Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വരുണിന് ടെസ്റ്റ് അരങ്ങേറ്റം, ജുറേലിന് പകരം സഞ്ജുവോ? ഞെട്ടിക്കാന്‍ ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ ആവേശത്തിലാണെങ്കിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ടെസ്റ്റ് പരമ്പരയ്ക്കായുള്ള പടയൊരുക്കത്തിലാണ്. സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു. നാട്ടില്‍ ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ടു. ഓസീസ് പര്യടനത്തില്‍ തോറ്റ് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി കൈവിട്ടു.

ഇതെല്ലാം പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനും വലിയ നാണക്കേടായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഗംഭീര്‍ കാണുന്നത്. മികച്ച താരങ്ങളെ ടീമിലെത്തിക്കാനായി ഇന്ത്യ എ ടീമിനൊപ്പം ഗംഭീര്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് റെഡ് ബോള്‍ പരമ്പര മുന്നില്‍ക്കണ്ടുള്ള ഫിറ്റ്‌നസ് നിര്‍ദേശങ്ങളടക്കം ഇതിനോടകം നല്‍കിയെന്നാണ് വിവരം. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നായകസ്ഥാനത്ത് രോഹിത് ശര്‍മ തുടരുമോയെന്ന കാര്യത്തിലും സംശയമുണ്ട്. എന്നാല്‍ ചില നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് ഗംഭീര്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

അശ്വിന്റെ സീറ്റ് വരുണ്‍ ചക്രവര്‍ത്തിക്ക്

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായപ്പോള്‍ ഏറ്റവും പിന്തുണ ലഭിച്ച താരങ്ങളിലൊരാളാണ് വരുണ്‍ ചക്രവര്‍ത്തി. സൂപ്പര്‍ സ്പിന്നറായ ആര്‍ അശ്വിന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ വിരമിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് സര്‍പ്രൈസായി വരുണിനെ കൊണ്ടുവരാന്‍ ഗംഭീര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ശരിവെക്കുന്ന തരത്തില്‍ വരുണ്‍ ചില സൂചനകളും നല്‍കി. ഗംഭീര്‍ വരുണിന് അവസരം നല്‍കിയപ്പോഴൊന്നും താരം നിരാശപ്പെടുത്തിയിട്ടില്ല.

ചാമ്പ്യന്‍സ് ട്രോഫിയില്‍ അവസാന നിമിഷമാണ് വരുണിന് ഗംഭീര്‍ അവസരം നല്‍കിയത്. ഇന്ത്യയുടെ മാച്ച് വിന്നറായി മാറാന്‍ വരുണിനായി. ന്യൂസീലന്‍ഡിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തി. ഫൈനലിലടക്കം ഇന്ത്യക്കായി വരുണ്‍ തിളങ്ങി. ടെസ്റ്റിലും വരുണിന് ശോഭിക്കാനാവുമെന്ന് തന്നെയാണ് ഗംഭീറിന്റെ പ്രതീക്ഷ. എന്തായാലും താരത്തിന് റെഡ് ബോളിലേക്ക് വിളി ലഭിക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

സഞ്ജുവിനും ഇടം പ്രതീക്ഷിക്കാമോ?

ഇംഗ്ലണ്ട് പര്യടനത്തിന് കൂടുതല്‍ യുവതാരങ്ങളെ കൊണ്ടുപോകാനാണ് ഗംഭീറിന്റെ പദ്ധതിയെന്നാണ് സൂചന. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ബാക്കപ്പ് കീപ്പറായി ആരെന്നതാണ് ചോദ്യം. കെ എല്‍ രാഹുല്‍ കീപ്പറാണെങ്കിലും ടെസ്റ്റില്‍ കീപ്പര്‍ സ്ഥാനം നല്‍കിയേക്കില്ല. ദ്രുവ് ജുറേലിന്റെ അവസാന പ്രകടനങ്ങളെല്ലാം മോശമായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന് ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.

gautam gambhir ajit agarkar

സഞ്ജു നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ട് പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റ സഞ്ജുവിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമായേക്കും. സഞ്ജുവിന്റെ ഫിറ്റ്‌നസും ഫോമും പരിഗണിച്ച് താരത്തിന് ടെസ്റ്റ് ടീമിലേക്ക് കന്നി വിളി നല്‍കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ട് പരമ്പരയില്‍ തോറ്റാല്‍ ഗംഭീറിനെതിരേ വലിയ വിമര്‍ശനം ഉയരും. ഇത് മുന്നില്‍ക്കണ്ട് മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കേണ്ടതായുണ്ട്.

കരുണ്‍ നായരെ പരിഗണിച്ചേക്കും

ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി നേടി വൈകാതെ ഇന്ത്യന്‍ ടീമിന് പുറത്തായ കരുണ്‍ നായര്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് അദ്ദേഹം. രഞ്ജി ട്രോഫി ഫൈനലിലടക്കം സെഞ്ച്വറിയോടെ മിന്നിക്കാന്‍ കരുണിനായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് ഇനിയും കരുണ്‍ നായരെ തഴയുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ കരുണ്‍ നായരെ പ്രതീക്ഷിക്കാം. സര്‍ഫറാസ് ഖാന് ടീമിലെ സ്ഥാനം നഷ്ടമാവുമെന്നാണ് വിവരം.

Story first published: Saturday, March 15, 2025, 20:16 [IST]
Other articles published on Mar 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+