Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ജയം 135 റണ്‍സകലെ!! ഇംഗ്ലണ്ടിന് വേണ്ടത് 6 വിക്കറ്റ്

ലണ്ടന്‍: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിലേക്ക് ഇനി 135 റണ്‍സിന്റെ ദൂരം. 193 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിനു 58 റണ്‍സെടുത്ത് പതറുകയാണ്. ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കു ജയിക്കാന്‍ ഇനി 135 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ടിനാവട്ടെ അവസാന ദിവസം വിജയത്തിനായി വേണ്ടത് ആറു വിക്കറ്റുകളുമാണ്.

തീര്‍ത്തും ഫോമൗട്ടായി കാണപ്പെട്ട യശസ്വി ജയ്‌സ്വാളിനെ (0) രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. ജോഫ്ര ആര്‍ച്ചറിനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച് ടോപ് എഡ്ജായ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് അനായാസം പിടികൂടി. കരുണ്‍ നായര്‍ (14) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ നായകന്‍ ശുഭ്മന്‍ ഗില്‍ (6) രണ്ടാമിന്നിങ്‌സിലും ക്ലിക്കായില്ല. നൈറ്റ് വാച്ച്മാനായി എത്തിയ പേസര്‍ ആകാശ്ദീപാണ് (1) നാലാമനായി മടങ്ങിയത്.

നേരത്തേ വിക്കറ്റ് നഷ്ടമില്ലാതെ രണ്ടു റണ്‍സെന്ന നിലയില്‍ ഇന്നു രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ മികച്ച ബളിങിലൂടെ 192 റണ്‍സില്‍ ഇന്ത്യ വരിഞ്ഞുകെട്ടി. ഒരാളെപ്പോലും ഇംഗ്ലീഷ് നിരയില്‍ ഫിഫ്റ്റി കുറിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 40 റണ്‍സെടുത്ത ജോ റൂട്ടാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (33), ഹാരി ബ്രൂക്ക് (23), സാക്ക് ക്രോളി (22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

JOFRA ARCHER

ഇംഗ്ലണ്ട് ഒരു സമയത്തു നാലു വിക്കറ്റിനു 87 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ റൂട്ടും സ്റ്റോക്‌സും ചേര്‍ന്നുള്ള 67 റണ്‍സിന്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിവെ കരകയറ്റി. എന്നാല്‍ റൂട്ടിനെ ബൗള്‍ഡാക്കി വാഷിങ്ടണ്‍ സുന്ദര്‍ ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നീട് വളരെ വേഗത്തില്‍ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി പിഴുത് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 192ല്‍ അവസാനിപ്പിക്കുകയായിരുന്നു.

നാലു വിക്കറ്റുകളുമായി വാഷിങ്ടണ്‍ ഇന്ത്യന്‍ ബൗളിങിലെ സര്‍പ്രൈസ് ഹീറോയായി മാറി. 12.1 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണിത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

ഒന്നാമിന്നിങ്‌സില്‍ ഒപ്പത്തിനൊപ്പം

ഒന്നാമിന്നിങ്‌സിലെ ബാറ്റിങിനു ശേഷം ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമായിരുന്നു. സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറിയിലേറി ആദ്യ ഇന്നിങ്‌സില്‍ 387 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 104 റണ്‍സോടെ റൂട്ട് ടീമിന്റെ അമരക്കാരനായപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ ബ്രൈഡന്‍ കാര്‍സ് (56), ജാമി സ്മിത്ത് (51) എന്നിവരുടെ ഫിഫ്റ്റികളും ഇംഗ്ലണ്ടിനു കരുത്തായി.

മറുപടി ബാറ്റിങില്‍ മൂന്നാം ദിനം ഇന്ത്യയുടെ ഇന്നിങ്‌സും ഇതേ സ്‌കോറില്‍ തന്നെ കലാശിക്കുകയായിരുന്നു. കെഎല്‍ രാഹുലാണ് (100) ലോര്‍ഡ്‌സ് മൈതാനത്തു തന്റെ രണ്ടാം സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായത്. 177 ബോളില്‍ 13 ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

WASHINGTON SUNDAR

പരിക്കുകാരണം വിക്കറ്റ്കീപ്പിങില്‍ നിന്നും മാറിനിന്ന റിഷഭ് പന്ത് ബാറ്റിങില്‍മിന്നുന്ന പ്രകടനം നടത്തി. 112 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം 74 റണ്‍സ് നേടിയാണ് അദ്ദേഹം മടങ്ങിയത്. ബൗൡങില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലും ബാറ്റിങില്‍ അതിനു പ്രായശ്ചിത്തം ചെയ്യുകയാണ് രവീന്ദ്ര ജഡേജ. 131 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറമടക്കം 72 റണ്‍സ് അദ്ദേഹം നേടി.

ഒരു സമയത്തു ഇന്ത്യ മൂന്നു വിക്കറ്റിനു 107 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ രാഹുല്‍- റിഷഭ് സഖ്യം ചേര്‍ന്നെടുത്ത 141 റണ്‍സ് ഇന്ത്യയെ ശക്തമായ നിലയിലെത്തിയിച്ചു. ഒരു ഘട്ടത്തില്‍ മികച്ചൊരു ലീഡ് തന്നെ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മൂന്നാംദിനം ലഞ്ച് ബ്രേക്കിനുതൊട്ടുമുമ്പ് റിഷഭ് റണ്ണൗട്ടായത് ഇന്ത്യയുടെ താളം തെറ്റിക്കുകയായിരുന്നു. ന്നാലെ രാഹുലും പുറത്തായി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.

Story first published: Sunday, July 13, 2025, 11:14 [IST]
Other articles published on Jul 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+