Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: മറുപടി പറയാന്‍ ഇന്ത്യ, ജയം തുടരാന്‍ ഇംഗ്ലണ്ട്, ഇന്ത്യന്‍ നിരയില്‍ മാറ്റം ഉറപ്പ്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ വൈകീട്ട് 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. അതിനാല്‍ത്തന്നെ ആതിഥേയര്‍ക്കെതിരേ വലിയ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താം. എന്നാല്‍ നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തുക ഇന്ത്യക്ക് കടുത്ത വെല്ലുവിളി തന്നെയാണ്.

ഇന്ത്യന്‍ നിരയില്‍ മാറ്റത്തിന് സാധ്യത

ഇന്ത്യന്‍ നിരയില്‍ മാറ്റത്തിന് സാധ്യത

ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഇന്ത്യ മാറ്റം വരുത്താനുള്ള സാധ്യത കൂടുതലാണ്. അക്ഷര്‍ പട്ടേലിന് പകരം സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് വിവരം. ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് അരങ്ങേറുമെന്നായിരുന്നു വിവരമെങ്കിലും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ അദ്ദേഹത്തിന് അരങ്ങേറ്റത്തിന് അവസരം ഒരുങ്ങിയേക്കും.

മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും ഉള്‍പ്പെടെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയും പന്തെറിയുന്നതിനാല്‍ മൂന്നാം സ്പിന്നറായ അക്ഷറിന് സ്ഥാനം നഷ്ടപ്പെടും. ടി നടരാജന്‍ തിരിച്ചെത്താന്‍ വൈകുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍,ശര്‍ദുല്‍ ഠാക്കൂര്‍ കൂട്ടുകെട്ട് തന്നെ തുടര്‍ന്നേക്കും.

കരുത്തോടെ ഇംഗ്ലണ്ട്

കരുത്തോടെ ഇംഗ്ലണ്ട്

നിലവിലെ നമ്പര്‍ വണ്‍ ടി20 ടീമായ ഇംഗ്ലണ്ട് അതിനൊത്ത പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഓപ്പണിങ്ങില്‍ ജേസന്‍ റോയിയും ജോസ് ബട്‌ലറും തല്ലിത്തകര്‍ക്കാന്‍ ഉള്ളപ്പോള്‍ മൂന്നാം നമ്പറില്‍ നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ ഡേവിഡ് മലാനും ഇംഗ്ലണ്ടിനുണ്ട്. ഓയിന്‍ മോര്‍ഗന്‍,ബെന്‍ സ്‌റ്റോക്‌സ്,സാം കറാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിരയും ഇന്ത്യന്‍ ബൗളര്‍മാരുടെ ഉറക്കം കെടുത്തും.

ജോഫ്രാ ആര്‍ച്ചര്‍,ക്രിസ് ജോര്‍ദാന്‍,മാര്‍ക്ക് വുഡ് പേസ് നിര ടീമില്‍ തുടര്‍ന്നേക്കും. സ്പിന്‍ കരുത്ത് പകരാന്‍ ആദില്‍ റഷീദും ഇംഗ്ലണ്ട് നിരയിലുണ്ട്. ടി20 ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ പരമ്പര നേടാനായാല്‍ ഇംഗ്ലണ്ടിനത് വലിയ ആത്മവിശ്വാസമാവും.

കോലിക്ക് തിരിച്ചുവരണം

കോലിക്ക് തിരിച്ചുവരണം

മോശം ഫോമിലുള്ള വിരാട് കോലിക്ക് ബാറ്റിങ്ങില്‍ ഫോം കണ്ടെത്തി തിരിച്ചെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. കോലി അവസാന അഞ്ച് ഇന്നിങ്‌സില്‍ മൂന്ന് തവണയാണ് പൂജ്യത്തിന് പുറത്തായത്. മൂന്നക്കം കണ്ടിട്ട ഒരു വര്‍ഷം പിന്നിട്ട കോലിക്ക് വിമര്‍ശകരുടെ വായടപ്പിക്കാന്‍ തകര്‍പ്പന്‍ പ്രകടനം നിര്‍ണ്ണായകമാണ്. രണ്ടാം മത്സരത്തിലും രോഹിത് ശര്‍മ ഇല്ലാത്തത് ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് കടുത്ത പ്രതിസന്ധി ഉയര്‍ത്തും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ: ശിഖര്‍ ധവാന്‍,കെ എല്‍ രാഹുല്‍,വിരാട് കോലി,ശ്രേയസ് അയ്യര്‍,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ,വാഷിങ്ടണ്‍ സുന്ദര്‍,ശര്‍ദുല്‍ ഠാക്കൂര്‍,ഭുവനേശ്വര്‍ കുമാര്‍,യുസ്‌വേന്ദ്ര ചഹാല്‍.

ഇംഗ്ലണ്ട്: ജേസന്‍ റോയ്,ജോസ് ബട്‌ലര്‍,ഡേവിഡ് മലാന്‍,ജോണി ബെയര്‍സ്‌റ്റോ,ഓയിന്‍ മോര്‍ഗന്‍,ബെന്‍ സ്‌റ്റോക്‌സ്,സാം കറാന്‍,ജോഫ്രാ ആര്‍ച്ചര്‍,ക്രിസ് ജോര്‍ദാന്‍,ആദില്‍ റഷീദ്,മാര്‍ക്ക് വുഡ്

Story first published: Saturday, March 13, 2021, 14:11 [IST]
Other articles published on Mar 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+