ടെസ്റ്റില്‍ കൂടുതല്‍ തവണ പരമ്പരയിലെ താരം, കോലിക്കും മുകളില്‍ അശ്വിന്‍, മുന്നിലുള്ളത് രണ്ട് പേര്‍ മാത്രം
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. നാല് മത്സരങ്ങളടങ്ങിയ പരമ്പര 3-1നാണ് ഇന്ത്യ വിജയിച്ചത്. നാലാം മത്സരത്തില്‍ ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. 32 വിക്കറ്റുകളുമായി ആര്‍ അശ്വിന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അക്ഷര്‍ പട്ടേല്‍ 27 വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ താരമായത് ആര്‍ അശ്വിനായിരുന്നു. ഇതോടെ റെക്കോഡ് നേട്ടത്തിലെത്താനും അദ്ദേഹത്തിനായി.
കൂടുതല്‍ തവണ ടെസ്റ്റില്‍ പരമ്പരയിലെ താരമാകുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡിലാണ് അശ്വിനെത്തിയത്. അശ്വിന്റെ കരിയറില്‍ ഇത് എട്ടാം തവണയാണ് ടെസ്റ്റില്‍ പരമ്പരയിലെ താരമാകുന്നത്. ഷെയ്ന്‍ വോണ്‍,ഇമ്രാന്‍ ഖാന്‍,സര്‍ ആര്‍ജെ ഹാഡ്‌ലി എന്നിവരും എട്ട് മാന്‍ ഓഫ് ദി സീരിയസുമായി അശ്വിനൊപ്പമുണ്ട്. രണ്ട് താരങ്ങളാണ് ഈ റെക്കോഡില്‍ അശ്വിന് മുന്നില്‍. 11 തവണ പരമ്പരയിലെ താരമായ മുത്തയ്യ മുരളീധരനും 9 തവണ കളിയിലെ താരമായ ജാക്‌സ് കാലിസും.

നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ തവണ പരമ്പരയിലെ താരമാകുന്ന രണ്ടാമത്തെ താരമാണ് അശ്വിന്‍. ഇന്ത്യയില്‍ അശ്വിന്‍ ഇത് ആറാം തവണയാണ് പരമ്പരയിലെ താരമാകുന്നത്. 8 തവണ പരമ്പരയിലെ താരമായ മുരളീധരനാണ് ഈ റെക്കോഡില്‍ അശ്വിന് മുന്നിലുള്ളത്. ജാക്‌സ് കാലിസും 6 തവണ നാട്ടില്‍ മാന്‍ ഓഫ് ദി സീരീസ് ആയിട്ടുണ്ട്.
മറ്റ് നിരവധി റെക്കോഡുകളും അശ്വിന്‍ ഈ ടെസ്റ്റ് പരമ്പരയിലൂടെ സ്വന്തമാക്കി. സഹീര്‍ ഖാനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്താനും അശ്വിനായി. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന്‍ കളിക്കുന്നത്. 2017ലാണ് അവസാനമായി അദ്ദേഹം ഇന്ത്യക്കായി പരിമിത ഓവര്‍ മത്സരം കളിച്ചത്.
മൂന്നാം ടെസ്റ്റിലൂടെ ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോഡ് സ്വന്തമാക്കാനും അശ്വിനായിരുന്നു. മുത്തയ്യ മുരളീധരന്‍ മാത്രമാണ് ഈ റെക്കോഡില്‍ അശ്വിന് മുന്നിലുള്ളത്. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ നിലവിലെ താരങ്ങളില്‍ കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയവരില്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ റെക്കോഡിനൊപ്പമെത്താനും അശ്വിനായി. ഇരുവരുടെയും പേരില്‍ 30 അഞ്ച് വിക്കറ്റ് പ്രകടനമാണ് ടെസ്റ്റിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications