IND vs ENG: റൂട്ട് തെറ്റി ഇംഗ്ലണ്ട്, 112ന് പുറത്ത്, ഇനി നാണക്കേടിന്റെ റെക്കോഡ് പട്ടികയില്‍
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 112 റണ്‍സിനാണ് പുറത്തായത്. അര്‍ധ സെഞ്ച്വറി നേടിയ സാക്ക് ക്രോളിക്ക് (53) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. ഇഷാന്ത് ശര്‍മ തുടങ്ങിവെച്ച വിക്കറ്റ് വേട്ട ആറ് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ പട്ടേല്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
മത്സരത്തിലൂടെ നാണക്കേടിന്റെ റെക്കോഡില്‍ ഇംഗ്ലണ്ടും ഭാഗമായിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഒന്നാം ഇന്നിങ്‌സ് സ്‌കോറെന്ന റെക്കോഡാണ് ഇംഗ്ലണ്ടിനേ തേടിയെത്തിയത്. വെറും 48.4 ഓവറാണ് ഇംഗ്ലണ്ടിന് ബാറ്റ് ചെയ്യാനായത്. ഈ റെക്കോഡില്‍ തലപ്പത്തുള്ളത് ബംഗ്ലാദേശാണ്. 2019ല്‍ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിനാണ് ബംഗ്ലാദേശിന് ഇന്ത്യക്കെതിരേ നേടാനായത്.

മൂന്നാം സ്ഥാനത്ത് പാകിസ്താനാണ്. 1987ല്‍ ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ 116 റണ്‍സാണ് പാകിസ്താന്‍ നേടിയത്. 1994ല്‍ അഹമ്മദാബാദില്‍ ശ്രീലങ്കയെ 119 റണ്‍സിനും ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. 1978ല്‍ ഓസ്‌ട്രേലിയയെ അവരുടെ തട്ടകമായ സിഡ്‌നിയില്‍ 131 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയെക്കാള്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അനുഭവസമ്പത്തുണ്ടെങ്കിലും മൊട്ടേറയില്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു.
രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തിയ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ട് പ്രതീക്ഷകളെ തകര്‍ത്തത്. 21.4 ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്താണ് അക്ഷറിന്റെ പ്രകടനം. പിച്ചിന്റെ സ്വഭാവം മനസിലാക്കി തുടക്കം മുതല്‍ അക്ഷറിന് അവസരം നല്‍കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തന്ത്രം വിജയിക്കുകയായിരുന്നു. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.
ഡോം സിബ്ലി,ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ നായകന്‍ ജോ റൂട്ടിനും (17) തിളങ്ങാനായില്ല. പ്രതീക്ഷ നല്‍കി ക്രീസില്‍ നിന്നിരുന്ന ബെന്‍ ഫോക്‌സിനെ (12) ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് അക്ഷര്‍ ഇംഗ്ലണ്ടിന്റെ പൂര്‍ണ പതനം ആഘോഷിച്ചത്. ഇന്ത്യ നാട്ടില്‍ കളിക്കുന്ന രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications