IND vs ENG T20: ഇന്ത്യന്‍ ടീമിലെ 'സൈലന്റ് ഹീറോയെ' വെളിപ്പെടുത്തി സഹീര്‍ ഖാന്‍
പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്,ടി20 പരമ്പരകള്‍ അവസാനിച്ചതിന് പിന്നാലെ നാളെ മുതല്‍ ഏകദിന ആവേശം എത്തുകയാണ്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ടീമായ ഇംഗ്ലണ്ടിനെ ടി20യില്‍ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇന്ത്യ ഇറങ്ങുന്നത്. മികച്ച താരനിരയെത്തന്നെ ഏകദിനത്തിലും അണിനിരത്തി കപ്പടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ടി20യില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിന് പിന്നില്‍ കോലിയേയും ഹര്‍ദിക്കിനെയും രോഹിതിനെയും ഭുവനേശ്വറേയുമെല്ലാം വാഴ്ത്തുമ്പോള്‍ എല്ലാവരും മറന്ന് പോയ ഒരു സൈലന്റ് ഹീറോ ടീമിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.
അത് മറ്റാരുമല്ല പേസര്‍ ശര്‍ദുല്‍ ഠാക്കൂര്‍ ആണെന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്. 'ഇന്ത്യന്‍ ടീമില്‍ ഒരുപാട് വലിയ താരങ്ങള്‍ ഉള്ളതിനാല്‍ നിങ്ങള്‍ ഓര്‍ക്കാതെ പോയ താരമാണ് ശര്‍ദുല്‍ ഠാക്കൂര്‍. അവന്‍ അവന്റെ ജോലി നിശബ്ദമായി ചെയ്യുന്നവനാണ്. ഏതൊരു സൂപ്പര്‍ താരത്തിനും ഒപ്പം പിടിക്കാന്‍ പറ്റുന്നതാണ് അവന്റെ കണക്കുകള്‍'-സഹീര്‍ ഖാന്‍ പറഞ്ഞു.

അഞ്ചാം ടി20യില്‍ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങ് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചെങ്കിലും നാലാമത്തെയും അഞ്ചാമത്തെയും മത്സരത്തില്‍ ടീമിന് വിജയം സമ്മാനിച്ചത് ശര്‍ദുലിന്റെ പ്രകടനമാണ്. നാലാം മത്സരത്തില്‍ തുടര്‍ച്ചയായ പന്തുകളില്‍ ബെന്‍സ്റ്റോക്‌സിനെയും ഓയിന്‍ മോര്‍ഗനെയും പുറത്താക്കിയാണ് ശര്‍ദുല്‍ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അവസാന ഓവറില്‍ ക്രിസ് ജോര്‍ദാനെയും അദ്ദേഹം പുറത്താക്കി.
അഞ്ചാം മത്സരത്തിലും മൂന്ന് വിക്കറ്റ് പ്രകടനം നടത്താന്‍ ശര്‍ദുല്‍ ഠാക്കൂറിനായി. ഡേവിഡ് മലാനെയും ജോണി ബെയര്‍സ്‌റ്റോയെയും ഒരേ ഓവറില്‍ പുറത്താക്കി മത്സരത്തിന്റെ ഗതി ഇന്ത്യക്കനുകൂലമാക്കിയത് ശര്‍ദുലായിരുന്നു. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമായി സമീപകാലംകൊണ്ട് ശര്‍ദുല്‍ ഠാക്കൂര്‍ മാറി.
'ഓസ്‌ട്രേലിയന്‍ പരമ്പര മുതല്‍ അവന്റെ ചിന്താഗതിയിലും ശരീര ഭാഷയിലും വലിയ വ്യത്യാസം തന്നെ കാണുന്നുണ്ട്. എന്താണോ അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അത് ചെയ്യാന്‍ അവന് സാധിക്കുന്നു. ഏത് സാഹചര്യത്തില്‍ കൊണ്ടിട്ടാലും അതിജീവിക്കാനുള്ള കഴിവ് അവനുണ്ട്'-സഹീര്‍ പറഞ്ഞു. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനം കല്‍പ്പിക്കുന്ന താരമാണ് ശര്‍ദുല്‍. നന്നായി സ്ലോ ബോള്‍ എറിയാന്‍ മിടുക്കുള്ള താരത്തിന് മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും കെല്‍പ്പുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications