For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG T20: എന്തുകൊണ്ട് 16ാം ഓവറില്‍ കളം വിട്ടു? കാരണം തുറന്ന് പറഞ്ഞ് വിരാട് കോലി

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20യില്‍ അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് ഇന്ത്യ 8 റണ്‍സിന്റെ വിജയം നേടിയത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനെയും ഓയിന്‍ മോര്‍ഗനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ശര്‍ദുല്‍ ഠാക്കൂറാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മത്സരത്തിന്റെ 16ാം ഓവറ് മുതല്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. വിരാട് കോലി 16ാം ഓവറില്‍ മൈതാനം വിട്ടതോടെയാണ് രോഹിത് നായകസ്ഥാനം ഏറ്റെടുത്തത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് 16ാം ഓവറില്‍ കളം വിട്ടതെന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നായകന്‍ വിരാട് കോലി. 'പന്തിന്റെ പിറകെ ഓടുകയും ഡൈവ് അടിക്കുകയും ചെയ്തിരുന്നു. പിന്നീട് തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളിലേക്ക് ഫീല്‍ഡ് ചെയ്യാനെത്തിയതോടെ ശരീരത്തിന്റെ താപനില പെട്ടെന്ന് കുറയുന്നതുപോലെ തോന്നി. പരിക്കേല്‍ക്കാനുള്ള സാധ്യത തോന്നിയതിനാലാണ് മൈതാനം വിട്ടത്. കാര്യമായ പ്രശ്‌നം ഇപ്പോഴില്ല. മൈതാനം വിടാന്‍ തീരുമാനിച്ചത് ശരിയായ തീരുമാനമാണെന്നാണ് കരുതുന്നത്. കാരണം കുറച്ച് സമയം കൂടി ഓടിയിരുന്നെങ്കില്‍ കൂടുതല്‍ പ്രശ്‌നമായേനെ. കാരണം വളരെ പ്രധാനപ്പെട്ട മത്സരമാണ് അടുത്തത് വരാനുള്ളത്'-കോലി പറഞ്ഞു.

kohli

കോലി മൈതാനം വിടുമ്പോള്‍ കളി ഇംഗ്ലണ്ടിന്റെ കൈകളിലായിരുന്നു. ബെന്‍ സ്‌റ്റോക്‌സും ഓയിന്‍ മോര്‍ഗനും ക്രീസില്‍ നില്‍ക്കുന്നതിനാല്‍ത്തന്നെ വിജയം ഇംഗ്ലണ്ട് എത്തിപ്പിടിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ 17ാം ഓവറില്‍ ശര്‍ദുല്‍ ഠാക്കൂറിനെ പന്തേല്‍പ്പിച്ച രോഹിതിന്റെ തീരുമാനം മത്സര ഫലത്തെ മാറ്റി മറിച്ചു. ബെന്‍ സ്റ്റോക്‌സിനെയും മോര്‍ഗനും തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ശര്‍ദുല്‍ മത്സരം ഇന്ത്യക്ക് അനുകൂലമായി.

ഹര്‍ദിക് പാണ്ഡ്യയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും പ്രകടനവും ഇന്ത്യക്ക് കരുത്തായി. ഹര്‍ദിക് നാല് ഓവര്‍ എറിഞ്ഞ് വെറും 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയപ്പോഴും സമ്മര്‍ദ്ദമില്ലാതെ ബാറ്റുവീശിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി. സിക്‌സര്‍ പറത്തി തുടങ്ങിയ സൂര്യയുടെ ബാറ്റിങ്ങിനെയും കോലി പ്രശംസിച്ചു.

'പ്രത്യേക അഭിനന്ദനം സൂര്യ ആദ്യ മത്സരത്തില്‍ത്തന്നെ നേടിയെടുത്തു. വളരെ മനോഹരമായാണ് അവന്‍ ബാറ്റ് ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്. ഇഷാനെപ്പോലെ തന്നെയാണ്. ഐപിഎല്ലില്‍ ലോകോത്തര ബൗളര്‍മാരെ നേരിട്ടിട്ടുള്ളതിനാല്‍ ഇരുവര്‍ക്കും ഭയമില്ല. അതാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ അവരെ സഹായിക്കുന്നത്. ഇരുവരും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു'-കോലി പറഞ്ഞു.

Story first published: Friday, March 19, 2021, 12:14 [IST]
Other articles published on Mar 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+