Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: എട്ടാം നമ്പറില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി, കപിലിനെയും ധോണിയേയും മറികടന്ന് അശ്വിന്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ആര്‍ അശ്വിന്‍. ഒന്നാം ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും നേടാന്‍ അശ്വിന് സാധിച്ചു. ഏഴാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം 94 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കാനും അശ്വിനായി. ഇപ്പോഴിതാ എട്ടാം നമ്പറില്‍ ഇറങ്ങി ഇന്ത്യക്കുവേണ്ടി കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ തലപ്പത്തെത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍.

എട്ടാം നമ്പറിലിറങ്ങിയ ഇത് മൂന്നാം തവണയാണ് അശ്വിന്‍ സെഞ്ച്വറി നേടുന്നത്. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണ് അശ്വിന്‍ നേടിയിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണവും എട്ടാം നമ്പറിലാണെന്നതാണ് ശ്രദ്ധേയം. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ഹര്‍ഭജന്‍ സിങ്ങും കപില്‍ ദേവും രണ്ട് തവണ വീതം എട്ടാം നമ്പറിലിറങ്ങി സെഞ്ച്വറി നേടിയിട്ടുണ്ട്. ഇവരെയെല്ലാം മറികടന്ന് ഈ നേട്ടത്തിന്റെ തലപ്പത്തെത്താന്‍ അശ്വിന് സാധിച്ചു.

rashwintest

2011ല്‍ മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് ആദ്യമായി അശ്വിന്‍ അഞ്ച് വിക്കറ്റും സെഞ്ച്വറിയും നേടിയത്. 156 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ 103 റണ്‍സാണ് അന്ന് നേടിയത്. 2016ലാണ് രണ്ടാം തവണ അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. നോര്‍ത്ത് സൗണ്ടില്‍ നടന്ന മത്സരത്തില്‍ 83 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ മത്സരത്തില്‍ 113 റണ്‍സും നേടി. 2021ല്‍ വീണ്ടും അശ്വിന്‍ ഈ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.

എട്ടാം നമ്പറിലിറങ്ങി കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങളില്‍ ന്യൂസീലന്‍ഡിന്റെ ഡാനിയല്‍ വെട്ടോറിയാണ് തലപ്പത്ത്. നാല് തവണയാണ് വെട്ടോറി ഈ നേട്ടത്തിലെത്തിയത്. രണ്ടാം സ്ഥാനത്ത് എത്താന്‍ അശ്വിനായി. മൂന്ന് സെഞ്ച്വറി നേടിയ കമ്രാന്‍ അക്മലും ഈ റെക്കോഡില്‍ അശ്വിനൊപ്പമുണ്ട്.

ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റും സെഞ്ച്വറിയും കൂടുതല്‍ തവണ നേടിയ താരങ്ങളില്‍ ഇയാന്‍ ബോത്തമാണ് തലപ്പത്ത്. അഞ്ച് തവണയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. മൂന്ന് തവണ ഈ നേട്ടത്തിലെത്തിയ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഗാരി സോബേഴ്‌സ്,ജാക്‌സ് കാലിസ്,മുഷ്താഖ് മുഹമ്മദ്,ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ട് തവണ വീതവും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

Story first published: Monday, February 15, 2021, 18:39 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+