Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മികവ് തുടര്‍ന്ന് അശ്വിന്‍, ചരിത്ര റെക്കോഡ്, മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത നേട്ടം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ഇന്ത്യക്കുവേണ്ടി ആര്‍ അശ്വിന്‍ മികവ് കാട്ടിയിരിക്കുകയാണ്. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് പരമ്പരയില്‍ 27 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സ് ശേഷിക്കെ അശ്വിന്‍ വിക്കറ്റ് നേട്ടം 30 കടക്കുമെന്ന് പ്രതീക്ഷിക്കാം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 27 വിക്കറ്റ് വീഴ്ത്തിയതോടെ മറ്റൊരു ചരിത്ര റെക്കോഡും അശ്വിനെ തേടിയെത്തിയിരിക്കുകയാണ്.

ഇന്ത്യക്കുവേണ്ടി ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ തവണ 25ലധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരേ നടന്നുകൊണ്ടിരിക്കുന്ന പരമ്പര ഉള്‍പ്പെടെ ഇത് അഞ്ചാം തവണയാണ് അശ്വിന്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 25ലധികം വിക്കറ്റ് നേടുന്നത്. ഇതിഹാസ ബൗളര്‍മാര്‍ ഒരുപാടുണ്ടായിട്ടുള്ള ഇന്ത്യന്‍ ടീമില്‍ മറ്റാര്‍ക്കും സാധിക്കാത്ത നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയിരിക്കുന്നത്.

rashwintest

നേരത്തെ ഏറ്റവും വേഗത്തില്‍ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു.ഈ റെക്കോഡില്‍ മുത്തയ്യ മുരളീധരന്‍ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. സമീപകാലത്തായി മികച്ച ഫോമിലുള്ള അശ്വിനെ കാത്ത് മറ്റൊരു റെക്കോഡും കാത്തിരിക്കുന്നുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയാല്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടുന്ന റെക്കോഡില്‍ സഹീര്‍ ഖാനൊപ്പമെത്താന്‍ അശ്വിനാവും. അഞ്ച് വിക്കറ്റ് നേടിയാല്‍ സഹീറിനെ മറികടന്ന് അശ്വിന് നാലാം സ്ഥാനത്തെത്താം.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് അശ്വിന്‍ കാഴ്ചവെച്ചത്. നിലവില്‍ ഇന്ത്യയുടെ പ്രധാന ടെസ്റ്റ് സ്പിന്നറാണ് അശ്വിന്‍. നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് അദ്ദേഹത്തിനുള്ളത്. 2017ന് ശേഷം ഇതുവരെ അശ്വിന് പരിമിത ഓവര്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. 78ടെസ്റ്റില്‍ നിന്ന് 404 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇതില്‍ 29 അഞ്ച് വിക്കറ്റ് പ്രകടനവും ഏഴ് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

നിലവിലെ താരങ്ങളില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. 30 തവണയാണ് ആന്‍ഡേഴ്‌സന്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2643 റണ്‍സും 34കാരനായ അശ്വിന്റെ പേരിലുണ്ട്.

Story first published: Friday, March 5, 2021, 11:01 [IST]
Other articles published on Mar 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+