IND vs ENG: ബുംറയുടെ വിശ്രമം അനിവാര്യം, തുടര്‍ച്ചയായി കളിച്ച മത്സരങ്ങളുടെ കളിക്കുകളിതാ
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരേയും ഞെട്ടിച്ചത് പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമായ മത്സരത്തിലാണ് ബുംറയ്ക്ക് ഇന്ത്യ വിശ്രമം നല്‍കിയത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറായ ബുംറയ്ക്ക് എന്തിനാണ് രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കിയതെന്ന തരത്തില്‍ ചോദ്യമുയരുന്നുണ്ട്. എന്നാല്‍ ബുംറയുടെ തുടര്‍ച്ചയായ മത്സരങ്ങളുടെ കണക്കുകള്‍ തന്നെ അതിനുള്ള ഉത്തരം നല്‍കും.
ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെയാണ് ഇന്ത്യ പരിഗണിച്ചത്. 'ബുംറ ഈ മത്സരത്തില്‍ വിശ്രമിക്കും. അവന്റെ അമിത ജോലി ഭാരം നിയന്ത്രിക്കേണ്ടതുണ്ട്. മുഹമ്മദ് സിറാജ് അവന് പകരക്കാരനായെത്തും' എന്നാണ് കോലി ടോസിന് ശേഷം പറഞ്ഞത്. തുടര്‍ച്ചയായി കളിക്കുന്ന ബുംറയ്ക്ക് പരിക്കേറ്റാല്‍ ഈ പരമ്പരയില്‍ മാത്രമല്ല ഇന്ത്യയുടെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തന്നെയത് തിരിച്ചടിയാവും. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഡേ-നൈറ്റ് ആയതിനാല്‍ ബുംറ ടീമിലേക്ക് തിരിച്ചെത്തും.

അവസാന ഐപിഎല്‍ മുതല്‍ ബൂംറ കളിച്ച മത്സരങ്ങളുടെ കണക്കുകള്‍ ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. 27 കാരനായ ബൂംറ അവസാന ഐപിഎല്ലില്‍ 15 മത്സരമാണ് മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചത്. അതിന് ശേഷം ഓസ്‌ട്രേലിയന്‍ പരമ്പരയിലും ബുംറ ഇന്ത്യയുടെ നിര്‍ണ്ണായക ഭാഗമായി. മൂന്ന് ഫോര്‍മാറ്റിലുമായി 146 ഓവറുകളില്‍ കൂടുതലാണ് ബുംറ പന്തെറിഞ്ഞത്.
നേരത്തെ തന്നെ ബൂംറയ്ക്ക് വിശ്രമം നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ബുംറയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഓസ്‌ട്രേലിയയില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റ് പിഴുത സിറാജ് ബുംറയുടെ അഭാവം നികത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റുള്ളത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പരയും നടക്കാനുണ്ട്. ആ പരമ്പരയിലും ബുംറയുടെ സേവനം ഇന്ത്യക്ക് അനിവാര്യമാണ്. അതിനാല്‍ത്തന്നെ ആവിശ്യത്തിന് വിശ്രമം താരത്തിന് നല്‍കേണ്ടതുണ്ട്. ഈ പരമ്പരയ്ക്ക് ശേഷം ഏപ്രില്‍ 11ന് ഐപിഎല്‍ ആരംഭിക്കുന്നുണ്ട്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ബുംറയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications