Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'സ്പിന്നില്‍ കളി പഠിക്കണോ? അശ്വിന്‍ സാറിന്റെ ടൂട്ടോറിയലുണ്ട്'- ട്വീറ്റുമായി കൈഫ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ കൈയടി അര്‍ഹിക്കുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി ഇംഗ്ലണ്ടിനെ 134 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും അടിച്ചെടുത്തിരിക്കുകയാണ്. വിരാട് കോലിയുമായി 94 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ അശ്വിന്‍ 106 റണ്‍സുമായി രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോററായി.

ഓള്‍റൗണ്ട് പ്രകടനത്തോടെ ഇന്ത്യക്ക് കരുത്തായ അശ്വിനെ ഇപ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ആശംസ അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ട്വിറ്ററിലൂടെയാണ് അശ്വിന്റെ പ്രകടനത്തെ കൈഫ് അഭിനന്ദിച്ചത്. 'സ്പിന്‍ സൗഹൃദ പിച്ചില്‍ ബാറ്റിങ്ങും ബൗളിങ്ങും പഠിക്കാന്‍ ക്രാഷ് കോഴ്‌സ് പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?അശ്വിന്‍ സാറിനെ പരിചയപ്പെടൂ. ഇംഗ്ലീഷ്,ഹിന്ദി,തമിഴ് ഭാഷകളില്‍ ക്ലാസുകള്‍ ലഭിക്കും.ഈ പരമ്പരയ്ക്ക് ശേഷം പുതിയ ബാച്ച് ആരംഭിക്കും.ഒഴിവുകള്‍ പറയാതെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭിക്കും'-കൈഫ് ട്വിറ്ററില്‍ കുറിച്ചു.

rashwinandkaif

നിരവധി കമന്റുകളാണ് ഇതിനോടകം കൈഫിന് ട്വീറ്റിന് താഴെ എത്തിയിരിക്കുന്നത്. എതിര്‍ ടീമുകളെ ചെറിയ രീതിയില്‍ ട്രോളുകയും കൂടിയാണ് കൈഫ് ചെയ്തിരിക്കുന്നത്. പൊതുവേ അശ്വിന്‍ ഇന്ത്യന്‍ മൈതാനങ്ങളില്‍ മാത്രം തിളങ്ങുന്ന ബൗളറാണെന്ന അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ആ തെറ്റിദ്ധാരണ അശ്വിന്‍ മാറ്റി.

ഓസ്‌ട്രേലിയയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ അദ്ദേഹത്തിനായി. ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയതിന് പിന്നില്‍ അശ്വിന്റെ പങ്ക് വലുതാണ്. നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴും അശ്വിന്‍ മികവ് തുടര്‍ന്ന്. ഒന്നാം ടെസ്റ്റിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അശ്വിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ ഈ ക്ഷീണം രണ്ടാം ടെസ്റ്റിലൂടെ അശ്വിന്‍ മാറ്റി.

kaiftweet

ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റും സെഞ്ച്വറിയും നേടിയതോടെ നിരവധി റെക്കോഡുകളാണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടത്തിലെത്തുന്നത്. എട്ടാമനായി ഇറങ്ങി കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമാണ് അശ്വിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്താന്‍ എട്ടാമതിറങ്ങി ഒരു സെഞ്ച്വറി കൂടി അശ്വിന്‍ നേടിയാല്‍ മതി. നിലവില്‍ അഞ്ച് ടെസ്റ്റ് സെഞ്ച്വറി അശ്വിന്റെ പേരിലുണ്ട്.

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ റോറി ബേണ്‍സിന്റെ (25) വിക്കറ്റെടുക്കാനും അശ്വിനായി. മത്സരം നാളെ നാലാം ദിനത്തിലേക്ക് കടക്കവെ അശ്വിന്റെ ബൗളിങ് നിര്‍ണ്ണായകമാവും. സഹ സ്പിന്നര്‍ അക്ഷര്‍ പട്ടേലും മികച്ച പിന്തുണ നല്‍കുന്നുണ്ട്. മൂന്നാം ദിനത്തിന്റെ അവസാന സെക്ഷനില്‍ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റാണ് അക്ഷര്‍ വീഴ്ത്തിയത്.

Story first published: Monday, February 15, 2021, 20:24 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+