For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ ചെയ്ത കുറ്റമെന്താണ്? ഇനിയും അവസരം നല്‍കൂ; മലയാളി താരത്തെ പിന്തുണച്ച് ഭാജി

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ പിന്തുണച്ച് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ടീമിലെ മറ്റു മുന്‍നിര കളിക്കാരെ പോലെ കരുണിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇതിനകം നടന്ന മൂന്നു ടെസ്റ്റുകളിലും കരുണ്‍ ടീമിന്റെ ഭാഗമായിരുന്നു. ആദ്യ ടെസ്റ്റില്‍ ആറാമനായും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ മൂന്നാം നമ്പറിലുമാണ് അദ്ദേഹം ബാറ്റ് ചെയ്തത്. പക്ഷെ ഒരു ഫിഫ്റ്റി പോലും കരുണ്‍ നേടിയിട്ടില്ല. ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ച ശേഷം 20-30 റണ്‍സിനിടെ അദ്ദേഹം വിക്കറ്റ് കൈവിടുകയായിരുന്നു. 0, 20, 31, 26, 40, 14 എന്നിങ്ങനെയാണ് കരുണിന്റെ സ്‌കോറുകള്‍.

22ല്‍ താഴെ ശരാശരിയില്‍ ആറിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 131 റണ്‍സാണ്. ഇതേ തുടര്‍ന്നു മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ കരുണിനെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനിടെയാണ് അദ്ദേഹത്തിനു പിന്തുണയുമായി ഭാജി രംഗത്തു വന്നിട്ടുള്ളത്.

KARUN NAIR

കൂടുതല്‍ അവസരം നല്‍കൂ

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വലിയൊരു ഗ്യാപ്പിനു ശേഷം തിരിച്ചുവിളിക്കപ്പെട്ട കരുണ്‍ നായര്‍ ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് ഹര്‍ഭജന്‍ സിങിന്റെ അഭിപ്രായം. കരുണ്‍ നായര്‍ പ്രതീക്ഷിച്ചതു പോലെ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ലെന്നതു ശരിയാണ്. പക്ഷെ നിങ്ങള്‍ അദ്ദേഹത്തിനു അവസരം നല്‍കിയിട്ടുണ്ടെങ്കില്‍ കുറച്ചു സമയത്തേക്കു ഉറച്ചു നില്‍ക്കുക തന്നെ വേണം.

എല്ലാ താരങ്ങളും ന്യായമായ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ശുഭ്മന്‍ ഗില്ലും കെഎല്‍ രാഹുലുമെല്ലാം നേരത്തേ അര്‍ഹിച്ചതു പോലെ ഇപ്പോള്‍ അതു അര്‍ഹിക്കുന്നത് കരുണാണെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ ഭാജി ചൂണ്ടിക്കാട്ടി.

ദേശീയ ടീമിലേക്കുള്ള രണ്ടാം വരവ് കരുണിന് ഒരിക്കലും എളുപ്പമായിരുന്നില്ല. ഇതിനായി നീണ്ട എട്ടു വര്‍ഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടുമൊരു അവസരം അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. 2024-25 സീസണില്‍ വിദര്‍ഭയ്ക്കായി ഗംഭീര പ്രകടനം തന്നെ കരുണ്‍ കാഴ്ചവച്ചിരുന്നു.

രഞ്ജി ട്രോഫിയിലെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 54നടുത്ത് ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 863 റണ്‍സാണ്. കേരളത്തിനെതിരായ ഫൈനലിലെ മാച്ച് വിന്നിങ് സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

അതിനു ശേഷമുള്ള വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും കരുണ്‍ ഗംഭീര ഫോമിലായിരുന്നു. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 389.50 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ അടിച്ചെടുത്തത് 779 റണ്‍സാണ്. അഞ്ചു സെഞ്ച്വറികളും ഇതിലുള്‍പ്പെടും.

KARUN NAIR

എല്ലാവരെയും ഒരുപോലെ കാണണം

ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ എല്ലാ താരങ്ങള്‍ക്കും ഒരേ രീതിയിലുള്ള പരിഗണന നല്‍കണമെന്നു ഹര്‍ഭജന്‍ സിങ് ആവശ്യപ്പെടുന്നു. സായ് സുദര്‍ശന് ഒരു കളിയില്‍ അവസരം നല്‍കിയ ശേഷം ഒഴിവാക്കിയതും ന്യായീകരിക്കാവുന്നതല്ല. പക്ഷെ ഇപ്പോള്‍ കരുണില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാവണം. മറ്റുള്ളവര്‍ക്കു അഞ്ച്-ആറ് അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ കരുണ്‍ നായര്‍ ചെയ്ത കുറ്റമെന്താണ്? സായ് സുദര്‍ശന് വെറുമൊരു അവസരം നല്‍കുന്നതും ന്യായീകരിക്കാവുന്നതല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ഇപ്പോള്‍നിങ്ങള്‍ കരുണില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഇനിയും അതു തുടരണമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 22, 2025, 13:42 [IST]
Other articles published on Jul 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+