Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: രോഹിത് ശര്‍മയെ എന്തുകൊണ്ട് ഒഴിവാക്കി? കാരണം അറിയാം

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത് രോഹിത് ശര്‍മയുടെ അഭാവമാണ്. ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റും വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിതും കെ എല്‍ രാഹുലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് മത്സര തലേന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞിരുന്നു. എന്നാല്‍ മത്സരദിവസം രോഹിത് ടീമില്‍ ഉണ്ടാകില്ലെന്ന് കോലി വ്യക്തമാക്കുകയായിരുന്നു.

പെട്ടെന്ന് രോഹിതിനെ ഒഴിവാക്കാനുള്ള കാരണം അന്വേഷിച്ച് നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ തോല്‍ക്കുകകൂടി ചെയ്തതോടെ രോഹിതിന്റെ അഭാവത്തെക്കുറിച്ച് വലിയ ചോദ്യം ഉയര്‍ന്നു. എന്നാല്‍ രോഹിത് സ്വന്തം താല്‍പര്യപ്രകാരം രണ്ട് മത്സരത്തില്‍ വിശ്രമം ആവിശ്യപ്പെട്ടതാണെന്നാണ് വിവരം.

rohitsharmapractice

തുടര്‍ച്ചയായി മത്സരം കളിക്കുന്നതിനാലാണ് രോഹിത് രണ്ട് മത്സരത്തില്‍ വിശ്രമം ആവിശ്യപ്പെട്ടതെന്നാണ് വിവരം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് മത്സരത്തിലും രോഹിത് കളിച്ചിരുന്നു. അതിനാലാണ് ആദ്യ രണ്ട് ടി20യില്‍ നിന്നും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. അഞ്ച് മത്സര ടി20 പരമ്പരയ്ക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കാനുണ്ട്.

ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് ചെറിയ ഇടവേളയ്ക്കുള്ളില്‍ ഐപിഎല്ലും ആരംഭിക്കും. ഇംഗ്ലണ്ട് പരമ്പര മാര്‍ച്ച് 30ന് അവസാനിക്കുമ്പോള്‍ ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ ടി20 ലോകകപ്പും നടക്കാനുണ്ട്. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിതിന് തുടര്‍ച്ചയായ മത്സരങ്ങള്‍ മൂലം പരിക്കേറ്റാല്‍ ലോകകപ്പിലത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. അതിനാല്‍ ആവിശ്യത്തിന് വിശ്രമം അനുവദിക്കാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ പരിക്കിനെത്തുടര്‍ന്ന് രോഹിത് കളിച്ചിരുന്നില്ല. ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായ രോഹിതിന്റെ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിതിന്റെ അഭാവം ആദ്യ ടി20യില്‍ നിറഞ്ഞ് നിന്നിരുന്നു. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയതോടെ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്.

രണ്ടാം മത്സരത്തിലും രോഹിത് കളിക്കുന്നില്ല. ശിഖര്‍ ധവാന്‍-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് തന്നെയാവും രണ്ടാം മത്സരത്തിലും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.അഞ്ച് മത്സരങ്ങള്‍ക്കും അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദി.

Story first published: Saturday, March 13, 2021, 11:29 [IST]
Other articles published on Mar 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+