For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇഷാന്‍ കിഷന്‍ ഭയമില്ലാത്ത ആക്രമണകാരി- പ്രശംസിച്ച് വീരേന്ദര്‍ സെവാഗ്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നീ രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് ഇന്ത്യ അവസരം നല്‍കിയിരുന്നു. ഇതില്‍ ഓപ്പണര്‍ റോളിലെത്തിയ ഇഷാന്‍ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയെന്ന് പറയാം. 32 പന്തുകള്‍ നേരിട്ട് 56 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്.

ഇപ്പോഴിതാ ഇഷാന്റെ ബാറ്റിങ് പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇഷാന്‍ ധോണിയുടെ കരിയറിനെ അനുസ്മരിപ്പിക്കുന്നുവെന്നും ഭയമില്ലാതെ ആക്രമിക്കാന്‍ ശേഷിയുള്ള താരവുമാണെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്റെ പ്രതികരണം.

'ഒരു യുവ ജാര്‍ഖണ്ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ബാറ്റിങ് ഓഡറില്‍ പ്രൊമോഷന്‍ നല്‍കിയപ്പോള്‍ അവന്‍ അവന്റെ പ്രതിഭ തെളിയിച്ചു. ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്. ഭയമില്ലാതെ ആക്രമിക്കുന്ന ഇഷാന്‍ കിഷന്റെ ബാറ്റിങ് ഇഷ്ടപ്പെട്ടു'-സെവാഗ് കുറിച്ചു. നേരത്തെ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെയാണ് എം എസ് ധോണി ക്രിക്കറ്റിലേക്കെത്തുന്നത്. മധ്യനിരയില്‍ നിന്ന് ടോപ് ഓഡറിലേക്ക് ധോണിയെ കയറ്റിവിട്ട ഗാംഗുലിയുടെ തീരുമാനമാണ് ധോണിയെന്ന പ്രതിഭയുടെ കരിയറില്‍ വഴിത്തിരിവായത്.

ishankishan-virendersehwag

അതുപോലെ തന്നെയാണ് ഇപ്പോള്‍ ഇഷാന്റെ കരിയറിലും സംഭവിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറായ ഇഷാന്‍ ശിഖാര്‍ ധവാന് പകരക്കാരനായാണ് ഓപ്പണര്‍ റോളിലെത്തിയത്. ഏത് ബൗളറെയും കടന്നാക്രമിക്കുന്ന ശൈലിയാണ് ഇഷാന്റേത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ആയ അദ്ദേഹം സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ അഞ്ച് ഫോറും നാല് സിക്‌സുമാണ് ഇഷാന്‍ കിഷന്‍ പറത്തിയത്.

മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലാണ് ഇഷാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി തിളങ്ങുന്ന താരത്തെ മുംബൈ ഇന്ത്യന്‍സാണ് മികച്ചൊരു താരമായി വളര്‍ത്തിയത്. അവസാന സീസണിലെ ഐപിഎല്ലിലും മുംബൈക്കൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ ഇഷാന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഇനിയുള്ള മത്സരങ്ങളില്‍ ഇഷാന് സ്ഥാനം ഉണ്ടാകുമോയെന്ന് കണ്ടറിയണം. രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ ആര് പുറത്തിരിക്കേണ്ടി വരുമെന്നത് വലിയ ചോദ്യമാണ്.

ടി20 ലോകകപ്പ് വരാനിരിക്കെ ഇഷാന് ലഭിച്ചിരിക്കുന്നത് വളരെ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ്. ഇംഗ്ലണ്ട് പരമ്പരയിലും ഐപിഎല്ലിലും തിളങ്ങാനായാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാനും ഇടം ഉറപ്പാണ്. ഇഷാന്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നതിനാല്‍ റിഷഭ് പന്തിനും ബാറ്റിങ്ങില്‍ തിളങ്ങേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

Story first published: Monday, March 15, 2021, 11:16 [IST]
Other articles published on Mar 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+