Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: തോല്‍വിയിലും ചഹാലിന് നേട്ടം, ബുംറയെ മറികടന്നു, ഇനി ഇന്ത്യയുടെ ഒന്നാം നമ്പര്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ നാണംകെട്ട തോല്‍വിയാണ് ആതിഥേയരായ ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ടീമായ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യ ആറ് ബൗളര്‍മാരെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പ്ലേയിങ് 11ന്‍ പ്രഖ്യാപിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിങ് കരുത്തിനെ വീഴ്ത്താനായില്ല.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പരാജയപ്പെട്ടെങ്കിലും യുസ്‌വേന്ദ്ര ചഹാലിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ജസ്പ്രീത് ബുംറയെ മറികടന്ന് ഇന്ത്യയ്ക്കായി ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ വിക്കറ്റെന്ന റെക്കോഡാണ് ലെഗ് സ്പിന്നര്‍ ചഹാല്‍ നേടിയെടുത്തത്. 46 ടി20യില്‍ നിന്ന് 60 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

yuzvendrachahalt20

എന്നാല്‍ റണ്‍സ് വഴങ്ങാന്‍ താരത്തിന് യാതൊരു പിശുക്കുമില്ല. 8.36 ആണ് ചഹാലിന്റെ ഇക്കോണമി റേറ്റ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും ചഹാല്‍ നന്നായി തല്ലുവാങ്ങി. നാല് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്താണ് ചഹാല്‍ ഒരു വിക്കറ്റ് നേടിയത്. 11 ആയിരുന്നു താരത്തിന്റെ ഇക്കോണമി. 124 എന്ന സ്‌കോര്‍ പ്രതിരോധിക്കുമ്പോഴായിരുന്നു ചഹാലിന്റെ ഈ പ്രകടനം. ജോസ് ബട്‌ലറെയാണ് ചഹാല്‍ പുറത്താക്കിയത്.

ഐപിഎല്ലില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയുടെ താരമാണ് ചഹാല്‍.99 ഐപിഎല്ലില്‍ നിന്നായി 121 വിക്കറ്റുകളും ചഹാലിന്റെ പേരിലുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബുംറ 49 മത്സരത്തില്‍ നിന്ന് 59 വിക്കറ്റാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ വീഴ്ത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് നട്ടെല്ലായ ബുംറ 92 മത്സരത്തില്‍ നിന്ന് 109 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

2017ന് ശേഷം പരിമിത ഓവര്‍ കളിക്കാത്ത ആര്‍ അശ്വിനാണ് ഈ റെക്കോഡില്‍ മൂന്നാംസ്ഥാനത്തെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. 46 മത്സരത്തില്‍ നിന്ന് 52 വിക്കറ്റാണ് സീനിയര്‍ സ്പിന്നര്‍ വീഴ്ത്തിയത്. എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 6.98 എന്ന ഭേദപ്പെട്ട ഇക്കോണമിയും അശ്വിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഇപ്പോഴും സജീവമാണെങ്കിലും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണ് അശ്വിന്‍.

ഭുവനേശ്വര്‍ കുമാറാണ് നാലാം സ്ഥാനത്ത്. 44 ടി20യില്‍ നിന്നായി 41 വിക്കറ്റാണ് ഇന്ത്യന്‍ പേസറുടെ പേരിലുള്ളത്. 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.6 ആണ് ഇക്കോണമി. ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതില്‍ നല്ല പിശുക്കുകാട്ടുന്ന ബൗളറാണ് അദ്ദേഹം. 121 ഐപിഎല്ലില്‍ നിന്നായി 136 വിക്കറ്റാണ് ഭുവനേശ്വര്‍ കുമാറിന്റെ പേരിലുള്ളത്.

Story first published: Saturday, March 13, 2021, 9:12 [IST]
Other articles published on Mar 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+