For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബയോ ബബിള്‍ ഇന്ത്യയെ സഹായിച്ചതെങ്ങനെ? വിശദീകരിച്ച് ആര്‍ അശ്വിന്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യന്‍ ടീം പിന്നീടുള്ള രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാവും. ആര്‍ അശ്വിന്റെയും അക്ഷര്‍ പട്ടേലിന്റെ ബൗളിങ് മികവാണ് പരമ്പരയിലുടെനീളം ഇന്ത്യക്ക് കരുത്തായത്. ഇപ്പോഴിതാ ബയോ ബബിള്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍.

ബയോ ബബിള്‍ എങ്ങനെയാണ് ടീമിനെ സഹായിച്ചതെന്നും അശ്വിന്‍ വ്യക്തമാക്കുന്നുണ്ട്. 'ഇന്ത്യയുടെ വിജയത്തിലെ പ്രധാന കാര്യങ്ങളിലൊന്ന് ബയോ ബബിളാണെന്ന് ഞാന്‍ പറയും. നേരത്തെ ഉള്ളതിനെക്കാള്‍ കൂടുതല്‍ സമയം താരങ്ങള്‍ക്ക് ഒരുമിച്ച് ചിലവിടാന്‍ കഴിഞ്ഞു. കളിക്കാര്‍ക്ക് ഏകാന്തതയും വിരസതയും അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് എനിക്കറിയാം. എന്നാല്‍ എന്നെ സംബന്ധിച്ച് ഓണ്‍ലൈനില്‍ എന്തെങ്കിലും കാണാനും ബുക്കുകള്‍ വായിക്കാനുമുള്ള സമയം ലഭിച്ചു'-അശ്വിന്‍ പറഞ്ഞു.

rashwin

നേരത്തെ താരങ്ങള്‍ക്ക് പുറത്തുപോകാനൊക്കെ അവസരം ലഭിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ബയോ ബബിള്‍ സുരക്ഷവിട്ട് താരങ്ങള്‍ പുറത്തുപോകാന്‍ പാടില്ല. കളിക്കാര്‍ക്ക് ഹോട്ടലിലെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് പലതാരങ്ങള്‍ക്കും വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെങ്കിലും അശ്വിന്‍ ഇത് ആസ്വദിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. പരമ്പരയ്ക്കിടെയാണ് ദൃശ്യം സിനിമ കണ്ട് അശ്വിന്‍ റിവ്യൂ ആരാധകരുമായി പങ്കുവെച്ചത്.

കുടുംബം ഒപ്പമില്ലാത്ത അവസ്ഥയെക്കുറിച്ചും അശ്വിന്‍ പ്രതികരിച്ചു. 'ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കുടുംബം ഒപ്പമുണ്ടായിരുന്നു. ഐപിഎല്ലിന്റെ രണ്ടാം ഘട്ടം മുതല്‍ ദുബായില്‍ കുടുംബം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുടുംബത്തെ ഒപ്പം കൂട്ടിയിട്ടില്ല. അവര്‍ വീട്ടിലാണ്. ഹോട്ടലിലിലെ വലിയ സൗകര്യത്തില്‍ അവരുടെ അസാന്നിധ്യം വളരെ ബുദ്ധിമുട്ടാണ്'-അശ്വിന്‍ പറഞ്ഞു.

സമീപകാലത്തായി ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറായാണ് അശ്വിന്റെ കുതിപ്പ്. എന്നാല്‍ ഇത്തരം ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കുക എന്നതിനെക്കുറിച്ചുള്ള ആലോചന നിര്‍ത്തിയിട്ട് കുറേയായെന്നാണ് അശ്വിന്‍ പറയുന്നത്. ടീമിനുവേണ്ടി എത്രത്തോളം മികച്ച പ്രകടനം നടത്താന്‍ കഴിയുന്നുവെന്നതില്‍ മാത്രമാണ് ചിന്ത. മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്നില്ല. അതിനാലാണ് എന്റെ മത്സരത്തെ കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.

ഇന്ത്യയുടെ 400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലും അശ്വിന്‍ ഇടം പിടിച്ചിരുന്നു. ഇനി അനില്‍ കുംബ്ലെ,കപില്‍ ദേവ്,ഹര്‍ഭജന്‍ സിങ് എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ അശ്വിന് മുന്നിലുള്ളത്. ഏറ്റവും വേഗത്തില്‍ 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍.

Story first published: Sunday, February 28, 2021, 12:45 [IST]
Other articles published on Feb 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+