IND vs ENG: ആറ് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം, പിങ്ക് ബോളില്‍ പ്രകടനം കണ്ടറിയാം
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം 227 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ 315 റണ്‍സിന്റെ ജയവുമായി രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചുവന്നു. മൂന്നാം ടെസ്റ്റ് ഫലം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. പരമ്പരയിലുടെനീളം തകര്‍പ്പന്‍ പ്രകടനവുമായി റെക്കോഡ് വാരിക്കൂട്ടുന്ന ആര്‍ അശ്വിനെ കാത്ത് മൂന്നാം ടെസ്റ്റില്‍ മറ്റൊരു റെക്കോഡ് കാത്തിരിക്കുകയാണ്.

ഇന്ത്യക്കുവേണ്ടി 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന നാലാമത്തെ താരമെന്ന റെക്കോഡാണ് അശ്വിനെ കാത്തിരിക്കുന്നത്. 34കാരനായ അശ്വിന്‍ 76 ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഇന്ത്യക്കായി നേടിയത് 394 വിക്കറ്റാണ്. ആറ് വിക്കറ്റ് കൂടി നേടിയാല്‍ 400 ടെസ്റ്റ് വിക്കറ്റെന്ന ചരിത്ര നേട്ടം അശ്വിന് സ്വന്തമാക്കാനാവും. ഇന്ത്യക്കുവേണ്ടി 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടമാണ് അശ്വിനെ കാത്തിരിക്കുന്നത്.

അശ്വിന് മുമ്പ് മൂന്ന് പേരാണ് ഈ നേട്ടത്തിലെത്തിയത്. മുന്‍ നായകനും ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനുമായ കപില്‍ ദേവ്,ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ അനില്‍ കുംബ്ലെ,മറ്റൊരു സ്പിന്നറായ ഹര്‍ഭജന്‍ സിങ് എന്നിവരാണ് അശ്വിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഈ നേട്ടം പൂര്‍ത്തിയാക്കിയാല്‍ ഈ മൂന്ന് പേരെക്കാളും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമാവാന്‍ അശ്വിന് സാധിക്കും.

132 ടെസ്റ്റ് കളിച്ച അനില്‍ കുംബ്ലെ 619 വിക്കറ്റാണ് ടെസ്റ്റില്‍ നേടിയത്. 35 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 8 തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ കുംബ്ലെക്ക് സാധിച്ചിട്ടുണ്ട്. 131 മത്സരത്തില്‍ നിന്ന് 434 വിക്കറ്റ് നേടിയ കപില്‍ ദേവാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്. 23 തവണ അഞ്ച് വിക്കറ്റ് പ്രകടനവും രണ്ട് തവണ 10 വിക്കറ്റ് പ്രകടനം കപില്‍ നടത്തിയിട്ടുണ്ട്. 103 ടെസ്റ്റ് കളിച്ച ഹര്‍ഭജന്‍ നേടിയത് 417 വിക്കറ്റാണ്. 25 തവണ അഞ്ച് വിക്കറ്റ് നേട്ടവും അഞ്ച് തവണ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കാന്‍ ഹര്‍ഭജന് സാധിച്ചിട്ടുണ്ട്.

76 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ 394 വിക്കറ്റ് വീഴ്ത്തിയത്. 29 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അശ്വിന്‍ ഏഴ് തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. നിലവില്‍ അശ്വിന് പിന്നിലുള്ള ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയാണ്. 99 മത്സരത്തില്‍ നിന്ന് 302 വിക്കറ്റാണ് ഇഷാന്ത് സ്വന്തമാക്കിയത്. അടുത്ത മൂന്ന് മത്സരത്തിനുള്ളില്‍ അശ്വിന്‍ 400 വിക്കറ്റ് വീഴ്ത്തിയാല്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ബൗളറാവാന്‍ അശ്വിന് സാധിക്കും. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications