഷിനു സാധിക്കും. ആവശ്യമെങ്കില്‍ കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യാനും അവനു കഴിയും. എജ്ബാസ്റ്റണ്‍ ടെസ്റ്റിനു ശേഷം ഇന്ത്യ ആലോചിക്കുന്നത് നിതീഷിനെ കുറിച്ചു മാത്രമായിരിക്കുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

അതേസമയം, ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ വന്‍ ഫ്‌ളോപ്പായ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഒഴിവാക്കിയാണ് നിതീഷ് റെഡ്ഡിയെ ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ ശര്‍ദ്ദുലിനേക്കാള്‍ പരിതാപകരമായിരുന്നു നിതീഷിന്റെ പ്രകടനം.

അദ്ദേഹം കളിച്ചെന്ന കാര്യം പോലും പലരും അറിഞ്ഞു കാണില്ലെന്നതാണ് സത്യം. ബാറ്റിങില്‍ രണ്ടിന്നിങ്‌സിലും നിതീഷ് ദുരന്തമായി. ബാറ്റിങിനു ഏറെ അനുയോജ്യമായ പിച്ചായിരുന്നിട്ടും ഓരോ റണ്‍സ് വീതമാണ് രണ്ടിന്നിങ്‌സുകളിലായി താരം നേടിയത്.

ബൗളിങെടുത്താല്‍ ആദ്യ ഇന്നിങ്‌സില്‍ ആറോവറുകള്‍ നിതീഷിനെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ 29 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല. രണ്ടാമിന്നിങ്‌സിലാവട്ടെ ഒരോവര്‍ പോലും നിതീഷ് ബൗള്‍ ചെയ്തതുമില്ല.

പ്രസിദ്ധ് പുറത്താവും

ലോര്‍ഡ്‌സ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തുന്നതോടെ പ്രസിദ്ധ് കൃഷ്ണയ്ക്കായിരിക്കും ടീമിലെ സ്ഥാനം നഷ്ടമാവുകയെന്നും മൈക്കല്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.

ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരികയാണ്. ബൗളിങ് നോക്കുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയെ പുറത്തിരുത്തുകയെന്നത് കടുപ്പം തന്നെയാണ്. പക്ഷെ അദ്ദേഹത്തിനു രണ്ടു ടെസ്റ്റുകള്‍ ലഭിച്ചു കഴിഞ്ഞു. ബുംറയ്ക്കു മടങ്ങിവരുന്നതിനായി അദ്ദേഹത്തിനുവി വിശ്രമം നല്‍കുകയോ, റൊട്ടേറ്റ് ചെയ്യുകയോ ആവും ഇന്ത്യ ചെയ്യുകയെന്നും ക്ലാര്‍ക്ക് നിരീക്ഷിച്ചു.

കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ പ്രസിദ്ധിനായിട്ടില്ല. ആദ്യടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിന്നിങ്‌സിലും അദ്ദേഹം റണ്‍സ് വാരിക്കോരി നല്‍കി. അവസാന ഇന്നിങ്‌സില്‍ മാത്രമാണ് പ്രസിദ്ധ് ഭേദപ്പെട്ട ബൗളിങ് പ്രകടനം കാഴ്ചവച്ചത്. ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

KULDEEP YADAV

കുല്‍ദീപ് കളിക്കണം

ആദ്യ രണ്ടു ടെസ്റ്റുകളിലും പുറത്തിരുത്തിയ സ്റ്റാര്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉറപ്പായും കളിപ്പിക്കമെന്നു മൈക്കല്‍ ക്ലാര്‍ക്ക് നിര്‍ദേശിക്കുന്നു. ഇന്ത്യയുടെ സ്പിന്‍ ബൗളിങിലേക്കു വന്നാല്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ബാറ്റിങില്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ ടെസ്റ്റില്‍ കാഴ്ചവച്ചത്. രണ്ടാമിന്നിങ്‌സില്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

പക്ഷെ കുല്‍ദീപ് യാദവില്ലാതെ 20 വിക്കറ്റുകളെടുക്കാന്‍ കഴിയുന്ന മികച്ച ടീമാണോ അവരെന്നതാണ് എന്റെ ചോദ്യം. ഈ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ കുല്‍ദീപ് റെഡിയാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തില്‍ ആ എക്‌സ് ഫാക്ടറുണ്ടെന്നും ഞാന്‍ കരുതുന്നു. രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനു അവസരം ലഭിക്കുമെന്നാണ് താന്‍ കരുതിയതെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 7, 2025, 17:19 [IST]
Other articles published on Jul 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+