For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിന്റെ വലിയ സമ്പാദ്യം- കിരണ്‍ മോറെ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വി മറന്ന് രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. 317 റണ്‍സിനാണ് രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ ജയം. ചെന്നൈയില്‍ ആര്‍ അശ്വിന്റെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയെ തുണച്ചത്. സെഞ്ച്വറിയും എട്ട് വിക്കറ്റും നേടി കളിയിലെ താരമാവാനും അശ്വിന് സാധിച്ചു. ഇപ്പോഴിതാ അശ്വിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ. അശ്വിന്‍ ഇന്ത്യന്‍ ടീമിന്റെ വലിയ സമ്പാദ്യമെന്നാണ് കിരണ്‍ മോറെ പറഞ്ഞത്.

'പഴകിയ വീഞ്ഞ് പോലെയാണവന്‍. അഞ്ച് സെഞ്ച്വറിയോടെ ഓള്‍റൗണ്ടറാണെന്ന് അവന്‍ തെളിയിക്കുകയാണ്. അവനെ പരിഗണിക്കുന്നതിനെക്കാള്‍ മികച്ചൊരു ബാറ്റ്‌സ്മാന്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്. മികച്ച ഷോട്ടുകളോട് കൃത്യതയോടെയാണ് അവന്‍ കളിക്കുന്നത്. കട്ട് ഷോട്ടും പുള്‍ ഷോട്ടും മനോഹരമായി കളിക്കുന്ന അവന്‍ നന്നായി ബാറ്റ് ചെയ്യുന്നു. സിഡ്‌നി ടെസ്റ്റിന് ശേഷമല്ല അവന്‍ നന്നായി ബാറ്റ് ചെയ്യാന്‍ തുടങ്ങിയത്. ആ പ്രകടനം അവന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടാവും. ഇന്ത്യന്‍ ടീമിന്റെ സമ്പാദ്യം ആണവന്‍.ഓള്‍റൗണ്ടര്‍മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ ലോക ക്രിക്കറ്റിലെ മികച്ചവരില്‍ ഒരാളാണവന്‍'-മോറെ പറഞ്ഞു.

rashwintest

അശ്വിന്റെ സ്പിന്‍ ബൗളിങ്ങിനെയും മോറെ പ്രശംസിച്ചു. 'തീര്‍ച്ചയായും 600 വിക്കറ്റുകള്‍ അശ്വിന്‍ പിന്നിടും. അശ്വിനെ ലഭിച്ചതില്‍ ഇന്ത്യ അഭിമാനംകൊള്ളും.ലോക ക്രിക്കറ്റില്‍ എടുത്താല്‍ മികച്ച സ്പിന്നര്‍മാരിലൊരാള്‍ അശ്വിനാവും.ഇംഗ്ലണ്ടും ശ്രീലങ്കയും ഈ മേഖലയില്‍ വളരാന്‍ ശ്രമിക്കുകയാണ്. ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണും മികച്ച സ്പിന്നര്‍മാരിലൊരാളാണ്.

ഓഫ് സ്പിന്നര്‍മാരാണ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിക്കറ്റ് നേടുന്നത്. കൈക്കുഴ സ്പിന്നര്‍മാരേക്കാള്‍ ഈ കാലഘട്ടത്തില്‍ തിളങ്ങുന്നത് ഓഫ് സ്പിന്നര്‍മാരാണ്. ലോക ക്രിക്കറ്റില്‍ അശ്വിനും ലിയോണുമാണ് നിലവിലെ മികച്ച സ്പിന്നര്‍മാര്‍'-മോറെ പറഞ്ഞു. ഇന്ത്യന്‍ മൈതാനങ്ങളില്‍ മാത്രമല്ല തന്റെ ബൗളിങ് മികവെന്ന് തെളിയിക്കാന്‍ അശ്വിന് സാധിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ ഇത്തവണ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ അശ്വിന്റെ പങ്ക് വളരെ വലുതായിരുന്നു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ജയത്തോടെ നാല് മത്സര പരമ്പരയില്‍ 1-1 ഒപ്പമെത്താന്‍ ഇന്ത്യക്കായി. രണ്ട് ടെസ്റ്റുകള്‍ പരമ്പരയില്‍ ശേഷിക്കെ ഒരു ജയവും ഒരു സമനിലയും നേടാനായാല്‍ മാത്രമെ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധിക്കൂ. ഇംഗ്ലണ്ടിന് ഫൈനലിലെത്താന്‍ 3-1ന് പരമ്പര നേടണം. മൂന്നാം മത്സരം പിങ്ക് ബോള്‍ ടെസ്റ്റാണ്.

Story first published: Wednesday, February 17, 2021, 12:37 [IST]
Other articles published on Feb 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+