IND vs ENG T20: കോലിക്ക് എന്തുപറ്റി? പ്രതാപകാലം തീര്‍ന്നു, കണക്കുകളറിയാം
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വിരാട് കോലി പരാജയപ്പെട്ടു. ഒരു കാലത്ത് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന കോലിക്ക് പഴയ പ്രതാപത്തിലേക്ക് എത്താനാവുന്നില്ല. ബാറ്റിങ്ങില്‍ താളം കണ്ടെത്താനാവാത്തതാണ് പ്രധാന പ്രശ്‌നം. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ കോലിയുടെ മോശം ഫോം ആശങ്ക സൃഷ്ടിക്കുന്നതാണ്. കോലിയുടെ സമീപകാലത്തെ പ്രകടന കണക്കുകള്‍ പരിശോധിക്കാം.

അവസാന രണ്ട് ടി20യും തോറ്റു
അവസാനമായി ഇന്ത്യ കളിച്ച 11 ടി20യില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കോലിക്കായി. ന്യൂസീലന്‍ഡില്‍ അഞ്ച് മത്സര ടി20 പരമ്പര തൂത്തുവാരാന്‍ കോലിക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാനമായി കളിച്ച രണ്ട് ടി20 മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരവും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യുമാണ് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തോറ്റത്.

കൂടുതല്‍ ഡെക്കായ ഇന്ത്യന്‍ ക്യാപ്റ്റന്‍
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും അക്കൗണ്ട് തുറക്കാനാവാതെയാണ് കോലി പുറത്തായത്. അഞ്ച് പന്തുകള്‍ നേരിട്ട കോലിയെ ആദില്‍ റഷീദ് സ്പിന്‍ കെണിയില്‍ പെടുത്തുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ക്യാപ്റ്റനെന്ന നാണംകെട്ട റെക്കോഡും കോലിയെ തേടിയെത്തി. മൂന്ന് ഫോര്‍മാറ്റിലുമായി ഇത് 14ാം തവണയാണ് കോലി പൂജ്യത്തിന് മടങ്ങുന്നത്.
രണ്ടാം സ്ഥാനത്തുള്ള സൗരവ് ഗാംഗുലി 13 തവണയും ഡക്കിന് പുറത്തായിട്ടുണ്ട്. എംഎസ് ധോണി 11 തവണയാണ് പൂജ്യത്തിന് പുറത്തായത്. അവസാന അഞ്ച് ഇന്നിങ്‌സില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായ കോലിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഡക്ക് കൂടിയാണിത്.

ടി20 ലോകകപ്പ് കോലിക്ക് നിര്‍ണ്ണായകം
ഇത്തവണത്തെ ഐപിഎല്ലും ടി20 ലോകകപ്പും കോലിയുടെ ക്യാപ്റ്റന്‍സിയില്‍ നിര്‍ണ്ണായകമാവും. ഇതുവരെ ആര്‍സിബിയെ കിരീടത്തിലെത്തിക്കാന്‍ കോലിക്കായിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഒരു ഐസിസി കിരീടം പോലും കോലിക്കില്ല. അതിനാല്‍ ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ്. ടി20 ലോകകപ്പും നേടാനായില്ലെങ്കില്‍ കോലിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications