ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 190 റണ്‍സിന്റെ ലീഡ് നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 436 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യക്കായി യശ്വസി ജയ്‌സ്വാളും (80) കെ എല്‍ രാഹുലും (86) രവീന്ദ്ര ജഡേജയും (87) അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി. എന്നാല്‍ മൂന്ന് പേര്‍ക്കും സെഞ്ച്വറിയിലേക്കെത്താനായില്ല.
ഇന്ത്യയുടെ ടോപ് സ്‌കോററായത് ജഡേജയാണ്. മൂന്നാം ദിനം സെഞ്ച്വറി പ്രതീക്ഷയിലാണ് ജഡേജ ഇറങ്ങിയത്. എന്നാല്‍ 180 പന്ത് നേരിട്ട് 7 ഫോറും 2 സിക്‌സും നേടി ജഡേജ പുറത്താവുകയായിരുന്നു. ജോ റൂട്ടിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയാണ് ജഡേജ പുറത്തായത്. അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ ജഡേജ തീരുമാനം പുനപരിശോധിക്കാന്‍ ഡിആര്‍എസ് എടുത്തു. റിവ്യൂവില്‍ ബാറ്റിലും പാഡിലും ഒരുമിച്ച് തട്ടുന്നതാണ് വ്യക്തമായത്.
ജഡേജ ജോ റൂട്ടിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് എല്‍ബിയില്‍ കുരുങ്ങുന്നത്. അദ്ദേഹത്തിന്റെ പാഡിന് മുന്നിലായിരുന്നു ബാറ്റ് ഉണ്ടായിരുന്നത്. ബാറ്റില്‍ പന്ത് ഉരസുന്നതായി അല്‍ട്രാ എഡ്ജ് പരിശോധനയിലും വ്യക്തം. എന്നാല്‍ അതിന് ശേഷം അംപയറെടുത്ത തീരുമാനമാണ് എല്ലാവരേയും ഞെട്ടിച്ചത്. അല്‍ട്രാ എഡ്ജ് കാട്ടിയെങ്കിലും അംപയര്‍ ബൗളര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ഇതോടെ ജഡേജക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.
ജഡേജക്ക് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. ഇതോടെ വിവാദം പുകയുകയാണ്. അംപയറുടെ തീരുമാനം തെറ്റാണെന്ന് ഡിആര്‍എസിന്റെ ചിത്രങ്ങളടക്കം പങ്കുവെച്ച് ആരാധകര്‍ വാദിക്കുകയാണ്. എന്തായാലും ഡിആര്‍എസ് ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്തുകൊണ്ടാണ് അല്‍ട്രാ എഡ്ജ് കാട്ടിയിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചതെന്നതാണ് എല്ലാവരും ചോദിക്കുന്നത്. റിവ്യൂ പരിശോധിക്കുമ്പോള്‍ത്തന്നെ ആശയക്കുഴപ്പം തേര്‍ഡ് അംപയര്‍ക്കുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ഓണ്‍ ഫീല്‍ഡ് അംപയറുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് തേര്‍ഡ് അംപയര്‍ തീരുമാനിച്ചത്. ഇതോടെ അര്‍ഹിച്ച സെഞ്ച്വറിയും ജഡേജക്ക് നഷ്ടമായി. പന്തിന്റെ ദിശ സ്റ്റംപിലേക്കായിരുന്നു. എന്നാല്‍ ബാറ്റില്‍ പന്ത് ഉരസിയിരുന്നതിനാല്‍ ഔട്ട് വിധിക്കാനാവില്ല. ദൗര്‍ഭാഗ്യവശാല്‍ ബൗളര്‍ക്കൊപ്പമാണ് അംപയര്‍ നിന്നത്. എന്തായാലും ജഡേജയുടെ വിക്കറ്റിനെച്ചൊല്ലി ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്.
ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍വാധിപത്യമാണ് കാണാനാവുന്നത്. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടാന്‍ ഇന്ത്യക്കായി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 246 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 436 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. ജഡേജ ഇന്ത്യയുടെ ടോപ് സ്‌കോററായി. കെ എല്‍ രാഹുലും (86) ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് രാഹുല്‍ കസറിയത്.
യശ്വസി ജയ്‌സ്വാളും (80) ഇന്ത്യക്കായി തിളങ്ങി. 74 പന്ത് നേരിട്ട് 10 ഫോറും 3 സിക്‌സും താരം നേടി. മൂന്ന് പേരും സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മൂന്നക്കം കാണാനായില്ല. കെ എല്‍ രാഹുലും ജയ്‌സ്വാളും വലിയ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇന്ത്യയുടെ ബാറ്റിങ് നിര പ്രതിരോധത്തിലേക്കൊതുങ്ങാതെ ആക്രമണത്തിലും മിടുക്കുകാട്ടി. രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ സ്പിന്‍ നിരയുടെ പ്രകടനം നിര്‍ണ്ണായകമാവും.
ഇന്നിങ്‌സ് ജയത്തിലേക്കെത്താന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ആക്രമിച്ച് കളിക്കുന്നതാണ് കാണുന്നത്. സ്വീപ് ഷോട്ടുകളിലൂടെ ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ക്ക് സാധിക്കുന്നു. എന്തായാലും ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാവും മത്സരഫലം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക. ഇംഗ്ലണ്ട് മികച്ച പോരാട്ടം നടത്തിയാല്‍ സമനിലയിലേക്കും മത്സരമെത്തിയേക്കും.