മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മിലുള്ള പ്രകടനങ്ങളുടെ കണക്ക് നിരത്തി പല തരത്തിലുള്ള തര്‍ക്കങ്ങളും ആരാധകര്‍ തമ്മില്‍ ഉണ്ടാവാറുണ്ട്. ബാറ്റിങ് ശൈലിയില്‍ സച്ചിന് ശേഷം ലോക ക്രിക്കറ്റിലെ കോലിയോളം സ്വാധീനിക്കാന്‍ സാധിച്ചിട്ടുള്ള മറ്റൊരു താരവുമില്ലെന്ന് പറയാം. ഇരുവരില്‍ ആരാണ് ഏറ്റവും മികച്ചവനെന്ന ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസമാണ്. ഇപ്പോഴിതാ സച്ചിനും കോലിയും തമ്മില്‍ ഒരു സാമ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
'വിരാട് കോലിയുടെ കാലത്ത് മത്സരം അവസാനിക്കുന്നത് വരെ മിക്ക മത്സരങ്ങളിലും കോലി ക്രീസില്‍ ഉണ്ടാവും. ഏത് ഫോര്‍മാറ്റിലായാലും അത് അങ്ങനെയാണ്. അതാണ് അവിന്റെ ബാറ്റിങ്ങിന്റെ സവിശേഷത. അജയ് ജഡേജ പറഞ്ഞതുപോലെ റിഷഭും ഇഷാനുമെല്ലാം കോലിയെ കണ്ട് പഠിക്കണം. തങ്ങളുടേതായ ദിവസം പുറത്താകാതെ ഇരിക്കാന്‍ നോക്കണം. അതായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചെയ്തിരുന്നത്'-സെവാഗ് പറഞ്ഞു.

തന്റേതായ ദിവസം ക്രീസില്‍ നിന്ന് ടീമിന്റെ ജയം ഉറപ്പാക്കുന്ന താരമാണ് കോലി. റണ്‍സ് പിന്തുടരുമ്പോള്‍ കോലിക്ക് സവിശേഷ മികവ് തന്നെയുണ്ട്. ഇക്കാര്യത്തില്‍ സച്ചിനെക്കാള്‍ ഒരുപടി മുന്നില്‍ കോലി തന്നെയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ 49 പന്തില്‍ 73 റണ്‍സുമായി കോലി പുറത്താവാതെ നിന്നു. സിക്‌സറിലൂടെയാണ് അദ്ദേഹം മത്സരം ഫിനിഷ് ചെയ്തത്. 81 ടി20 ഇന്നിങ്‌സില്‍ നിന്ന് 22 തവണ കോലി പുറത്താവാതെ നിന്നിട്ടുണ്ട്. ഇത് തന്നെ കോലിയുടെ മികവ് എന്തെന്ന് എടുത്തുകാട്ടുന്നു.
സച്ചിനൊപ്പം കളിച്ചപ്പോഴുള്ള അനുഭവവും സെവാഗ് പങ്കുവെച്ചു. ' ഇന്ന് നിന്റെ ദിവസമാണെങ്കില്‍ നിങ്ങള്‍ക്ക് സാധിക്കാവുന്നിടത്തോളം സമയം കളിക്കുക. പുറത്താവാതെ സ്‌കോര്‍ നേടാന്‍ ശ്രമിക്കുക. കാരണം നാളത്തെ ദിവസം നിനക്ക് എങ്ങനെയായിരിക്കുമെന്ന് പറയാന്‍ ആവില്ല.സച്ചിനുമായി ഓപ്പണിങ് ഇറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.'-സെവാഗ് പറഞ്ഞു.
കഴിയുന്നിടത്തോളം നോട്ടൗട്ട് ആവാന്‍ ശ്രമിക്കുക. പന്ത് ക്രീസില്‍ എത്തിയ ആദ്യ ഓവറില്‍ത്തന്നെ സിക്‌സും ഫോറും നേടി. എന്നാല്‍ സ്‌ട്രൈക്ക് കൈമാറായി മോശം ബോളിനായി കാത്തിരുന്നെങ്കില്‍ മത്സരം നേരത്തെ അവസാനിപ്പിക്കാമായിരുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.