Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി നന്നായി കളിക്കുന്നുണ്ട്!, എന്നാല്‍ തിരിച്ചടിയാവുന്നത് അത്, ചൂണ്ടിക്കാട്ടി ബട്ട്

1

കറാച്ചി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ സജീവ വിജയ പ്രതീക്ഷയോടെ ഡ്രൈവിങ് സീറ്റിലിരുന്ന് കുതിക്കുകയാണ്. 350 ലീഡും കടന്ന് ഇന്ത്യ ശക്തമായ നിലയില്‍ നില്‍ക്കുന്നതിനാല്‍ പരമ്പ നേട്ടം കൈയെത്തും ദൂരത്താണ്. സമനില നേടിയാല്‍ പോലും ഇന്ത്യക്ക് പരമ്പര നേടാനാവും. റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേതേശ്വര്‍ പുജാരയുമെല്ലാം ഇന്ത്യക്കായി ബാറ്റിങ്ങില്‍ തിളങ്ങി. ഇന്ത്യയുടെ ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നു.

എന്നാല്‍ ഇന്ത്യയെ നിരാശപ്പെടുത്തുന്നത് മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയുടെ മോശം ഫോമാണ്. അവസാന 75 ഇന്നിങ്‌സില്‍ ഒരു തവണ പോലും സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിച്ച കോലിക്ക് ഇപ്പോള്‍ പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. നിരന്തരം പാളിച്ച പറ്റുന്ന കോലിയുടെ ഫോം ഔട്ട് ഇന്ത്യക്ക് ബാധ്യതയായി മാറിക്കഴിഞ്ഞു.

1

ഇപ്പോഴിതാ പ്രശ്‌നം കോലിയുടേതല്ലെന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കാത്തതിന് കാരണം ഭാഗ്യക്കേടാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. 'വിരാട് കോലി നന്നായി തന്നെ കളിക്കുന്നുണ്ട്. എന്നാല്‍ പുറത്തായതെല്ലാം കളിക്കാന്‍ വളരെ പ്രയാസമുള്ള പന്തുകളിലാണ്. നന്നായി തുടങ്ങുന്നുണ്ടെങ്കിലും വലിയ സ്‌കോറിലേക്കെത്താനാവുന്നില്ല. അതിന് കാരണം ഭാഗ്യക്കേടാണ്. ചില പന്തുകള്‍ കളിക്കാന്‍ കോലിയല്ല മറ്റാരായാലും സാധിക്കില്ല'- സല്‍മാന്‍ ബട്ട്

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

2

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും കോലിക്ക് പ്രതീക്ഷ കാക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സിനുമാണ് അദ്ദേഹം പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ മാത്യു പോട്ടസിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി കോലി രണ്ടാം ഇന്നിങ്‌സില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

കോലിയുടെ മോശം ഫോം ഇന്ത്യക്ക് വലിയ തലവേദന തന്നെയാണ്. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പര നടക്കാനിരിക്കുമ്പോള്‍ കോലിയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണെങ്കിലും ആ പ്രതീക്ഷ കാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ കോലി ഇതേ ഫോം തുടര്‍ന്നാല്‍ പ്ലേയിങ് 11 നിന്ന് പോലും പുറത്താവാനുള്ള സാധ്യതകളുണ്ട്.

3

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ ഇംഗ്ലണ്ടിനായെങ്കിലും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ടീമിന് കാലിടറുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇതിന് കാരണം ഇന്ത്യന്‍ പേസര്‍മാരുടെ മിടുക്കാണെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. 'ഇന്ത്യയുടെ പേസര്‍മാര്‍ ന്യൂസീലന്‍ഡ് പേസര്‍മാരേക്കാള്‍ മികച്ചവരാണ്. ഇന്ത്യക്ക് ബൗളിങ്ങില്‍ വ്യത്യസ്തതയുണ്ട്.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

4

പന്തിനെ ഏത് ദിശയിലേക്ക് ചലിപ്പിക്കാനും അവര്‍ക്ക് കഴിവുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ ഇക്കാര്യത്തില്‍ മിടുക്കരാണ്. മുഹമ്മദ് സിറാജും ഷോര്‍ട്ട് ബോളില്‍ മിടുക്കനാണ്. ആക്രമണോത്സകത നിലനിര്‍ത്തി പന്തെറിയാന്‍ ഇവര്‍ക്ക് സാധിക്കുന്നു. മീഡിയം പേസര്‍ ശര്‍ദുല്‍ ഠാക്കൂറിനും പന്തിനെ ചലിപ്പിക്കാനുള്ള കഴിവുണ്ട്'- ബട്ട് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും അഭിപ്രായപ്പെട്ടത് ഇതേ കാര്യമാണ്. ന്യൂസീലന്‍ഡ് പേസര്‍മാരെക്കാള്‍ വ്യത്യസ്തരായ ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ടെന്നും അവരേക്കാള്‍ നന്നായി വേഗത്തില്‍ പന്തെറിയാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിക്കുമെന്നും ഇതാണ് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മറ്റുള്ളവരേക്കാള്‍ മുന്‍തൂക്കം നല്‍കുന്നതെന്നുമാണ് സിറാജ് പറഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുമായി ഇന്ത്യക്കായി തിളങ്ങാന്‍ സിറാജിനായിരുന്നു.

Story first published: Monday, July 4, 2022, 17:41 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+