For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടീം ഇന്ത്യ പഠിച്ച പാഠമെന്ത്? ഈ 3 കാര്യം ശരിയായാല്‍ രണ്ടാമങ്കം ജയിക്കാം!!

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റിലെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രണ്ടാമങ്കത്തില്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ജൂലൈ രണ്ടു മുതല്‍ എഡ്ബാസ്റ്റണിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്. ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ പല ഘട്ടത്തിലും ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഈ മേല്‍ക്കൈ നഷ്ടപ്പെടുത്തിയാണ് ശുഭ്മന്‍ ഗില്ലിന്റെ യുവനിര പരാജയത്തിലേക്കു വീണത്.

ആദ്യ ടെസ്റ്റില്‍ സംഭവിച്ച പിഴവുകള്‍ അടുത്ത മല്‍സരത്തിലും സംഭവിക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മികച്ച വിജയവുമായി ഒരു തിരിച്ചുവരവ് ഇന്ത്യക്കു സാധിക്കുകയുള്ളൂ. ലീഡ്‌സ് ടെസ്റ്റിനു ശേഷം മൂന്നു പ്രധാനപ്പെട്ട ആശങ്കകള്‍ ഇന്ത്യന്‍ ടീമിനെ വലയ്ക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

SHUBMAN GILL

ഗില്ലിന്റെ ക്യാപ്റ്റന്‍സി

ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയാണ് ഇന്ത്യന്‍ ടീമിന്റെ ആദ്യത്തെ ആശങ്കയെന്നു പറയാം. റെഡ് ബോള്‍ ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ ഒട്ടും അനുഭവ സമ്പത്തില്ലാത്ത അദ്ദേഹത്തെ ക്യാപ്റ്റനാക്കിയതു മുതല്‍ പലരും നെറ്റി ചുളിച്ചിരുന്നു. ജസ്പ്രീത് ബുംറയെപ്പോലെ ടെസ്റ്റ് നായകസസ്ഥാനത്തേക്കു കൂടുതല്‍ മികച്ച ഓപ്ഷനുകളുണ്ടായിട്ടും എന്തുകൊണ്ട് ഗില്‍ എന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം.

നായകനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയോടെ തുടക്കം ഗംഭീരമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നു കാണാം. ഇംഗ്ലണ്ട് ടീം 371 റണ്‍സ് ചേസ് ചെയ്യവെ ഗില്ലിന്റെ ഫീല്‍ഡിങ് ക്രമീകരണങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. ഇംഗ്ലീഷ് താരങ്ങള്‍ക്കു റണ്ണെടുക്കാനുള്ള ഒരുപാട് പഴുതുകള്‍ ഫീല്‍ഡിങിലുണ്ടായിരുന്നതായി കാണാം. മാത്രമല്ല ഗില്ലിന്റെ ബൗളിങ് റൊട്ടേഷനുകളും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നു കാണാം.

രണ്ടിന്നിങ്‌സുകളിലുമായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ആകെ ബൗള്‍ ചെയ്തത് 16 ഓവറുകളാണ്. ഇതുകാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ജോലിഭാരം കൂടുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഈ പോരായ്മകളെല്ലാം പരിഹരിക്കാന്‍ ഗില്‍ ശ്രമിക്കേണ്ടതുണ്ട്. ഇതിനായി തന്റെ വഴികാട്ടി കൂടിയായ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഉപദേശം അദ്ദേഹത്തിനു തേടുകയും ചെയ്യാം.

ബൗളിങിലെ മൂര്‍ച്ചയില്ലായ്മ

ഇന്ത്യന്‍ ടീമിനെ അലട്ടുന്ന രണ്ടാമത്തെ കാര്യം ബൗളിങിലെ മൂര്‍ച്ചയില്ലായ്മയാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊഴികെ ഇന്ത്യയുടെ മറ്റൊരു ബൗളര്‍ക്കും ഇംഗ്ലീഷ് ബാറ്റിങ്‌നിരയ്ക്കു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല. 371 റണ്‍സ് ചേസ് ചെയ്യുകയെന്നത് ഒരു പിച്ചിലും എളുപ്പമുള്ള കാര്യമല്ല. പക്ഷെ ഇന്ത്യന്‍ ബൗളിങ് പാടെ പാളിയതോടെ വളരെ അനായാസം ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കു ഇതു മറികടക്കാന്‍ സാധിച്ചു.

രണ്ടിന്നിങ്‌സുകളിലുമായി ബുംറയും പ്രസിദ്ധ് കൃഷ്ണയും അഞ്ചു വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. പക്ഷെ ആറിനടുത്ത് റണ്‍റേറ്റാണ് പ്രസിദ്ധ് വഴങ്ങിയതെന്നു കാണാം. പന്തിനു മേല്‍ അദ്ദേഹത്തിനു വേണ്ടത്ര നിയന്ത്രണമില്ലായ്മ ഇംഗ്ലീഷ് താരങ്ങള്‍ക്കു സ്‌കോറിങ് എളുപ്പമാക്കുകയായിരുന്നു.

BUMRAH GAMBHIR

മുഹമ്മദ് സിറാജാവട്ട ഇംഗ്ലീഷ് താരങ്ങള്‍ക്കു അത്ര വലിയ പ്രശ്‌നങ്ങളൊന്നും രണ്ടിന്നിങ്‌സുകളിലും സൃഷ്ടിച്ചില്ല. ശര്‍ദ്ദുല്‍ ടാക്കൂറിനു രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകള്‍ ലഭിച്ചതാവട്ടെ ഭാഗ്യം കൊണ്ടുമാത്രമാണ്. രണ്ടാംടെസ്റ്റില്‍ ബൗളിങിനു മൂര്‍ച്ച കൂട്ടിയെങ്കില്‍ മാത്രമേ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് വിജയം പിടിച്ചെടുക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.

ലോവര്‍ ഓര്‍ഡറിന്റെ സംഭാവന

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ നിന്നും യാതൊരു സംഭാവനയും ലഭിച്ചില്ലെന്നതാണ് മറ്റൊരു പ്രധാന തലവേദന. ഈ കാരണത്താലാണ് ഒരു സമയത്തു 600 പോലും കടക്കേണ്ടിയിരുന്ന ടോട്ടല്‍ 500ല്‍ പോലും എത്താതിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ 41 റണ്‍സിനിടെയാണ് ഏഴു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഇന്ത്യക്കു 471 റണ്‍സ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

രണ്ടാമിന്നിങ്‌സിലും ഇതു ആവര്‍ത്തിക്കുകയും ചെയ്തു. നാലിനു 334ല്‍ നിന്നും 364ന് ടീം ഓള്‍ഔട്ടാവുകയായിരുന്നു. 30 ഓവറിനിടെ ആറു വിക്കറ്റുകള്‍ ഇന്ത്യ പാഴാക്കുകയായിരുന്നു. അടുത്ത ടെസ്റ്റില്‍ ഈ തരത്തിലുള്ള കൂട്ടത്തകര്‍ച്ചയുണ്ടാവാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. ലോവര്‍ ഓര്‍ഡറില്‍ നിന്നു കൂടി ബാറ്റിങില്‍ മെച്ചപ്പെട്ട സംഭാവനകള്‍ ലഭിച്ചാല്‍ മാത്രമേ അടുത്ത ടെസ്റ്റില്‍ വിജയം പ്രതീക്ഷിക്കേണ്ടതുള്ളൂ.

Story first published: Thursday, June 26, 2025, 6:36 [IST]
Other articles published on Jun 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+