IND vs ENG T20: ഇന്ത്യയുടെ 'ചേസ് മാസ്റ്റര്‍', എതിരാളികളില്ലാതെ വിരാട് കോലി
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ ഏഴ് വിക്കറ്റ് ജയം ഇന്ത്യക്ക് മാത്രമല്ല കോലിയെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമായിരുന്നു. ഏറെ നാളായി ഫോമിലല്ല എന്ന വിമര്‍ശകരുടെ ആരോപണത്തിന് ബാറ്റുകൊണ്ട് മറുപടി പറയാന്‍ അദ്ദേഹത്തിനായി. 49 പന്തുകള്‍ നേരിട്ട് 5 ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 73 റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കോലിക്കായി. റണ്‍സ് പിന്തുടരുമ്പോള്‍ തന്നെക്കാള്‍ കേമന്‍ മറ്റാരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ കോലിക്കായി.
ടി20യില്‍ 160ന് മുകളില്‍ സ്‌കോര്‍ ഇന്ത്യ പിന്തുടര്‍ന്ന മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ഊട്ടിയുറപ്പിക്കാന്‍ കോലിക്കായി. 922 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 77 ശരാശരിയും 154 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ 28 ശരാശരിയില്‍ നേടിയത് 504 റണ്‍സാണ്. 139 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി 42 ശരാശരിയില്‍ നേടിയത് 424 റണ്‍സാണ്. 125 ആണ് സ്‌ട്രൈക്കറേറ്റ്.ശിഖര്‍ ധവാന്‍ 367 റണ്‍സ്,കെഎല്‍ രാഹുല്‍ 356 റണ്‍സ് എന്നിങ്ങനെയാണ് നേടിയിട്ടുള്ളത്.

റണ്‍സ് പിന്തുടരുമ്പോള്‍ ഏകദിനത്തിലും ടി20യിലും ഒരുപോലെ മികവ് കാട്ടാന്‍ കോലിക്ക് സാധിക്കുന്നുണ്ട്. ക്ലാസിക് ബൗണ്ടറികള്‍ നേടാനും മനോഹരമായ ഫ്‌ളിക്ക് ഷോട്ടുകള്‍ കളിക്കാനും കോലിയോളം മികവ് നിലവില്‍ മറ്റാര്‍ക്കുമില്ലെന്ന് പറയാം. ടി20യില്‍ ഇന്ത്യ റണ്‍സ് പിന്തുടര്‍ന്ന അവസാന എട്ട് മത്സരങ്ങളിലെ കോലിയുടെ പ്രകടനത്തിന്റെ കണക്കുകള്‍ തന്നെ അദ്ദേഹത്തിന്റെ മികവിനെ എടുത്തുകാട്ടുന്നു.
55*,82*,22*,65,72*,94*,30*,73* എന്നിങ്ങനെയാണ് റണ്‍സ് പിന്തുടര്‍ന്ന അവസാന എട്ട് മത്സരത്തിലെ കോലിയുടെ സ്‌കോര്‍. ഇതില്‍ ആറ് തവണയും അര്‍ധ സെഞ്ച്വറി നേടാന്‍ കോലിക്കായി. അതിലുപരിയായി ഏഴ് മത്സരങ്ങളില്‍ അദ്ദേഹം പുറത്താവാതെ നിന്നു എന്നതാണ് ശ്രദ്ധേയം. റണ്‍സ് പിന്തുടരുമ്പോഴുള്ള കോലിയുടെ ഈ മികവ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം തന്നെയാണ് നല്‍കുന്നത്. ടി20 ലോകകപ്പ് ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കെ കോലിയുടെ മികവ് വലിയ പ്രതീക്ഷയാണ് ടീമിന് നല്‍കുന്നത്.
നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് വിരാട് കോലി. ടി20യില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ ഇതുവരെ ഒരു കിരീടം ആര്‍സിബിക്ക് നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications