For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തീയായി തിലക്!! സഞ്ജുവിന്റെ ആ റെക്കോര്‍ഡ് തെറിച്ചു; ടി20യിലെ പുതിയ സൂപ്പര്‍ ഹീറോ

ചെന്നൈ: ഇംഗ്ലണ്ടുമായുള്ള രണ്ടാമങ്കത്തില്‍ തിലക് വര്‍മ തീയായി മാറിയപ്പോള്‍ ജോസ് ബട്‌ലറുടെ ടീം ചാരമായി മാറിയിരിക്കുകയാണ്. തിലകിന്റെ ഒറ്റയാള്‍ പോരാട്ടാണ് രണ്ടാം ടി20യില്‍ ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിനെ ഇന്ത്യ രണ്ടു വിക്കറ്റിനു വീഴ്ത്തിയ കളിയില്‍ അദ്ദേഹം പുറത്താവാതെ 72 റണ്‍സാണ് അടിച്ചെടുത്തത്. 55 ബോളുകള്‍ നേരിട്ട തിലകിന്റെ ഇന്നിങ്‌സില്‍ അഞ്ചു വമ്പന്‍ സിക്‌സറും നാലു ഫോറുകളുമുള്‍പ്പെട്ടിരുന്നു.

ജയിക്കാന്‍ അഞ്ചു ബോളില്‍ നാലു റണ്‍സ് വേണമെന്നിരിക്കെ 20ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഫോറടിച്ചാണ് തിലക് ടീമിന്റെ വിജയ റണ്‍സ് കുറിച്ചത്. ഈ കളിയിലെ പ്രകടനത്തോടെ വലിയൊരു റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ഇതു എന്താണെന്നു നോക്കാം.

TILAK VARMA

സഞ്ജുവിന്റെ കസേര തെറിച്ചു

ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണറായി സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ഓള്‍ടൈം റെക്കോര്‍ഡാണ് ചെന്നൈയിലെ ചെപ്പോക്കില്‍ തിലക് വര്‍മ പഴങ്കഥയാക്കിയിരിക്കുന്നത്. ടി20യില്‍ തുടര്‍ച്ചയായി അഞ്ചിന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ താരം നേരത്തേ സഞ്ജുവായിരുന്നു.

ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള അവസാന രണ്ടു പരമ്പരയ്ക്കിടെയാണ് അഞ്ചു ഇന്നിങ്‌സില്‍ നിന്നും മൂന്നു സെഞ്ച്വറിയടക്കം 327 റണ്‍സുമായി സഞ്ജു ചരിത്രം കുറിച്ചത്. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ട ഈ റെക്കോര്‍ഡാണ് തിലക് പഴങ്കഥയാക്കിരിയിരിക്കുന്നത്. ഇന്ത്യക്കായി അവസാനത്തെ അഞ്ചിന്നിങ്‌സില്‍ താരം അടിച്ചെടുത്തത് 338 റണ്‍സാണ്. 174 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ 338 ശരാശരിയിലാണ് ഇത്രയും റണ്‍സ് തിലക് നേടിയിട്ടുള്ളത്.

ഇന്ത്യന്‍ താരങ്ങളുടെ ഈ എലൈറ്റ് ക്ലബ്ലില്‍ മൂന്നാംസ്ഥാനത്തുള്ളത് ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത കെഎല്‍ രാഹുലാണ്. തുടര്‍ച്ചയായി അഞ്ചിന്നിങ്‌സുകളില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് 303 റണ്‍സാണ്. മുന്‍ ഇതിഹാസ താരം വിരാട് കോലി (295), നിലവിലെ ടി20 ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് (294) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലും നില്‍ക്കുന്നു.

TILAK VARMA

മറ്റൊരു റെക്കോഡ് കൂടി

ഈ റെക്കോര്‍ഡ് മാത്രമല്ല, തിലക് വര്‍മ മറ്റൊരു ടി20 റെക്കോര്‍ഡ് കൂടി ഇപ്പോള്‍ സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ്. രണ്ടു പുറത്താവലുകള്‍ക്കിടെ ടി20യില്‍ ഏറ്റവുമധികം റണ്‍സ് ലോകത്തു തന്നെ നേടിയ ആദ്യ താരമായി അദ്ദേഹം മാറി.

നേരത്തേ ന്യൂസിലാന്‍ഡ് താരം മാര്‍ക്ക് ചാപ്പ്മാന് അവകാശപ്പെട്ടതായിരുന്നു ഈ റെക്കോര്‍ഡ്. രണ്ടു പുറത്താവാലിനിടെ കിവികള്‍ക്കായി അദ്ദേഹം അടിച്ചെടുത്തത് 271 റണ്‍സാണ്. ആദ്യ പുറത്താവലിനു ശേഷം അടുത്ത ഔട്ടാവലിനു മുമ്പ് 65*, 16*, 71*, 104*, 15 എന്നിങ്ങനെയായിരുന്നു ചാപ്മിന്റെ സ്‌കോറുകള്‍. ഇതാണ് ഇപ്പോള്‍ തില് തകര്‍ത്തെറിഞ്ഞത്.

സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ നാലു ടി20കളുടെ പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിനു ശേഷം ടി20യില്‍ തിലക് ഔട്ടായിട്ടില്ല. ഇതിനിടെയുള്ള നാലിന്നിങ്‌സുകളില്‍ 107*, 120*, 19*, 72* എന്നിങ്ങനെ സ്‌കോറുകളോടെ ബൗളര്‍മാര്‍ക്കു പിടികൊടുക്കാതെ അദ്ദേഹം ക്രീസില്‍ വിലസുകയാണ്.

Story first published: Saturday, January 25, 2025, 23:46 [IST]
Other articles published on Jan 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+