IND vs ENG: അശ്വിന് പരിമിത ഓവര്‍ ടീമില്‍ അവസരമില്ലാത്തത് ദൗര്‍ഭാഗ്യകരം- ഗൗതം ഗംഭീര്‍
അഹമ്മദാബാദ്: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ വജ്രായുധമാണ് സ്പിന്‍ ഓള്‍റൗണ്ടര്‍. ഏത് മൈതാനത്തും തന്റെ സ്പിന്‍ മികവുകൊണ്ട് കളി ഇന്ത്യക്കനുകൂലമാക്കാന്‍ അശ്വിന് അസാമാന്യ കഴിവുണ്ട്. നിര്‍ണ്ണായക ഘട്ടത്തില്‍ ബാറ്റുകൊണ്ടും താരം ടീമിന്റെ രക്ഷകവേഷം കെട്ടിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന് അവസരം. ഏകദിനം,ടി20 ടീമുകളില്‍ ഏറെ നാളായി അദ്ദേഹം പുറത്താണ്.
ഇപ്പോഴിതാ അശ്വിന് പരിമിത ഓവര്‍ ടീമില്‍ അവസരം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 'ഒരാള്‍ 400 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിന് അടുത്ത് നില്‍ക്കുകയും അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ സ്വന്തമാക്കുകയും ചെയ്തിട്ടും പരിമിത ഓവര്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമല്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. വളരെ പ്രതിഭയുള്ള ബൗളറാണവന്‍. പന്തില്‍ നല്ല വ്യതിയാനം വരുത്താനും കഴിവുണ്ട്. അവന്‍ കളിച്ച ക്രിക്കറ്റിന്റെ അളവും ഇപ്പോഴും അവന്‍ ടീമിലുണ്ടാക്കുന്ന ഇംപാക്ടും അവിശ്വസനീയമാണ്'-ഗൗതം ഗംഭീര്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയും അശ്വിനെ പ്രശംസിച്ചു. 'ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ ആദ്യമായല്ല അശ്വിന്‍ ഇത്രയും ഇംപാക്ട് ഉണ്ടാക്കുന്നത്. എങ്ങനെ അവന്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ചോദിച്ചാല്‍ അവന്റെ പരിചയസമ്പത്തും ആത്മവിശ്വാസവുമാണ് ഉത്തരം. നാട്ടില്‍ കളിക്കുമ്പോള്‍ ഈ സാഹചര്യം അവന് അനുകൂലമാണെന്ന് കൃത്യമായി അറിയാം. നന്നായി മത്സരത്തെ പഠിക്കുന്നു. എപ്പോഴും പഠിക്കാന്‍ ആഗ്രഹിക്കുന്നവനാണ് അശ്വിന്‍. ചില ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അവനുണ്ട്. ഇന്ത്യയുടെ പരിശീലകര്‍ ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിവ്'-നെഹ്‌റ പറഞ്ഞു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി അശ്വിന്‍ കളിക്കുന്നുണ്ട്. നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനുമായിരുന്നു. തരക്കേടില്ലാത്ത പ്രകടനം അശ്വിന്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് നടത്താന്‍ സാധ്യത കുറവാണ്. കാരണം ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഓള്‍റൗണ്ടര്‍മാരെയാണ് കൂടുതല്‍ പരിഗണിക്കുന്നത്.
അതിനാല്‍ത്തന്നെ ടി20ക്ക് അനുയോജ്യമായ രീതിയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കാത്ത അശ്വിന് ഇനി അവസരം ലഭിക്കുക പ്രയാസമാണ്. വാഷിങ്ടണ്‍ സുന്ദര്‍,യുസ് വേന്ദ്ര ചഹാല്‍,,കുല്‍ദീപ് യാദവ്,രവീന്ദ്ര ജഡേജ തുടങ്ങിയവരാണ് പരിമിത ഓവര്‍ പരമ്പരയിലെ ഇന്ത്യയുടെ പ്രധാന സ്പിന്‍ ബൗളര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications