Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: എന്നില്‍ നിന്ന് ക്രിക്കറ്റിനെ അകറ്റിയാല്‍ എനിക്ക് എല്ലാം നഷ്ടപ്പെട്ടപോലെ- ആര്‍ അശ്വിന്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഓള്‍റൗണ്ട് പ്രകടനത്തോടെ ആര്‍ അശ്വിന്‍ ഒരിക്കല്‍കൂടി തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. സ്പിന്നര്‍മാര്‍ കളം വാണ പിച്ചില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടി തെറ്റിയപ്പോള്‍ സെഞ്ച്വറിയോടെ അശ്വിന്‍ ഇന്ത്യക്ക് കരുത്ത് പകര്‍ന്നു. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ എട്ട് വിക്കറ്റുകള്‍ മത്സരത്തില്‍ നേടിയ അശ്വിന്‍ കളിയിലെ താരമാവുകയും ചെയ്തു. ഇപ്പോഴിതാ തന്റെ എല്ലാം ക്രിക്കറ്റാണെന്ന് പറഞ്ഞിരിക്കുകയാണ് അശ്വിന്‍. ക്രിക്കറ്റിനെ എന്നില്‍ നിന്ന് അകറ്റിയാല്‍ എനിക്ക് എല്ലാം നഷ്ടപ്പെട്ടപോലെയാണെന്നാണ് മത്സര ശേഷം കോലിയോട് സംസാരിക്കവെ അശ്വിന്‍ പറഞ്ഞത്.

'മഹാമാരിയെത്തുടര്‍ന്ന് എല്ലാം അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ചിന്തിച്ചു. എന്നില്‍ നിന്ന് ക്രിക്കറ്റിനെ അകറ്റിയാല്‍ എനിക്ക് എല്ലാം നഷ്ടപ്പെട്ടപോലെയാണ്. ഞാന്‍ ചില ഫോര്‍മാറ്റുകളില്‍ കളിക്കുന്നില്ല. അപ്പോഴെല്ലാം ടിവി ഓണാക്കി പ്രിവ്യൂ കാണുകയും എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയും ചെയ്യും. നേരത്തെ വിദേശ പര്യടനങ്ങള്‍ നടത്തിയപ്പോള്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ ഏത് മൈതാനത്തും എനിക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിക്കാനായി'-അശ്വിന്‍ പറഞ്ഞു.

rashwin

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിനുള്ളത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അശ്വിന്‍ ടീമിന് വെളിയിലാണ്. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്ന താരം അശ്വിനാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ മൈതാനങ്ങളില്‍. ടേണിങ് പിച്ചുകളില്‍ ബാറ്റ്‌സ്മാനെ വട്ടം കറക്കാന്‍ മികവുള്ള താരമാണ് അശ്വിന്‍. ഇതിനോടകം 29 തവണ അഞ്ച് വിക്കറ്റ് നേട്ടവും നടത്തിയ അശ്വിന്‍ ഇനിയും ഏറെ നാള്‍ ഇന്ത്യന്‍ നിരയില്‍ത്തന്നെ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വന്തം നാട്ടില്‍ കളിക്കുന്ന അനുഭവത്തെക്കുറിച്ചും അശ്വിന്‍ മറന്ന് തുറന്നു. 'ശരിക്കും ശൂന്യമായ മനസോടെയാണ് ബാറ്റ് ചെയ്യാനെത്തിയത്. എന്റെ കരിയറിലെ തന്നെ ആദ്യ സംഭവമായിരിക്കും അത്. ഒരു തരത്തിലുള്ള വികാരവും ഉള്ളിലുണ്ടായിരുന്നില്ല. കോലിയോടൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനായതില്‍ വളരെ സന്തോഷവാനാണ്'-അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. അശ്വിനും കോലിയും ചേര്‍ന്ന് 94 റണ്‍സാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു.

അശ്വിന്റെ ജന്മനാടാണ് ചെന്നൈ. അതിനാല്‍ത്തന്നെ മൈതാനത്ത് കളിച്ചുള്ള വലിയ അനുഭവസമ്പത്തും അശ്വിനുണ്ട്. ജന്മസ്ഥലത്ത് ഒരു ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്തുന്ന രണ്ടാമത്തെ താരമാണ് അശ്വിന്. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ജാക്‌സ് കാലീസാണ് ഈ നേട്ടത്തിലെത്തിയത്. കേപ്ടൗണിലായിരുന്നു താരത്തിന്റെ ഈ പ്രകടനം.

Story first published: Wednesday, February 17, 2021, 12:44 [IST]
Other articles published on Feb 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+