Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കഷ്ടകാലം തീര്‍ന്നു, ഇംഗ്ലണ്ടില്‍ കോലി രാജകീയമായി തിരിച്ചെത്തും, പ്രവചിച്ച് സെവാഗ്

1

മുംബൈ: ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ പരമ്പര ആരംഭിക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് വിരാട് കോലിയിലേക്കാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ വമ്പന്മാരുടെ അഭാവത്തിലും ചേതേശ്വര്‍ പുജാരയുടെ മോശം ഫോമിലും ഇന്ത്യ പ്രതീക്ഷവെക്കുന്നത് വിരാട് കോലിയുടെ ബാറ്റിങ്ങിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലായിരുന്നു കോലിയെങ്കിലും സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി കോലി പ്രതീക്ഷ നല്‍കി.

ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുള്ള കോലിയുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കോലി അവസാന സെഞ്ച്വറി നേടിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായിരിക്കുന്നു. ഇപ്പോഴിതാ കോലിയുടെ കാര്യത്തില്‍ വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

1

കോലിയുടെ മോശം സമയം അവസാനിച്ചെന്നും ഇനി പഴയ പ്രധാപത്തിലേക്കുള്ള തിരിച്ചുവരവാണെന്നുമാണ് സെവാഗ് അഭിപ്രായപ്പെട്ടത്. 'കോലി അവസാന സെഞ്ച്വറി നേടിയത് എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ?. എനിക്ക് ഓര്‍മയില്ല. പരമ്പര വിജയിയെ തീരുമാനിക്കുന്ന അവസാന ടെസ്റ്റില്‍ തീര്‍ച്ചയായും കോലി വമ്പന്‍ പ്രകടനം കാഴ്ചവെക്കും. അവന്റെ മോശം സമയം കഴിഞ്ഞുവെന്നാണ് കരുതുന്നത്. അവന്റെ നല്ല സമയം ഇതിനോടകം ആരംഭിച്ചുവെന്നാണ് കരുതുന്നത്'- സെവാഗ് പറഞ്ഞു.

2

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിരാട് കോലിയുടെ ബാറ്റിങ് കണക്ക് പരിശോധിച്ചാല്‍ തീര്‍ത്തും നിരാശപ്പെടുമെന്നുറപ്പ്. 2019ല്‍ ബംഗ്ലാദേശിനെതിരെയാണ് അവസാനമായി കോലി സെഞ്ച്വറി നേടിയത്. അതിന് ശേഷം കോലിയുടെ സെഞ്ച്വറി കാണാനായിട്ടില്ലെന്നത് താരത്തിനും വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള താരമെന്ന് കോലിയെക്കുറിച്ച് അഭിമാനംകൊണ്ടിരുന്നെങ്കിലും നിലവില്‍ അദ്ദേഹത്തിന് ആ നേട്ടമില്ല. സമീപകാലത്തെ മോശം പ്രകടനംകൊണ്ട് കോലിയുടെ ടെസ്റ്റ് ശരാശരി 49.96 ആയി മാറിയിട്ടുണ്ട്.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

3

മിന്നും പ്രകടനത്തിലൂടെ കോലിക്ക് പഴയതുപോലെ ടെസ്റ്റ് ശരാശരി 50ന് മുകളിലേക്ക് എത്തിക്കേണ്ടതായുണ്ട്. അതിന് കോലിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ കോലിയുടെ ഫോം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് എന്നതിനാല്‍ അനുഭവസമ്പന്നരായ താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ കോലി ഇന്ത്യക്കായി തിളങ്ങാത്ത പക്ഷം 2021 ടി20 ലോകകപ്പിലെ നാണക്കേട് ഇന്ത്യക്ക് ആവര്‍ത്തിക്കേണ്ടി വരും.

4

അവസാന ഐപിഎല്ലിലൊന്നും വലിയ സ്‌ട്രൈക്കറേറ്റില്‍ കോലിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. മെല്ലപ്പോക്ക് ബാറ്റിങ്ങുമായി കോലി മുന്നോട്ട് പോകുന്നത് ടീമിനെയാകെ സമ്മര്‍ദ്ദത്തിലാക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം മികവിലേക്കെത്തേണ്ടത് ഇന്ത്യന്‍ ടീമിന് ആകെ പ്രധാനപ്പെട്ടതാണ്. കോലിക്ക് പഴയ സാങ്കേതിക മികവില്ലെന്നും ടൈമിങ് ഇല്ലെന്നുമെല്ലാം പല പ്രമുഖരും അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹത്തിന് ഇനി തിരിച്ചുവരവ് സാധ്യമല്ലെന്നും പലരും പറയുന്നു. ഇവര്‍ക്കെല്ലാം പ്രകടനം കൊണ്ട് മറുപടി പറയേണ്ടതും കോലിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

5

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ ടീമിലില്ലാത്തതിനാലും കോലിയുടെ പ്രകടനമാവും നിര്‍ണ്ണായകമാവുക. ടെസ്റ്റിലെ ഇന്ത്യയുടെ മറ്റ് പ്രധാന താരങ്ങളായ ചേതേശ്വര്‍ പുജാരയുടെയും ശ്രേയസ് അയ്യരുടേയും സന്നാഹ മത്സരങ്ങളിലെ പ്രകടനം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രണ്ട് പേരും പൂജ്യത്തിനാണ് സന്നാഹത്തില്‍ പുറത്തായത്.

ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുള്ള കോലി അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മാത്രമെ ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് തോല്‍വി ഒഴിവാക്കാന്‍ പറ്റൂ. ടെസ്റ്റിന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിനവും ടി20യും കളിക്കുന്നുണ്ട്. ഇതിലെ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവും. കോലി തീര്‍ത്തും നിരാശപ്പെടുത്തിയാല്‍ ടി20 ലോകകപ്പില്‍ പകരക്കാരനെ ഇന്ത്യ തേടിയാല്‍പ്പോലും അത്ഭുതപ്പെടാനാവില്ല.

Story first published: Tuesday, June 28, 2022, 7:51 [IST]
Other articles published on Jun 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+