Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇത്തവണയും കോലിക്ക് ഭാഗ്യമില്ല, ഇംഗ്ലണ്ടിന് ടോസ്, ആദ്യം ബാറ്റ് ചെയ്യും

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. നാല് മത്സര പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് നാലാം മത്സരം തോല്‍ക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ സീറുറപ്പിക്കാന്‍ ഇന്ത്യക്ക് നാലാം ടെസ്റ്റില്‍ സമനിലയെങ്കിലും നേടണം.

അതേ സമയം സന്ദര്‍ശകരായ ഇംഗ്ലണ്ടിന് നാലാം മത്സരത്തില്‍ ജയിച്ചാല്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കാന്‍ സധിക്കും. ഓസ്ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യയ്ക്കെതിരേ സന്ദര്‍ശകരായെത്തി ടെസ്റ്റ് പരമ്പര സമനില പിടിക്കാനായാല്‍ ഇംഗ്ലണ്ടിനത് വലിയ നേട്ടമാകുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് പറഞ്ഞിരുന്നു.

indvseng

മൂന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ത്തന്നെയാണ് നാലാം ടെസ്റ്റും നടക്കുന്നതും. മൂന്നാം ടെസ്റ്റില്‍ പിച്ച് പൂര്‍ണ്ണമായും സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരുന്നു. നാലാം ടെസ്റ്റില്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് അനുകൂലമായാണ് പിച്ച് തയ്യാറാക്കിയതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ സ്പിന്നിന് ആധിപത്യം നല്‍കുന്ന തരത്തിലാണ് പിച്ചെന്നാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടത്.

അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ സ്പിന്‍ കൂട്ടുകെട്ടില്‍ത്തന്നെയാവും ഇന്ത്യയുടെ പ്രതീക്ഷ. ഇരുവരും പരമ്പരയിലുടെനീളം മിന്നും ഫോമിലാണ്. അവസാന മൂന്ന് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ പട്ടേലിന് നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായാല്‍ ചരിത്ര റെക്കോഡില്‍ പേരുചേര്‍ക്കാന്‍ അദ്ദേഹത്തിനാവും.
എട്ട് വിക്കറ്റ് അകലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ സഹീര്‍ ഖാനെ കടത്തിവെട്ടി ആറാം സ്ഥാനത്തേക്കെത്താനും അശ്വിന് സാധിക്കും. നേരത്തെ വേഗത്തില്‍ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോഡ് സ്വന്തമാക്കാന്‍ അശ്വിന് സാധിച്ചിരുന്നു. പിച്ച് സ്പിന്നിനെ തുണച്ചാല്‍ അശ്വിന്‍ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

viratkohliandjoeroot

ഇന്ത്യ ടീമില്‍ ഒരുമാറ്റമാണ് വരുത്തിയിരിക്കുന്നത്. വിശ്രമം അനുവദിച്ച ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ പരിഗണിച്ചു. കുല്‍ദീപ് യാദവിന് ഇത്തവണയും അവസരമില്ല. ഇംഗ്ലണ്ട് രണ്ട് മാറ്റമാണ് ടീമില്‍ വരുത്തിയത്. ബ്രോഡും ആര്‍ച്ചറും പുറത്തായപ്പോള്‍ ലോറന്‍സും ഡോം ബെസ്സും ടീമില്‍ തിരിച്ചെത്തി.

പ്ലേയിങ് 11 ഇന്ത്യ-രോഹിത് ശര്‍മ,ശുബ്മാന്‍ ഗില്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,വാഷിങ്ടണ്‍ സുന്ദര്‍,അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍,ഇഷാന്ത് ശര്‍മ,മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് - ഡോം സിബ്ലി,സാക്ക് ക്രോളി,ജോണി ബെയര്‍സ്‌റ്റോ,ജോ റൂട്ട്,ബെന്‍ സ്‌റ്റോക്‌സ്,ഒലി പോപ്പ്,ബെന്‍ ഫോക്‌സ്,ഡാന്‍ ലോറന്‍സ്,ഡോം ബെസ്സ്,ജാക്ക് ലീച്ച്,ജെയിംസ് ആന്‍ഡേഴ്‌സന്‍

Story first published: Thursday, March 4, 2021, 9:25 [IST]
Other articles published on Mar 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+