IND vs ENG: വൈഭവിന് പ്രത്യേക മുറി!! ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്ക് നോ എന്‍ട്രി, കാരണമറിയാം
ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. യുകെ പര്യടനതത്തില്‍ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡിലാണ് 15 കാരന്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഐറിഷ് ടീമുമായുള്ള രണ്ടു ടി20കളുടെ പരമ്പര വെള്ളിയാഴ്ച (ജൂണ്‍ 26) മുതലാണ്. അതിനു ശേഷം ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചു ടി20കളുടെ പരമ്പരയാരംഭിക്കുക.

അയര്‍ലാന്‍ഡിനെതിരേ തന്നെ വൈഭവ് ഇന്ത്യന്‍ കുപ്പായത്തില്‍ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ വൈഭവിന് കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമായിരിക്കും. ചില നിയമങ്ങള്‍ താരത്തിനു ഫോളോ ചെയ്യേണ്ടിയും വരും. ഇതേക്കുറിച്ച് അറിയാം.
പ്രത്യേക നിയമങ്ങള്‍
ഇംഗ്ലണ്ട് പര്യടത്തില്‍ ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാരെ പോലയാവില്ല വൈഭവ് സൂര്യവംശി പരിഗണിക്കപ്പെടുക, താരത്തിന്റെ ചെറിയ പ്രായം തന്നെയാണ് ഇതിനു കാരണം. ഐസിസിയുടെയും ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെയും (ECB) നിയമപ്രകാരം 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മുതിര്‍ന്ന കളിക്കാരുടെ ഡ്രസിങ്് റൂമിലേക്കു പ്രവേശനമില്ല.
ഈ കാരണത്താല്‍ തന്നെ വൈഭവിനും ഇന്ത്യന്‍ ടീമിന്റെ ബാക്കിയുള്ള മുഴുവന്‍ കളിക്കാരും ഉപയോഗിക്കുന്ന ഡ്രസിങ് റൂമില്‍ കയറാന്‍ അനുവാദമില്ല. പകരം 15 കാരനായ ഓപ്പണര്‍ക്കു പ്രത്യേകമായൊരു മുറിയും സൗകര്യങ്ങളും എല്ലാ വേദികളിലും തയ്യാറാക്കും. ഇംഗ്ലണ്ട് പര്യടനത്തിലുടനീളം ഇതു ബാധകമാണ്.
ഡ്രസിങ് റൂമിലേക്കു നോ എന്‍ട്രിയാണെങ്കിലും വൈഭവിന് അതുകൊണ്ട് ദോഷമൊന്നും ഉണ്ടാവാന്‍ പോവുന്നില്ല. കാരണം മല്‍സരങ്ങള്‍ക്കിടെയുള്ള ടീം മീറ്റിങുകളിലടക്കം മറ്റെല്ലാ ടീം പ്രവര്‍ത്തനങ്ങളുടെയും ഭാഗമാവാന്‍ താരത്തിനു കഴിയും.
എന്നാല്‍ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഓരോ മല്‍സരത്തിനു മുമ്പും ശേഷവുമെല്ലെ വസ്ത്രം മാറുമ്പോള്‍ തനിക്കാനി അനുവദിക്കപ്പെട്ടിട്ടുള്ള പ്രത്യേക മുറിയില്‍ വച്ചു മാത്രമേ ഇതു സാധിക്കുകയുള്ളൂ.
ഇന്ത്യക്കാര്‍ക്കു ഈ നിയമങ്ങള്‍ പുതിയതായിരിക്കാം. പക്ഷെ യുകെയില്‍ ഇതു വളരെ സാധാരണമായിട്ടുള്ള നടപടിക്രമം മാത്രമാണെന്നു ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ യുകെ പര്യടനത്തിലുടനീളം വൈഭവിന്റെ മാതാപിതാക്കളും കൂടെ തന്നെ യാത്ര ചെയ്യും. താരത്തിനു കാര്യങ്ങള്‍ കൂടുതല്‍ സുഖകരമാക്കുന്നതിനു വേണ്ടിയാണിത്.

ഇന്ത്യയുടെ ടി20 ടീം താമസിക്കുന്ന അതേ ഹോട്ടലില്‍ തന്നെയായിരിക്കും വൈഭവിന്റെ രക്ഷിതാക്കളും താമസിക്കുകയെന്നും ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സാധാരണ രീതിയില്‍ ഇതു അനുവദിക്കാത്ത കാര്യമാണ്.
പക്ഷെ താരത്തിന്റെ പ്രായം കാരണം പ്രത്യേകം ഇളവ് നല്‍കിയിരിക്കുകയാണ്. ഇതിനകം തന്നെ ലോക ക്രിക്കറ്റിലെ ചര്‍ച്ചാവിഷയമായി വൈഭവ് മാറിയിട്ടുണ്ട്. ഈ കാരണത്താലാണ് താരത്തിനായി പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
'കളിക്കാരന്റെ മാതാപിതാക്കള്‍ എപ്പോഴും അവനോടൊപ്പം യാത്ര ചെയ്യുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പതിവ് പ്രോട്ടോക്കോളിന് വിഭിന്നമായി ഒരേ ഹോട്ടലിലാണ് അവര്‍ താമസിക്കുന്നത്.
താരത്തിന്റെ പ്രായം കാരണം ഈ അവസരത്തില്‍ ഇതിനു സമ്മതിച്ചിരിക്കുകയാണ്. അധിക പിന്തുണയും പരിചരണവും നല്‍കാന്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ വൈഭവിനുണ്ടെന്നാണ് ഈ അധിക നടപടി ഞങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത്' - ഇസിബിയുടെ കുറിപ്പില്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


