For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 3-0!! ഇംഗ്ലണ്ടിനെ തൂത്തുവാരി ടീം ഇന്ത്യ; ഇനി ചാംപ്യന്‍സ് ട്രോഫി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെ തൂത്തുവാരി രാജകീയമായി തന്നെ ടീം ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്കായി വിമാനം കയറാനൊരുങ്ങുകയാണ്. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 142 റണ്‍സിന്റെ ആധികാരിക ജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലണ്ട് പരാജയഭീതിയിലായിരുന്നു.

കാരണം 357 റണ്‍സിന്റെ അപ്രാപ്യമായ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ വച്ചത്. വളരെ അഗ്രസീവായി ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ 34.2 ഓവറില്‍ 214 റണ്‍സിനു ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു. ഒരാളെ പോലും ഇംഗ്ലണ്ട് നിരയില്‍ ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

INDIAN TEAM

ഇംഗ്ലണ്ടിന്റെ റണ്‍ചേസ്

357 റണ്‍സിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് നിരയിലെ ടോപ്‌സ്‌കോറര്‍മാര്‍ 38 റണ്‍സ് വീതമെടുത്ത ടോം ബാന്റണും ഗസ് അറ്റ്കിന്‍സനുമാണ്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ബാന്റണ്‍ 41 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടിച്ചു. 19 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെയാണ് അറ്റ്കിന്‍സണ്‍ 38ലെത്തിയത്. 34 റണ്‍സ് നേടിയ ബെന്‍ ഡക്കെറ്റാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ കളിയിലും ഓപ്പണിങ് ജോടികളായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കെറ്റും ഇംഗ്ലണ്ടിനു മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 60 റണ്‍സ് നേടാന്‍ അവര്‍ക്കു സാധിച്ചു. 38 ബോളുകളിലാണിത്. പക്ഷെ ഈ സഖ്യം വേര്‍പിരിഞ്ഞതോടെ ഇംഗ്ലണ്ടിനു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. വലിയ കൂട്ടുകെട്ടുകളൊന്നും ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ പിന്നീട് കണ്ടില്ല.

ഇന്ത്യക്കായി പന്തെറിഞ്ഞ ആറു ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു. വാഷിങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടുകയും ചെയ്തു.

കരുത്തുകാട്ടി ഇന്ത്യ

മുന്‍ മല്‍സരങ്ങളില്‍ റണ്‍ചേസില്‍ കരുത്തുകാട്ടിയ ഇന്ത്യ ഈ കളിയില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴും നിരാശപ്പെടുത്തിയില്ല. ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തെ തല്ലിച്ചതച്ച് ഇന്ത്യന്‍ ബാറ്റിങ് നിര കുതിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (1) പെട്ടെന്നു മടങ്ങിയെങ്കിലും ഇതു ഇന്ത്യന്‍ ബാറ്റിങിനു ക്ഷീണമായില്ല.

SHUBMAN GILL

ശുഭ്മന്‍ ഗില്ലിന്റെ (112) സെഞ്ച്വറിയും ശ്രേയസ് അയ്യര്‍ (78), വിരാട് കോലി (52) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യയെ വന്‍ ടോട്ടലിലെത്തിച്ചു. 29 ബോളില്‍ 40 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. കരിയറിലെ ഏഴാമത്തെ ഏകദിന സെഞ്ച്വറിയാണ് ഗില്‍ കണ്ടെത്തിയത്. 102 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറും മുന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ശ്രേയസ് 64 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ കോലി 55 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറും പായിച്ചു. രണ്ടാം വിക്കറ്റില്‍ ഗില്‍- കോലി ജോടി 116 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. മൂന്നാം വിക്കറ്റില്‍ ശ്രേയസിനൊപ്പം ഗില്‍ 104 റണ്‍സും ചേര്‍ത്തതോടെ 300 പ്ലസ് ടോട്ടല്‍ ഇന്ത്യ ഉറപ്പിക്കുകയായിരുന്നു.

തുടരെ മൂന്നാം തവണയും ടോസ് ജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇത്തവണ ബൗളിങാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കു പകരം വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവരെ കളിപ്പിക്കുകയായിരുന്നു.

മൂന്നാം ഏകദിനത്തിലെ 11

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കെറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ടോം ബാന്റണ്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാക്വിബ് മഹമ്മൂദ്.

Story first published: Wednesday, February 12, 2025, 12:29 [IST]
Other articles published on Feb 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+