Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അഞ്ച് വിക്കറ്റും അര്‍ധ സെഞ്ച്വറിയും, ചെന്നൈയില്‍ ചരിത്രം കുറിച്ച് അശ്വിന്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ലീഡ് 400 കടന്നിരിക്കുകയാണ്. സ്പിന്നര്‍മാര്‍ കളം വാഴുന്ന മൈതാനത്ത് സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. ഒന്നാം ഇന്നിങ്‌സില്‍ 134 റണ്‍സിന് കൂടാരം കയറിയ ഇംഗ്ലണ്ടിനെ സംബന്ധിച്ച് 400ന് മുകളിലെ വിജയവക്ഷ്യം മറികടക്കുക ഏറെക്കുറെ അസാധ്യമാണ്. ആര്‍ അശ്വിന്റെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് കരുത്തായത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുകയാണ്.

ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം കറങ്ങി വീണിടത്താണ് അശ്വിന്റെ വീരോജിത പ്രകടനം. ഏഴാം വിക്കറ്റില്‍ കോലിയോടൊപ്പം 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അശ്വിനായി. ചെന്നൈയിലെ ബുദ്ധിമുട്ടേറിയ മൈതാനത്ത് ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ അശ്വിന്‍ ചരിത്ര നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയിരിക്കുന്നത്.

rashwintest

ആദ്യമായി ചെന്നൈയില്‍ ഈ നേട്ടം സ്വന്തമാക്കിയത് മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവാണ്. 1980ലാണ് കപില്‍ ദേവിന്റെ നേട്ടം. പാകിസ്താനായിരുന്നു അന്ന് എതിരാളികള്‍. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ കപില്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ 84 റണ്‍സും അദ്ദേഹം നേടി. മത്സരത്തില്‍ 10 വിക്കറ്റിന് ഇന്ത്യ വിജയിച്ചു.

2016ല്‍ രവീന്ദ്ര ജഡേജയാണ് ചെന്നൈയില്‍ ഈ നേട്ടം പിന്നീട് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റാണ് പോക്കറ്റിലാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 51 റണ്‍സും ജഡ്ഡു അടിച്ചെടുത്തു. 55 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഈ പ്രകടനം. കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മത്സരമായിരുന്നു ഇത്. ഇന്നിങ്‌സിനും 75 റണ്‍സിനും മത്സരം ഇന്ത്യ വിജയിച്ചു.

2021ല്‍ ആര്‍ അശ്വിന്‍ ഈ റെക്കോഡിലേക്ക് തന്റെ പേര് ചേര്‍ത്തിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പുറത്താവാതെ 68 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ടെസ്റ്റിലും അശ്വിന്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. പന്ത് കുത്തിത്തിരിയുന്ന ചെന്നൈ മൈതാനത്ത് അശ്വിന്റെ ബൗളിങ്ങിലാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ പ്രതീക്ഷ.

Story first published: Monday, February 15, 2021, 15:23 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+