Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്‌റ്റോക്‌സിന് ഭീഷണിയായി അശ്വിന്‍, എങ്ങനെ അതിജീവിക്കാം- നാസര്‍ ഹുസൈന്‍ പറയുന്നു

അഹമ്മാദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ന് അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുകയാണ്. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് തന്നെയാണ് മത്സരത്തില്‍ ഇംഗ്ലണ്ടിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ചെന്നൈയിലെ സമാനമായ രീതിയില്‍ സ്പിന്‍ പിച്ച് തന്നെയാവും മൊട്ടേറയിലും ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും.

ബെന്‍ സ്റ്റോക്‌സിന്റെ പേടിസ്വപ്‌നമായി മാറിയ അശ്വിന്‍ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറെ പുറത്താക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അശ്വിന്റെ പന്തിന്റെ ലൈനും ലെങ്തും ടേണും മനസിലാക്കാന്‍ സ്റ്റോക്‌സ് പ്രയാസപ്പെടുമ്പോള്‍ ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍.

rashwinandbenstokes

'ബൗളിങ്ങില്‍ കൃത്യമായ വേരിയേഷന്‍ ഉള്ള ബൗളറാണ് അശ്വിന്‍. നേരിടുക പ്രയാസം തന്നെയാണ്. അശ്വിനെ അശ്രദ്ധമായി ആക്രമിക്കാന്‍ കഴിയില്ല. അശ്വിനെ നേരിടാതെ പോവാന്‍ സാധിക്കില്ല. അതിനാല്‍ പന്ത് ടേണ്‍ ചെയ്യുമ്പോള്‍ കരുതലോടെ കളിക്കണം. സ്ലോഗ് സ്വീപ്പ് ചെയ്യുമ്പോഴാണ് സ്‌റ്റോക്‌സിന് പിഴക്കുന്നത്. നതാന്‍ ലിയോണിനെതിരേ മനോഹരമായി സ്റ്റോക്‌സ് അത് കളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അശ്വിനെതിരേ ഇന്ത്യയില്‍ അത് വളരെ പ്രയാസമുള്ള ഷോട്ടാണ്.

സ്‌റ്റോക്‌സ് ബുദ്ധിമാനായ താരമാണ്. അതിനാല്‍ രണ്ടാം ടെസ്റ്റിലെപോലെ സ്വീപ് ഷോട്ടിന് അധികം ശ്രമിക്കരുത്. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ഫലപ്രദ്രമായി ഈ ഷോട്ട് കളിക്കാന്‍ സ്‌റ്റോക്‌സിന് സാധിച്ചിരുന്നു. അത് മൊട്ടേറയില്‍ ആവര്‍ത്തിക്കാന്‍ പിച്ച് മനസിലാക്കി കളിക്കണം'-നാസര്‍ ഹുസൈന്‍ പറഞ്ഞു. സ്റ്റോക്‌സ് തന്റെ ശക്തിയായ ഓഫ് സൈഡ് ഷോട്ടുകളും സ്‌ട്രൈറ്റ് ഷോട്ടുകളും കൂടുതല്‍ കളിക്കാന്‍ ശ്രമിക്കണം.

സ്പിന്നിനെതിരേ സ്റ്റോക്‌സ് കൂടുതലും ലെഗ് സൈഡിലാണ് റണ്‍സ് നേടുന്നത്. എന്നാല്‍ പിച്ച് സ്ലോ ആകുമ്പോള്‍ സ്‌റ്റോക്‌സ് സാഹത്തിന് മുതിരരുത്.പന്ത് ടേണ്‍ ചെയ്യുമ്പോള്‍ അവന്റെ തീരുമാനം തെറ്റുന്നു. അത് ഈ ടെസ്റ്റില്‍ അവന്‍ ശ്രദ്ധിക്കുമെന്നാണ് കരുതുന്നതെന്നും നാസര്‍ പറഞ്ഞു.

സ്റ്റോക്‌സിനെ ടെസ്റ്റില്‍ കൂടുതല്‍ തവണ പുറത്താക്കിയ ബൗളറാണ് അശ്വിന്‍. അതിനാല്‍ത്തന്നെ അശ്വിന്റെ പന്തിനെ കരുതലോടെ തന്നെയാവും സ്‌റ്റോക്‌സ് സമീപിക്കുക. എന്നാല്‍ ഇന്ത്യന്‍ പിച്ചിലെ സ്പിന്നിന് അനുകൂലമായ സാഹചര്യം അശ്വിന് വീണ്ടും മുതലാക്കാനായാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ പ്രയാസകരമാവും. നിലവില്‍ പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലുള്ളതിനാല്‍ മൂന്നാം ടെസ്റ്റിലെ ഫലം വളരെ നിര്‍ണ്ണായകമാണ്.

Story first published: Wednesday, February 24, 2021, 13:32 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+