Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്നിങ്‌സിന്റെ തുടക്കം വിക്കറ്റോടെ, ചരിത്ര റെക്കോഡില്‍ ഇടം പിടിച്ച് അക്ഷര്‍ പട്ടേല്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ചരിത്ര നേട്ടങ്ങളാണ് ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ നേടിയെടുത്തിരിക്കുന്നത്. രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച അക്ഷര്‍ 18 വിക്കറ്റുകള്‍ കഴിഞ്ഞ നാല് ഇന്നിങ്‌സുകളില്‍ നിന്ന് നേടിക്കഴിഞ്ഞു. അവസാന മൂന്ന് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടിയുകയും ചെയ്തു.

ഇപ്പോഴിതാ ചരിത്ര നേട്ടത്തില്‍ അക്ഷറും പേര് ചേര്‍ത്തിരിക്കുകയാണ്. ഒരിന്നിങ്‌സ് ആരംഭിക്കുന്ന ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടുന്ന നാലാമത്തെ സ്പിന്നര്‍ എന്ന റെക്കോഡാണ് അക്ഷര്‍ സ്വന്തമാക്കിയത്. 1888ല്‍ ഓസ്‌ട്രേലിയക്കെതിരേ ബോബി പീലാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയത്. 1907ല്‍ ഇംഗ്ലണ്ടിനെതിരേ ബെര്‍ട്ട് വോഗ്്‌ലറും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലൂടെ ആര്‍ അശ്വിന്‍ ഈ റെക്കോഡിന്റെ ഭാഗമായപ്പോള്‍ മൂന്നാം ടെസ്റ്റിലൂടെ അക്ഷറും ഇതില്‍ പേര് ചേര്‍ത്തിരിക്കുകയാണ്.

indvseng3retest

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ സാക് ക്രോളിയെയാണ് അക്ഷര്‍ ആദ്യ പന്തില്‍ത്തന്നെ പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്രോളിയെ അക്ഷര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഡോം സിബ്ലി,ജോണി ബെയര്‍സ്‌റ്റോ,ജോ റൂട്ട്,ബെന്‍ ഫോക്‌സ് എന്നിവരെയും പുറത്താക്കിയാണ് അക്ഷര്‍ രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 15 ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് രണ്ടാം ഇന്നിങ്‌സില്‍ അദ്ദേഹം അഞ്ച് വിക്കറ്റ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 21.4 ഓവറില്‍ 38 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്.

തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതോടെ കൂടുതല്‍ തവണ തുടര്‍ച്ചയായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നവരില്‍ രണ്ടാം സ്ഥാനത്തെത്താനും അക്ഷറിനായി. ജവഗന്‍ ശ്രീനാഥ്,എല്‍ ശിവരാമകൃഷ്ണന്‍ എന്നിവരും ഈ റെക്കോഡില്‍ അക്ഷറിനൊപ്പമുണ്ട്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറായ ആര്‍ അശ്വിനും മികച്ച പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തില്‍ ഇന്ത്യ വിജയത്തിനരികെയാണ്. ഇന്ത്യ ജയിച്ചാല്‍ നാല് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്താന്‍ ഇന്ത്യക്കാവും. ഇതോടെ അവസാന ടെസ്റ്റ് സമനില പിടിച്ചാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്ക് സാധിക്കും.

Story first published: Friday, February 26, 2021, 8:52 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+