IND vs ENG: നിലവിലെ മികച്ച മൂന്ന് ഓള്‍റൗണ്ടര്‍മാരെ തിരഞ്ഞെടുത്ത് ലക്ഷ്മണ്‍, ജഡേജക്ക് മൂന്നാം സ്ഥാനം
മുംബൈ: ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍മാരുടെ പങ്ക് വളരെ നിര്‍ണ്ണായകമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഗതിയെ മാറ്റിമറിക്കുന്നവരാണ് ഓള്‍റൗണ്ടര്‍മാര്‍. മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം നായകന്‍മാരെ സംബന്ധിച്ചും വലിയ ആശ്വാസമാണ്. ഇന്ത്യക്ക് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന നായകനായ കപില്‍ ദേവ് ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്.
എന്നാല്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണ്?. ഓരോ ആളുകളും പറയുന്ന ഉത്തരങ്ങള്‍ വ്യത്യസ്തമാവാനാണ് സാധ്യത. ഇപ്പോഴിതാ നിലവിലെ മികച്ച മൂന്ന് ഓള്‍റൗണ്ടര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കാതിരുന്ന അദ്ദേഹം ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് മൂന്നാം സ്ഥാനവും നല്‍കി.
'എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍. രണ്ടാം സ്ഥാനം വെസ്റ്റ് ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറിനാണ്. മൂന്നാം സ്ഥാനക്കാരന്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയും. ഇംഗ്ലണ്ടിനെതിരേ ജഡേജ ബാറ്റ് ചെയ്ത രീതി അവന്റെ വളരാനുള്ള ആഗ്രഹത്തെയാണ് കാട്ടുന്നത്' - ലക്ഷ്മണ്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ ജഡേജ രണ്ടാം ടെസ്റ്റിലും ഭേദപ്പെട്ട ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

ജഡേജ വളരാന്‍ അതിയായി ആഗ്രഹിക്കുന്ന താരമാണ്. മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അവന്‍ നടത്തുന്ന പ്രകടനം ശ്രദ്ധേയമാണ്. എന്നാല്‍ എന്നെ സംബന്ധിച്ച് മികച്ച ഓള്‍റൗണ്ടര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും സ്ഥിരതകാട്ടണം. ഇംഗ്ലണ്ടില്‍ ജഡേജക്ക് സാധിക്കുന്നില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഇന്ത്യയുടെ സീനിയര്‍ താരം ആര്‍ അശ്വിനെ മറികടന്നാണ് ജഡേജ പ്ലേയിങ് 11ല്‍ ഇടം നേടിയത്.
32കാരനായ ജഡേജ പരിമിത ഓവറിലെ സജീവ സാന്നിധ്യമാണെങ്കിലും ടെസ്റ്റ് ടീമില്‍ സ്ഥിരം അംഗമാണെന്ന് പറയാനാവില്ല. സാഹചര്യത്തിന് അനുസരിച്ചാവും ജഡേജക്ക് അവസരം ലഭിക്കുന്നത്. 54 ടെസ്റ്റില്‍ നിന്ന് 2081 റണ്‍സും 221 വിക്കറ്റും 168 ഏകദിനത്തില്‍ നിന്ന് 2411 റണ്‍സും 188 വിക്കറ്റും 50 ടി20യില്‍ നിന്ന് 217 റണ്‍സും 39 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെ താരമായ ജഡേജ 191 മത്സരത്തില്‍ നിന്ന് 2290 റണ്‍സും 120 വിക്കറ്റും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications