Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റൂ, ഇനി ഭാഗ്യയോഗമില്ല- ജ്യോതിഷി പറയുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി ഇന്ത്യക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് ഇന്ത്യക്ക് നടത്തേണ്ടതായുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമല്ല. നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ആദ്യ ടെസ്റ്റില്‍ 190 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തോറ്റത്.

അതുകൊണ്ടുതന്നെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിരാട് കോലി ടെസ്റ്റ് നായകസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന ആവശ്യമടക്കം ശക്തമായിരുന്നു. വരുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി വരികെയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനം ശക്തമാകുന്നത്. എന്നാല്‍ വലിയ ആരാധക പിന്തുണയുള്ള താരമെന്ന നിലയില്‍ രോഹിത്തിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പിന്തുണക്കുന്നു.

എന്നാല്‍ രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് ഇനിയൊരു കിരീടം നേടാന്‍ യോഗമില്ലെന്ന് പ്രവചിച്ചിരിക്കുകയാണ് പ്രശസ്ത ജ്യോതിഷിയായ സന്ദീപ് കൊച്ചാര്‍. രോഹിത് ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. സമീപകാലത്തൊന്നും ഭാഗ്യത്തിന്റെ വലിയൊരു അനുഗ്രഹം രോഹിത്തിന് പ്രതീക്ഷിക്കാനാവില്ല. നിര്‍ഭാഗ്യം വേട്ടയാടുന്ന സമയമാണിത്' എന്നാണ് ജ്യോതിഷി പറയുന്നത്. രോഹിത് ശര്‍മയെ ഇനിയും നായകനാക്കി ഇന്ത്യ മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ജ്യോതിഷിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ചതായിരുന്നു രോഹിത്തിന്റെ വലിയ നേട്ടം. എന്നാല്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് തന്നെ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കി. ഇതിന് പിന്നിലും ജ്യോതിഷപരമായ കാരണങ്ങളുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകളുള്ളത്. രോഹിത്തിനെത്തേടി അടുത്തൊന്നും ഭാഗ്യമില്ല. അനുകൂലമായ തീരുമാനങ്ങളെടുക്കാന്‍ ഈ സമയത്ത് അദ്ദേഹത്തിന് പ്രയാസമായിരിക്കും.

rohit sharma, ks bharat

കൂടുതലും അബദ്ധങ്ങള്‍ സംഭവിക്കാനാണ് സാധ്യതയെന്നുമെല്ലാണ് ജ്യോതിഷിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രോഹിത്തിനെ ഇന്ത്യ ടി20 ലോകകപ്പില്‍ നായകനാക്കിയാല്‍ തോറ്റ് മടങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പുകൂടി ജ്യോതിഷി നല്‍കുന്നു. ജ്യോതിഷിയുടെ വാക്കുകള്‍ ശരിയാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് രോഹിത്തിന്റെ സമീപകാല ക്യാപ്റ്റന്‍സി. അഫ്ഗാനിസ്ഥാനോട് പോലും വിറച്ചാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റില്‍ രോഹിത്തിന്റെ തീരുമാനങ്ങള്‍ മികച്ചതാകുന്നില്ല.

രോഹിത് എടുത്ത പല തീരുമാനങ്ങളും ഇന്ത്യക്ക് തിരിച്ചടിയായി മാറുകയാണ് ചെയ്തിരിക്കുന്നത്. ആക്രമണോത്സകതയില്ലാത്ത നായകനാണ് രോഹിത്. കോലിക്ക് കീഴില്‍ ഇന്ത്യ നാട്ടില്‍ രണ്ട് തവണ മാത്രമാണ് തോറ്റത്. എന്നാല്‍ രോഹിത്തിന് കീഴില്‍ നാട്ടില്‍ കളിച്ച അവസാന മൂന്ന് ടെസ്റ്റില്‍ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റ് രോഹിത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. വീണ്ടും തോല്‍ക്കേണ്ടി വന്നാല്‍ രോഹിത്തിന്റെ നായകസ്ഥാനത്തെയത് പ്രതികൂലമായി ബാധിച്ചേക്കും.

ഇന്ത്യയുടെ തോല്‍വിയില്‍ ന്യായീകരണം എളുപ്പമല്ല. വിരാട് കോലിയുടെ അഭാവം തിരിച്ചടിയാണെങ്കിലും ഇൗ വിടവ് നികത്തി ഇന്ത്യ മുന്നോട്ട് പോകേണ്ടതാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരില്ല. മുഹമ്മദ് ഷമി പരിക്കിന്റെ പിടിയിലാണ്. സര്‍ഫറാസ് ഖാന്‍, രജത് പാട്ടീധാര്‍ എന്നിവരെ പരിഗണിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുന്നു. യുവതാരങ്ങളുമായി ഇന്ത്യയെ ജയിപ്പിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം.

സ്പിന്‍ പിച്ചിനെത്തന്നെയാവും ഇന്ത്യ വിശാഖപട്ടണത്തും ആശ്രയിക്കുക. ജഡേജയുടെ അഭാവം നികത്താന്‍ വാഷിങ്ടണ്‍ സുന്ദര്‍ എത്തിയേക്കും. സുന്ദറിന്റെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിക്കുന്നു. റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ ഇന്ത്യക്ക് കാലിടറുന്നു. കോലിയുടെ റോള്‍ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കാത്തത് ഇന്ത്യയെ പിന്നോട്ടടിക്കുന്നു.

Story first published: Wednesday, January 31, 2024, 16:29 [IST]
Other articles published on Jan 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+