For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG T20: സിക്‌സര്‍ റെക്കോഡില്‍ തലപ്പത്തെത്താന്‍ രാഹുല്‍, പിന്നാലെ രോഹിതും കോലിയും

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇനി പരിമിത ഓവര്‍ പരമ്പരയാണ് നടക്കാനുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ആദ്യം നടക്കാനുള്ളത്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും. ടി20 പരമ്പരയില്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള തകര്‍പ്പന്‍ നിരയാണ് ഇംഗ്ലണ്ടിന്റേത്. ഇംഗ്ലണ്ടിനെതിരേ ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണ്? ടോപ് ഫൈവ് ഇതാ.


തലപ്പത്ത് റെയ്‌നയും യുവരാജും

തലപ്പത്ത് റെയ്‌നയും യുവരാജും

മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയും യുവരാജ് സിങ്ങുമാണ് ഇംഗ്ലണ്ടിനെതിരേ ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടിയത്. രണ്ട് പേരും 15 സിക്‌സര്‍ വീതമാണ് നേടിയത്. ഇരുവരും വിരമിച്ച താരങ്ങളാണ്. ടി20 സ്‌പെഷ്യലിസ്റ്റായ റെയ്‌ന 78 ടി20യില്‍ ഇന്ത്യക്കായി കളിച്ചു. 1604 റണ്‍സ് നേടിയ അദ്ദേഹം 145 ഫോറും 58 സിക്‌സും ഇന്ത്യക്കായി നേടി.

തലപ്പത്ത് റെയ്‌നയും യുവരാജും

ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് യുവരാജ്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ 6 പന്തും യുവി സിക്‌സര്‍ പറത്തിയിട്ടുണ്ട്. ഇന്ത്യക്കായി 58 ടി20യില്‍ നിന്ന് 1177 റണ്‍സാണ് അദ്ദേഹം നേടിയത്. 77 ഫോറും 74 സിക്‌സും യുവി നേടിയിട്ടുണ്ട്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ടോപ് ഓഡര്‍ താരം കെ എല്‍ രാഹുലാണ് നിലവില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഈ റെക്കോഡില്‍ മുന്നിലുള്ളത്. 10 സിക്‌സാണ് ഇംഗ്ലണ്ടിനെതിരായ ടി20യില്‍ രാഹുല്‍ നേടിയത്. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവറില്‍ മാത്രമാണ് രാഹുലിന് സ്ഥാനം. ഇന്ത്യക്കായി 44 ടി20യില്‍ നിന്നായി 1542 റണ്‍സാണ് രാഹുല്‍ നേടിയത്. 44.06 എന്ന മികച്ച ശരാശരിയും 144.92 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്കറേറ്റും രാഹുലിന്റെ പേരിലുണ്ട്. 136 ഫോറും 63 സിക്‌സും രാഹുല്‍ ഇന്ത്യക്കായി ടി20യില്‍ നേടി. പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാണ് രാഹുല്‍.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ പരിമിത ഓവറിലെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ 8 സിക്‌സാണ് ഇംഗ്ലണ്ടിനെതിരേ ടി20യില്‍ നേടിയത്. ഓപ്പണറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിര സാന്നിധ്യമാണ് രോഹിത്. ഇന്ത്യക്കായി 108 ടി20കളില്‍ നിന്ന് 32.24 ശരാശരിയില്‍ 2773 റണ്‍സാണ് രാഹുല്‍ നേടിയത്. 138.79 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 245 ഫോറും 127 സിക്‌സും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. മുംബൈ ഇന്ത്യന്‍സിന് 5 ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലി 7 സിക്‌സാണ് ഇംഗ്ലണ്ടിനെതിരേ ടി20യില്‍ നേടിയത്. 84 ടി20കള്‍ ഇന്ത്യക്കായി കളിച്ച കോലി 50.48 ശരാശരിയില്‍ 2928 റണ്‍സ് നേടിയിട്ടുണ്ട്. 138.44 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 265 ഫോറും 81 സിക്‌സും കോലി പറത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് അദ്ദേഹം.

Story first published: Tuesday, March 9, 2021, 15:23 [IST]
Other articles published on Mar 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+