Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി യോജിക്കില്ല, കോലി തുടരണം, കാരണം വ്യക്തമാക്കി ലക്ഷ്മണ്‍

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര പുരോഗമിക്കവെ ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മക്ക് വിശ്രമം നല്‍കിയതിനെതിരേ വിമര്‍ശനം ശക്തമാകുന്നുണ്ട്. അമിത മത്സരഭാരം ആരോപിച്ചാണ് രോഹിതിന് വിശ്രമം നല്‍കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. അഞ്ച് മത്സര ടി20 പരമ്പര നിലവില്‍ 1-1 എന്ന തുല്യനിലയിലാണ്.

ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണമെന്ന തരത്തില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. വിരാട് കോലിയാണ് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്‍. ടി20യില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണമെന്നതാണ് പ്രധാന ആവിശ്യം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ അഞ്ച് തവണ ചാമ്പ്യന്മാരാക്കാന്‍ രോഹിതിന് സാധിച്ചപ്പോള്‍ ആര്‍സിബിക്ക് ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല. ഇപ്പോഴിതാ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി സംവിധാനം ഇന്ത്യക്ക് യോജിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു.

kohliandvvslaxman

'ക്യാപ്റ്റന്‍സി ഒരു ഭാരമായി തോന്നാത്തിടത്തോളം അത് അവന്റെ ബാറ്റിങ്ങിനെ ബാധിക്കാതെ ആസ്വദിക്കാന്‍ കഴിയുന്നിടത്തോളം മുന്നോട്ട് പോകണമെന്നാണ് എനിക്ക് തോന്നുന്നത്. വിരാട് അങ്ങനെയാണ്. മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും സജീവമായ താരമായതിനാലാണ് മൂന്ന് ഫോര്‍മാറ്റിലും അവന്‍ തന്നെ ക്യാപ്റ്റനായിരിക്കുന്നത്. ഇംഗ്ലണ്ടില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി സാധ്യമാണ്. കാരണം ജോ റൂട്ട് പരിമിത ഓവറിലെ സ്ഥിര സാന്നിധ്യമല്ല,ഓയിന്‍ മോര്‍ഗന്‍ ടെസ്റ്റിലും കളിക്കുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഏറ്റവും മികച്ച താരമാണ് ക്യാപ്റ്റനെങ്കില്‍ അവന്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവണം'-ലക്ഷ്മണ്‍ പറഞ്ഞു.

അവസാനം കളിച്ച 10 ടി20കളില്‍ 8 മത്സരത്തിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ കിരീടമില്ലാത്തതിന്റെ പേരിലാണ് കൂടുതല്‍ വിമര്‍ശനം കോലിക്കെതിരേ ഉയരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലി. നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലും കോലിയാണ്. അതിനാല്‍ കോലി കളിക്കുന്നിടത്തോളം സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യന്‍ ടീമില്‍ നടപ്പിലാക്കാന്‍ സാധ്യത വളരെ കുറവാണ്.

മോശം ഫോമിലായിരുന്ന കോലി ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പുറത്താവാതെ 73 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് എത്തിച്ചത് കോലിയായിരുന്നു. അന്താരാഷ്ട്ര ടി20യില്‍ 3000 റണ്‍സും കോലി പൂര്‍ത്തിയാക്കി.

Story first published: Monday, March 15, 2021, 14:32 [IST]
Other articles published on Mar 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+