For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: നൂറടിച്ച് രാഹുല്‍! മിന്നിച്ച് റിഷഭും ജഡ്ഡുവും; ലോര്‍ഡ്‌സില്‍ ബലാബലം

ലോര്‍ഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ബലാബലം. ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 387 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം ഇന്ത്യയും ഇതേ സ്‌കോറില്‍ ഓള്‍ഔട്ടായി. തുടര്‍ന്ന് വീണ്ടും ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാംദിനം നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോവാതെ രണ്ടു റണ്‍സെടുത്തിട്ടുണ്ട്.

കെഎല്‍ രാഹുലിന്റെ (100) ലോര്‍ഡ്‌സിലെ തുടര്‍ച്ചയായ സെഞ്ച്വറിയും റിഷഭ് പന്ത് (74), രവീന്ദ്ര ജഡേജ (72) എന്നിവരുടെ ഫിഫ്റ്റികളുമാണ് നേരത്തേ ഇന്ത്യക്കു തുണയായത്. 177 ബോളില്‍ 13 ഫോറുള്‍പ്പെട്ടതാണ് രാഹുലിന്റെ വീരോചിത ഇന്നിങ്‌സ്. പരിക്ക് വകവയ്ക്കാതെ ബാറ്റിങിനിറങ്ങിയ റിഷഭിന്റെ പോരാട്ടവീര്യവും എടുത്തു പറയേണ്ടതാണ്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 112 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടിച്ചു.

KL RAHUL

ജഡേജയാവട്ടെ 131 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറും നേടുകയും ചെയ്തു. നിതീഷ് റെഡ്ഡി (30), വാഷിങ്ടണ്‍ സുന്ദര്‍ (23) എന്നിവരും ടീമിനായി ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. മൂന്നു വിക്കറ്റുകളെടുത്ത ക്രിസ് വോക്‌സാണ് ഇംഗ്ലീഷ് ബൗളിങില്‍ മികച്ചുനിന്നത്. ജോഫ്ര ആര്‍ച്ചറും നായകന്‍ ബെന്‍ സ്റ്റോക്‌സും രണ്ടു വിക്കറ്റുകള്‍ വീതവും നേടി.

നാലാം വിക്കറ്റില്‍ രാഹുല്‍ ജോടി 199 ബോളില്‍ നേടിയ 141 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്. വെറും ആറു റണ്‍സസിനിടെ രണ്ടു പേരും മടങ്ങിയെങ്കിലും പിന്നീടുണ്ടായ രണ്ടു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകള്‍ ഇന്ത്യന്‍ ടോട്ടല്‍ 350 കടത്തുകയായിരുന്നു. ആറാം വിക്കറ്റില്‍ ജഡേജ- നിതീഷ് ജോടി 78 റണ്‍സും ഏഴാം വിക്കറ്റില്‍ ജഡേജ- വാഷിങ്ടണ്‍ സഖ്യം 50 റണ്‍സും ടീം സ്‌കോറിലേക്കു ചേര്‍ത്തുകയായിരുന്നു.

നേരത്തേ യശസ്വി ജയ്‌സ്വാള്‍ (13), കരുണ്‍ നായര്‍ (40), നായകന്‍ ശുഭ്മന്‍ ഗില്‍ (16) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. 387 റണ്‍സിലേക്കു ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം പാൡയിരുന്നു. ജയ്‌സ്വാളിനെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി.

നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലേക്കു മടങ്ങിയെത്തിയ ജോഫ്ര ആര്‍ച്ചര്‍ തന്റെ ആദ്യ ഓവറില്‍ തന്നെ ജയ്‌സ്വാളിനെ മടക്കുകയായിന്നു. ഇതോടെ ഒന്നിനു 13 റണ്‍സെന്ന നിലയില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രാഹുല്‍- കരുണ്‍ ജോടി 61 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിന്റെ രക്ഷയ്‌ക്കെത്തി.

JADEJA

ഈ ജോടി കരുത്താര്‍ജിക്കവെയാണ് ക്രിസ് വോക്‌സിലൂടെ ഇന്ത്യക്കു ഇംഗ്ലണ്ട് അടുത്ത പ്രഹരമേല്‍പ്പിച്ചത്. മികച്ചൊരു ബോളില്‍ കരുണിനെ വോക്‌സ് മടക്കി. എഡ്ജായ അദ്ദേഹത്തെ സ്ലിപ്പില്‍ ജോ റൂട്ട് കിടിലനൊരു ഒറ്റക്കൈ ക്യാച്ചിലൂടെയാണ് വീഴ്ത്തിയത്. 62 ബോളില്‍ നാലു ഫോര്‍ കരുണിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഒരിക്കല്‍ക്കൂടി നല്ലൊരു തുടക്കം ലഭിച്ചിട്ടും അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ല.

കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും വലിയ റണ്‍വേട്ട നടത്തിയ നായകന്‍ ഗില്ലിനെ ഇംഗ്ലണ്ട് അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ബോളില്‍ എഡ്ജായ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് പിടികൂടുകയായിരുന്നു. അതിനു ശേഷം രാഹുല്‍- റിഷഭ് ജോടി 38 റണ്‍സ് ടീം ടോട്ടിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

റൂട്ടിലേറി ഇംഗ്ലണ്ട്

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെുത്ത ഇംഗ്ലണ്ടിനെ സൂപ്പര്‍ താരം ജോ റൂട്ടിന്റെ 3ാ7ം ടെസ്റ്റ് സെഞ്ച്വറിയാണ് 387 റണ്‍സെന്ന ടോട്ടലിലെത്തിച്ചത്. 199 ബോൡ 10 ഫോറുള്‍പ്പെടെ 104 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് (51) ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ ഉറക്കം കെടുത്തിയപ്പോള്‍ വാലറ്റത്ത് ബ്രൈഡന്‍ കാര്‍സിന്റെ (56) ഫിഫ്റ്റിയും ഇംഗ്ലണ്ടിനു തുണയായി.

ഒല്ലി പോപ്പ് (44), നായകന്‍ ബെന്‍ സ്റ്റോക്‌സ് (44) എന്നിവരും ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട സംഭാനകള്‍ നല്‍കി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഞ്ചു വിക്കറ്റി നേട്ടമാണ് ഇംഗ്ലണ്ടിനെ 400ല്‍ താഴെ റണ്‍സിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. നേരത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും അദ്ദേഹം ഫൈര്‍ കുറിച്ചിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.

Story first published: Saturday, July 12, 2025, 11:07 [IST]
Other articles published on Jul 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+