Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോലിയേയും ആ നിയമത്തിന് വിധേയനാക്കൂ', രോഹിതിന് വിശ്രമം നല്‍കിയതിനെ വിമര്‍ശിച്ച് സെവാഗ്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് നടക്കാനിരിക്കെ ഏവരും ഒറ്റുനോക്കുന്നത് രോഹിത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ്. ആദ്യ മത്സരത്തില്‍ രോഹിതിന് വിശ്രമം അനുവദിച്ചിരുന്നു. അമിത മത്സരഭാരത്തിന്റെ പേരിലാണ് രോഹിതിന് വിശ്രമം നല്‍കിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ എട്ട് വിക്കറ്റിന് ഇന്ത്യക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ രോഹിതിനെ പുറത്തിരുത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

സെവാഗ്

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും രോഹിതിന് വിശ്രമം നല്‍കിയപോലെ വിരാട് കോലിക്കും വിശ്രമം നല്‍കണമെന്നാണ് സെവാഗ് വിമര്‍ശന രൂപേണ പറഞ്ഞത്.'രോഹിത് ശര്‍മക്ക് ഒന്ന് രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ നിയമം വിരാട് കോലിക്കും ബാധകമാക്കാന്‍ തയ്യാറാണോ. കോലി ഞാന്‍ ഒന്നോ രണ്ടോ മത്സരത്തില്‍ വിശ്രമം എടുക്കുകയാണെന്ന് പറയുമെന്ന് എനിക്ക് തോന്നുന്നില്ല. കോലി സ്വന്തമായി ഇടവേളയെടുത്തതായി ഞാന്‍ ഓര്‍ക്കുന്നില്ല. നായകന്‍ വിശ്രമം എടുക്കുന്നില്ലെങ്കില്‍ ടീമിലെ മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് വിശ്രമം നല്‍കുക? താരങ്ങള്‍ക്കനുസരിച്ചാണ് ഈ നിയമം'-സെവാഗ് പറഞ്ഞു.

കോലി

രോഹിതിന്റെ അഭാവം ഒന്നാം മത്സരത്തില്‍ പ്രകടമായിരുന്നു. ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിതിന് ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുള്ള താരമാണ്. ടി20യില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. നേരത്തെ രോഹിതും രാഹുലും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് കോലി തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ രോഹിതിന് പകരം ശിഖാര്‍ ധവാന്‍ ടീമിലേക്ക് എത്തുകയായിരുന്നു.

രോഹിത്

'നാല് ടെസ്റ്റുകളും കളിച്ച രോഹിത് ഫോമിലുമാണ്. ടെസ്റ്റില്‍ മികച്ച പ്രകടനവും അവന്‍ കാഴ്ചവെച്ചിരുന്നു. അതിനാല്‍ അവന്‍ ടി20യില്‍ കളിക്കാന്‍ കാത്തിരിക്കണം. ടെസ്റ്റ് ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് തങ്ങളുടേതായ ശൈലിയില്‍ കളിക്കുന്നതിന് പരിമിതിയുണ്ട്. വെള്ളബോള്‍ ക്രിക്കറ്റ് വരുമ്പോള്‍ താരങ്ങള്‍ ചിന്തിക്കാറ് തങ്ങളുടെ ശൈലി കാട്ടാനും കൂടുതല്‍ ഫ്രീയായി ബാറ്റ് ചെയ്യാമെന്നുമാണ്. സിക്‌സുകളും ബൗണ്ടറികളും നേടി സ്വയം ആസ്വദിക്കാനും കാണികളെ ആസ്വദിപ്പിക്കാനുമാണ് അവര്‍ ചിന്തിക്കുന്നത്'-സെവാഗ് പറഞ്ഞു.

രോഹിത്

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം മത്സരത്തിലും രോഹിത് ടീമിലുണ്ടാവില്ല. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഇതിന് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കാനുണ്ട്. അതിന് ശേഷം ഐപിഎല്ലും ആരംഭിക്കും. അതിനാല്‍ രോഹിതിന് ജോലിഭാരം കൂടുതലാകും. അത് മുന്നില്‍ക്കണ്ടാണ് ആദ്യ രണ്ട് ടി20യില്‍ നിന്നും വിശ്രമം നല്‍കുന്നതെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ രോഹിതിന്റെ അഭാവത്തിനെതിരേ ഇതിനോടകം വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

Story first published: Sunday, March 14, 2021, 9:32 [IST]
Other articles published on Mar 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+