Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 5 സ്റ്റാര്‍ ബുംറ!! ഇംഗ്ലണ്ടിനെ 387ല്‍ എറിഞ്ഞിട്ടു, ഇന്ത്യ പൊരുതുന്നു

ലോര്‍ഡ്‌സ്: ഇംഗ്ലണ്ട് പര്യടനത്തില്‍ ഇത്തവണ ജസ്പ്രീത് ബുംറ തന്റെ രണ്ടാം ഫൈഫറും കുറിച്ചപ്പോള്‍ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ എതിരാളികളെ ഇന്ത്യ 387 റണ്‍സിനു പിടിച്ചുകെട്ടി. മറുപടി ബാറ്റിങില്‍ രണ്ടാംദിനം 26 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 90 റണ്‍സുമായി പൊരുതുകയാണ്.

എട്ടു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 297 റണ്‍സ് കൂടി ആവശ്യമാണ്. കെഎല്‍ രാഹുലും (34) നായകന്‍ ശുഭ്മന്‍ ഗില്ലുമാണ് (3) ഇപ്പോള്‍ ക്രീസില്‍. 13 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും 40 റണ്‍സെടുത്ത കരുണ്‍ നായരുടെയും വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

RAHUL KARUN

നാലു വിക്കറ്റിനു 251 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നു കളി പുനരാരംഭിച്ചത്. ശേഷിച്ച ആറു വിക്കറ്റിനിടെ 136 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിനെ ടീം സ്‌കോറിലേക്കു ചേര്‍ക്കാന്‍ ഇന്ത്യ അനുവദിച്ചത്. തലേദിവസം 99 റണ്‍സില്‍ നില്‍ക്കെ വീണ്ടും ക്രീസിലെത്തിയ ജോ റൂട്ട് രണ്ടാംദിനമെറിഞ്ഞ ആദ്യ ബോളില്‍ തന്നെ 37ാം ടെസ്റ്റ് സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു. പക്ഷെ 104ല്‍ വച്ച് റൂട്ടിനെ ഇന്ത്യ പുറത്താക്കുകയും ചെയ്തു. 109 ബോളില്‍ 10 ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

നായകന്‍ ബെന്‍ സ്റ്റോക്‌സ് (44), റൂട്ട്, ക്രിസ് വോക്‌സ് (ഗോള്‍ഡന്‍ ഡെക്ക്) എന്നിവരെ ആദ്യസെഷനില്‍ തന്നെ വെറും 11 റണ്‍സിനിടെയാണ് ഇന്ത്യ മടക്കിയത്. എല്ലാ വിക്കറ്റുകളും ബുംറയ്ക്കായിരു്ന്നു. ഇതോടെ ഇംഗ്ലണ്ട് ഏഴിനു 271ലേക്കും തകര്‍ന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ജാമി സ്മിത്തും (51) ബ്രൈഡന്‍ കാര്‍സും (56) ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നു. ഇതോടെ ടീം ടോട്ടല്‍ 350 കടക്കുകയും ചെയ്തു.

സ്മിത്തിനെ മുഹമ്മദ് സിറാജ് മടക്കിയ ശേഷം ഇംഗ്ലണ്ടിന്റെ വാലറ്റത്തെ ഇന്ത്യ വേഗത്തില്‍ വരിഞ്ഞുകെട്ടി. ബുംറയുടെ ഫൈഫറാണ് ഇന്ത്യയെ ഇതിനു സഹായിച്ചത്. സിറാജും നിതീഷ് റെഡ്ഡിയും രണ്ടു വിക്കറ്റ് വീതവും നേടി.

BUMRAH INDIAN TEAM

ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് തങ്ങളുടെ ട്രേഡ്മാര്‍ക്കായ ബാസ്‌ബോള്‍ ശൈലി വിട്ട് കൂടുതല്‍ ഡിഫന്‍സീവായ ഗെയിമാണ് ആദ്യദിനം കെട്ടഴിച്ചത്. അതിവേഗം റണ്‍സെടുക്കുന്നതിനേക്കാള്‍ വിക്കറ്റുകള്‍ നഷ്ടമാവാതിരിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞു തളരുകയും ചെയ്തു. ബെന്‍ ഡക്കെറ്റും സാക്ക് ക്രോളിയുമടങ്ങുന്ന ഓപ്പണിങ് ജോടി ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിനു നല്‍കിയത്.

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഒരേ ഓവറില്‍ ഡക്കെറ്റിനെയും (23) ക്രോളിയെയും (18) നിതീഷ് റെഡ്ഡി പുറത്താക്കിയതോടെ ഇന്ത്യ ശക്തമായി കളിയിലേക്കു തിരിച്ചുവന്നു. പക്ഷെ പിന്നീട് മല്‍സരം ഇന്ത്യയില്‍ നിന്നും പതിയെ വഴുതി മാറി. മൂന്നാം വിക്കറ്റില്‍ ഒല്ലി പോപ്പിനെ (44) കൂട്ടുപിടിച്ച് സെഞ്ച്വറി കൂട്ടകെട്ടുമായി റൂട്ട് ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നു.

ഈ സഖ്യം പിരിക്കാന്‍ ഒടുവില്‍ രവീന്ദ്ര ജഡേജ വേണ്ടി വന്നു. മൂന്നാം സെഷന്റെ തുടക്കത്തില്‍ തന്നെ പോപ്പിനെ ജഡ്ഡു പുറത്താക്കി. വെടിക്കെട്ട് താരം ഹാരി ബ്രൂക്കിനു ഈ കളിയില്‍ കാര്യമായി തിളങ്ങാനായില്ല. 11 റണില്‍ നില്‍ക്കവെ അദ്ദേഹത്തെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കി (172-4). അതിനു ശേഷമാണ് റൂട്ട്- സ്റ്റോക്‌സ് ജോടി ക്രീസില്‍ ഒന്നിച്ചത്.

പ്ലെയിങ് 11

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.

Story first published: Friday, July 11, 2025, 11:40 [IST]
Other articles published on Jul 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+