
രോഹിത് ശര്‍മ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇന്ത്യ 180ന് മുകളില്‍ സ്‌കോര്‍ നേടിയ ടി20 മത്സരങ്ങളില്‍ 1128 റണ്‍സാണ് രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഇന്ത്യ വമ്പന്‍ സ്‌കോര്‍ നേടിയ ടി20 മത്സരങ്ങളിലെല്ലാം ആരാധകര്‍ ഹിറ്റ്മാനെന്ന് വിളിക്കുന്ന രോഹിതിന്റെ പ്രകടനം മികച്ചതായിരുന്നു. 51 ആണ് ഇത്തരം മത്സരങ്ങളിലെ അദ്ദേഹത്തിന്റെ ശരാശരി. 162 എന്ന സൂപ്പര്‍ സ്‌ട്രൈക്കറേറ്റും രോഹിതിന്റെ പേരിലുണ്ട്.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍
തന്റേതായ ദിവസം ഏത് ബൗളറേയും അടിച്ചുപറത്താന്‍ കെല്‍പ്പുള്ള ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാം സ്ഥാനത്ത്. ന്യൂസീലന്‍ഡ് 180 റണ്‍സിലധികം നേടിയ മത്സരങ്ങളില്‍ 1008 റണ്‍സാണ് ഗുപ്റ്റില്‍ നേടിയത്. 48 ആണ് അദ്ദേഹത്തിന്റെ ശരാശരി. 156 ആണ് സ്‌ട്രൈക്കറേറ്റ്. പവര്‍പ്ലേയില്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് കളിക്കുന്ന താരമാണ് ഗുപ്റ്റില്‍.

ആരോണ്‍ ഫിഞ്ച്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ചാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ 180ലധികം റണ്‍സ് നേടിയ മത്സരങ്ങളില്‍ 986 റണ്‍സ് ഫിഞ്ച് നേടിയിട്ടുണ്ട്. ഓപ്പണറായി ഇറങ്ങിയാണ് ഫിഞ്ചിന്റെ ബാറ്റിങ് പ്രകടനം. 58 ശരാശരിയും 191 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റും ഫിഞ്ചിന്റെ പേരിലുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ ഫിഞ്ചിനായിട്ടില്ല.

ഓയിന്‍ മോര്‍ഗന്‍
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ഓയിന്‍ മോര്‍ഗനാണ് നാലാം സ്ഥാനത്ത്. മധ്യനിര ബാറ്റ്‌സ്മാനായ മോര്‍ഗന്‍ ടി സ്‌കോര്‍ 180 പിന്നിട്ട മത്സരങ്ങളില്‍ 928 റണ്‍സാണ് അടിച്ചെടുത്തത്. ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റാന്‍ മിടുക്കുള്ള താരമാണ് അദ്ദേഹം. 42 ശരാശരിയും 168 എന്ന മികച്ച സ്‌ട്രൈക്കറേറ്റും മോര്‍ഗന്റെ പേരിലുണ്ട്. പരിമിത ഓവര്‍ ടീമില്‍ മാത്രമാണ് മോര്‍ഗന്‍ കളിക്കുന്നത്.

വിരാട് കോലി
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാം സ്ഥാനത്താണ്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ കോലി ടീം സ്‌കോര്‍ 180 കടന്ന മത്സരങ്ങളില്‍ 896 റണ്‍സാണ് അടിച്ചെടുത്തത്. 60 എന്ന മികച്ച ശരാശരിയും 165 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റും കോലിയുടെ പേരിലുണ്ട്. കോളിന്‍ മണ്‍റോ (854 റണ്‍സ്),കെ എല്‍ രാഹുല്‍ (754 റണ്‍സ്),ഗ്ലെന്‍ മാക്‌സ്‌വെല്‍ (704) എന്നിവരാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്.


Click it and Unblock the Notifications











